Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓർമ്മ ഇല്ലാതാക്കി എന്നെ നശിപ്പിക്കുകയാണവർ,ഉപദ്രവകാരി ഇത്തരത്തിലുള്ള മനുഷ്യർ; തുറന്നടിച്ച് വാവ സുരേഷ്

തിരുവനന്തപുരം: വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിന് വന്‍ 'ഫാന്‍ ഫോളോയിംഗ്' തന്നെയുണ്ട്. സാഹസികമായി മാളത്തില്‍ കയ്യിട്ടും കിണറ്റില്‍ ഇറങ്ങിയുമെല്ലാം പാമ്പിനെ പിടികൂടുകയും ചുറ്റു കൂടി നില്‍ക്കുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതാണ് വാവ സുരേഷിന്റെ രീതി. എന്നാലിത് ഒട്ടും സുരക്ഷിതവും ശാസ്ത്രീയവും അല്ലെന്ന വിമര്‍ശനവും വാവയ്‌ക്കെതിരെ ഉയരുന്നുണ്ട്. മാത്രമല്ല ഇത് നിയമവിരുദ്ധമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് പാമ്പ് പിടുത്തത്തിനിടെ കടിയേറ്റ് വാവ സുരേഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ ചിലര്‍ വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് വാവ സുരേഷ്. ഒരു സംഘടനയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും വാവ സുരേഷ് ആരോപിക്കുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓര്‍മ്മ ഇല്ലാതാക്കി

ഓര്‍മ്മ ഇല്ലാതാക്കി

ഒരു സംഘം തനിക്കെതിരെ ഇപ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി വാവ സുരേഷ് പറയുന്നു. എല്ലാത്തിനും പിന്നില്‍ ഒരു സംഘടനയാണെന്നും വാവ സുരേഷ് പറയുന്നു. തന്റെ ഓര്‍മ്മ ഇല്ലാതാക്കി നശിപ്പിക്കുകയാണ് ഇത്തരക്കാരുടെ ഉദ്ദേശമെന്നും വാവ സുരേഷ് ആരോപിക്കുന്നു.

പ്രളയത്തില്‍ പൊങ്ങിവന്ന സംഘടന

പ്രളയത്തില്‍ പൊങ്ങിവന്ന സംഘടന

എന്നെ ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്യുന്നത് ഒരു സംഘടനയാണ്. കഴിഞ്ഞ പ്രളയത്തിലാണ് ഈ സംഘടന പൊങ്ങിവന്നത്. എല്ലാത്തിനും പിന്നില്‍ അവരാണ്. പാമ്പിനെ പിടിക്കാന്‍ ഇന്ത്യയില്‍ ഒറു വ്യക്തിക്കും സംഘടനയ്ക്കും ഇതുവരെ ലൈസന്‍സ് കൊടുത്തിട്ടില്ല. പക്ഷേ അവര്‍ പറയുന്നത്, ആലപ്പുഴ ജില്ല കളക്ടര്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുത്തതിന്റെ പേരില്‍ തങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്നാണ്.

എന്നെ ട്രോളാന്‍ വേണ്ടി

എന്നെ ട്രോളാന്‍ വേണ്ടി

എന്തിനാണ് അവര്‍ തന്റെ മേല്‍ കുതിര കയറുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. എന്നെ ട്രോളുന്നതിന് വേണ്ടി മാത്രമായി അവര്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു രാജ്യത്ത് ഒരു കറുത്ത വര്‍ഗക്കാരനെ ശ്വാസം മുട്ടിച്ചുകൊന്ന സംഭവം ഉണ്ടായി. ഞാന്‍ കറുപ്പായതുകൊണ്ടാണോ എന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അറിയില്ലെന്ന് വാവ സുരേഷ് പറയുന്നു.

Recommended Video

cmsvideo
    Vava Suresh Talks about whether he deserve Padmasree award or not | Oneindia Malayalam
    വാവ ചെയ്യുമ്പോള്‍ പ്രശ്‌നം

    വാവ ചെയ്യുമ്പോള്‍ പ്രശ്‌നം

    ഇവരുടെയൊക്കെ പല നിയമലംഘനങ്ങളും തന്റെ കൈയ്യിലുണ്ട്. ക്ലിപ്പ് ഉപയോഗിച്ച് പാമ്പിനെ പിടിക്കുന്നു. കൈകൊണ്ട് പിടിച്ചാല്‍ പാമ്പിന്റെ എല്ല് പൊട്ടിപ്പോകുമത്രേ. അവരുടെ പുതിയ കണ്ടുപിടിത്തമാണ്. പാമ്പ് വേലായുധന്‍ ചേട്ടന്‍ ഉള്‍പ്പടെയുള്ളവര്‍ വര്‍ഷങ്ങളായി പാമ്പിനെ പിടിക്കുന്നത് കൈകൊണ്ടാണ്. അതില്‍ ഒന്നും ആര്‍ക്കും ഒരു കുഴപ്പവുമില്ല. വാവ ചെയ്യുമ്പോള്‍ മാത്രം പ്രശ്‌നം.

    വേദനിപ്പിക്കാന്‍ താല്‍പര്യമില്ല

    വേദനിപ്പിക്കാന്‍ താല്‍പര്യമില്ല

    കഴുത്തില്‍ പെരുമ്പാമ്പിനെ ചുറ്റുന്നവരും പ്രായപൂര്‍ത്തിയാകാത്ത മകന്‍ പാമ്പിനെ എടുത്ത് ഉയര്‍ത്തുന്നതുമൊക്കെ പ്രൊഫൈല്‍ ചിത്രങ്ങളാക്കുന്നവരാണ് തന്നെ വിമര്‍ശിക്കാന്‍ വരുന്നത്. ആരെയും വേദനിപ്പിക്കാന്‍ താല്‍പര്യമില്ല. പക്ഷേ തന്നെ വേദനിപ്പിച്ചാല്‍ തിരിച്ചുകൊടുക്കേണ്ടിവരും. സത്യത്തില്‍ പാമ്പുകളേക്കാള്‍ ഉപദ്രവകാരി ഇത്തരത്തിലുള്ള മനുഷ്യരാണ്. തന്റെ ഓര്‍മ്മ ഇല്ലാതാക്കി നശിപ്പിക്കുകയാണെന്ന് വാവ സുരേഷ് പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+