Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജവെമ്പാല നമ്പര്‍ 103!ഏറ്റവും വലിയ രാജവെമ്പാലയുമായി വാവ സുരേഷ്! വീഡിയോ വൈറലാകുന്നു...

പത്തനംതിട്ടയില്‍ നിന്ന് പിടിച്ച രാജവെമ്പാലയ്ക്ക് ഇരുപത്തിയഞ്ച് കിലോ തൂക്കവും 19 അടി നീളവും 14 വയസ് പ്രായവുമുണ്ടെന്ന് വാവ സുരേഷ് പറഞ്ഞു.

തിരുവനന്തപുരം: തന്റെ ജീവിതത്തില്‍ ഇതുവരെ പിടികൂടിയതില്‍ വെച്ച് ഏറ്റവും വലിയ രാജവെമ്പാലയെ പിടിക്കാനായതിന്റെ സന്തോഷത്തിലാണ് വാവ സുരേഷ്. പത്തനംതിട്ട ജില്ലയിലെ സീതത്തോട് കോട്ടമണ്‍ പാറയിലെ ഒരു വീട്ടിലെ അടുക്കളയില്‍ നിന്നാണ് നൂറ്റിമൂന്നാമത്തെ രാജവെമ്പാലയെ വാവ സുരേഷ് പിടികൂടിയത്.

പാമ്പിനെ പിടികൂടുന്നതിന്റെ ലൈവ് വീഡിയോ ഇതിനോടകം ഫേസ്ബുക്കില്‍ വൈറലായിട്ടുണ്ട്. സീതത്തോട്ടിലെ വീട്ടില്‍ നിന്നും ഫെബ്രുവരി 25 ശനിയാഴ്ചയാണ് രാജവെമ്പാലയെ പിടിച്ചത്. വനപാലകരുടെയും പ്രദേശവാസികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വാവ സുരേഷിന്റെ പ്രകടനം. താന്‍ പിടികൂടിയതില്‍ വെച്ച് ഏറ്റവും വലിയ രാജവെമ്പാലയാണിതെന്ന് സുരേഷ് പറഞ്ഞു.

vavasuresh

ഇതിന് മുന്‍പ് തെന്‍മലയില്‍ നിന്ന് പിടിച്ച രാജവെമ്പാലയായിരുന്നു ഇതുവരെ പിടികൂടിയ പട്ടികയില്‍ ഒന്നാമതുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് പിടിച്ച രാജവെമ്പാലയ്ക്ക് ഇരുപത്തിയഞ്ച് കിലോ തൂക്കവും 19 അടി നീളവും 14 വയസ് പ്രായവുമുണ്ടെന്ന് വാവ സുരേഷ് പറഞ്ഞു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ആണ്‍ രാജവെമ്പാലയാണിത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനത്തില്‍ തുറന്നുവിട്ടു. വാവ സുരേഷിന്റെ ഫേസ്ബുക്ക് വീഡിയോ ഇതുവരെ പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+