കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജവെന്പാലകളുടെ 'രാജ്ഞിയേയും' വാവ സുരേഷ് പിടികൂടി

Google Oneindia Malayalam News

റാന്നി: രാജവെമ്പാലകളുടെ രാജ്ഞിയും വാവ സുരേഷിന്റെ പിടിയില്‍. പത്തനംതിട്ടയില്‍ നിന്നും ഇതുവരെ പിടികൂടിയവയില്‍ ഏറ്റവും അധികം നീളവും ഭാരവുമുള്ള പെണ്‍ രാജവെമ്പാല വാവ സുരേഷിന്റെ പിടിയിലായി. വാവ സുരേഷും വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളും ഏറെ പ്രയത്‌നിച്ചാണ് രാജവെമ്പാലയെ കീഴ്‌പ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാവിലെ അട്ടത്തോട് കോളനിയില്‍ കാട്ടാം കുന്നേല്‍ ദിവാകരന്റെ പുരയിടത്തില്‍ തോടിനോട് ചേര്‍ന്നുള്ള കാട്ടുമരത്തിലാണ് രാജവെമ്പാലയെ കണ്ടത്. വിവരം അറിഞ്ഞ് വാവ സുരേഷും വനപാലകരും സ്ഥലത്തെത്തി.

Vava Suresh

ഏറെ പണിപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാമ്പിനെ പിടികൂടിയത്. ജില്ലയില്‍ ഇതുവരെ പിടികൂടിയ രാജവെമ്പാലകളില്‍ വലുപ്പത്തില്‍ ഒന്നാം സ്ഥാനത്താണ് ഈ പെണ്‍ രാജവെമ്പാല. 17 അടിയോളം നീളവും 15 കിലോ തൂക്കവും ഉണ്ട്. പാമ്പിനെ കക്കി വനത്തില്‍ തുറന്ന് വിട്ടു. വാവ സുരേഷ് പിടികൂടുന്ന എണ്‍പത്തഞ്ചാമത്തെ രാജവെമ്പാലയാണിത്.

English summary
Vava Suresh Caught a Giant King Cobra in Pathanamthitta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X