ഒരു ഫണ്ടിംഗുമില്ല,പലരോടും പലിശക്ക് പണം വാങ്ങിയാണ് പാമ്പ്പിടിച്ച് ജീവിക്കുന്നത്;വാവയ്ക്ക് പറയാനുള്ളത്
തിരുവനന്തപുരം: വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിന് ആരാധകര്‍ ഏറെയാണ്. സാഹസികമായി മാളത്തില്‍ കയ്യിട്ടും കിണറ്റില്‍ ഇറങ്ങിയുമെല്ലാം പാമ്പിനെ പിടികൂടുകയും ചുറ്റു കൂടി നില്ക്കുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതാണ് വാവ സുരേഷിന്റെ രീതി. എന്നാലിത് ഒട്ടും സുരക്ഷിതവും ശാസ്ത്രീയവും അല്ലെന്ന വിമര്‍ശനവും വാവയ്ക്കെതിരെ ഉയരുന്നുണ്ട്. മാത്രമല്ല ഇത് നിയമവിരുദ്ധമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പാമ്പ് പിടുത്തത്തിനിടെ കടിയേറ്റ് വാവ സുരേഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരെ വലിയ രീതിയില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വാവ സുരേഷ്. വിശദാംശങ്ങളിലേക്ക്...

ലൈസന്‍സ്
പാമ്പ് പിടിക്കുന്നതിനുള്ള ലൈസന്‍സ് തനിക്ക് ലഭിക്കാതിരിക്കാന്‍ ഒരുപാട് പേര് ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് വാവ സുരേഷ് പറയുന്നു. 30 വര്‍ഷത്തോളമായി പാമ്പ് പിടിച്ച മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍ എന്നാല്‍ താന്‍ പാമ്പ് പിടിക്കുന്നത് തെറ്റായ രീതിയിലാണെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നതെന്ന് വാവ സുരേഷ് പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

വ്യാജപ്രചരണങ്ങള്‍
വനവകുപ്പിന്റെ കേസുണ്ടാക്കിയാല്‍ ലൈസന്‍സ് നല്കാന് കഴിയില്ല. ഇതിനായി തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ കൊണ്ടുവരികയാണെന്ന് വാവ സുരേഷ് പറയുന്നു. തന്നെ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത് താന്‍ തെറ്റായ രീതിയിലാണ് പാമ്പ് പിടിക്കുന്നതെന്നാണ്. താന്‍ ഇതുവരെ തെറ്റായ രീതിയില്‍ ഒന്നും ചെയ്തിട്ടില്ല. പിടിക്കുന്ന പാമ്പുകളെ കൃത്യമായി വനം വകുപ്പില്‍ ഏല്‍പ്പിക്കാറുണ്ടെന്ന് വാവ സുരേഷ് പറയുന്നു.

ട്രെയിനിംഗ്
കുറേ വര്‍ഷങ്ങളായി പാമ്പിനെ പിടിക്കുന്നവര്‍ക്ക് വനംവകുപ്പ് ട്രെയിനിംഗ് കൊടുക്കുകയാണ്. ഇവിടെ ക്ലാസെടുക്കാന്‍ വരുന്നത് പുസ്തകങ്ങളില്‍ പാമ്പിനെ പറ്റി വായിച്ച് അറിവുള്ളവരാണ്. തനിക്ക് ഒരു വിധത്തിലുള്ള ഫണ്ടിംഗുമില്ല. പലരില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയാണ് താന്‍ കഷ്ടപ്പെട്ട് പാമ്പ് പിടിച്ച് ജീവിക്കുന്നതെന്ന് വാവ സുരേഷ് വീഡിയോയില്‍ പറയുന്നു.
Recommended Video

ചിത്രങ്ങള്‍ സഹിതം
തന്നെ വിമര്‍ശിക്കുന്നവര്‍ ചെയ്ത കൂട്ടുന്ന തെറ്റുകള്‍ ചിത്രങ്ങള്‍ സഹിതം വീഡിയോയില്‍ പങ്കുവച്ചാണ് വാവ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ അടുത്ത് പാമ്പ് കടിയേറ്റ് സക്കൂര്‍ ഹുസൈന് മരിച്ചത് അനുകരണം കൊണ്ടാണെന്നാണ് പലരും പറയുന്നത്. ഇതിന് മുമ്പും ഒരുപാട് പേര് മരിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് പേര് മരിക്കും. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ വനവകുപ്പ് പുതിയ നിയമം നടപ്പിലാക്കി.

ശിക്ഷാര്‍ഹം
പുതിയ നിയമം നടപ്പിലാക്കിയതില്‍ ഒരുപാട് സന്തോഷമുണ്ട്. പാമ്പുകളെ അനാവശ്യമായി പിടിക്കുന്നതും മുന്‍ പരിചയം ഇല്ലാതെ കൈകാര്യം തെയ്യുന്നതും ശിക്ഷാര്‍ഹമാണ്. എല്ലാവരും ഇത് മനസിലാക്കണമെന്ന് വാവ സുരേഷ് പറയുന്നു. നേരത്തെയും തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുണ്ടെന്ന് ആരോപിച്ച് വാവ സുരേഷ് രംഗത്തെത്തിയിരുന്നു.

ഓര്‍മ്മ ഇല്ലാതാക്കി
കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു വാവ സുരേഷ് ആരോപണം ഉന്നയിച്ചത്. ഒരു സംഘം തനിക്കെതിരെ ഇപ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി അന്ന് വാവ സുരേഷ് പറഞ്ഞിരുന്നു. എല്ലാത്തിനും പിന്നില്‍ ഒരു സംഘടനയാണെന്നും വാവ സുരേഷ് പറയുന്നു. തന്റെ ഓര്‍മ്മ ഇല്ലാതാക്കി നശിപ്പിക്കുകയാണ് ഇത്തരക്കാരുടെ ഉദ്ദേശമെന്നും വാവ സുരേഷ് ആരോപിക്കുന്നു.

പ്രളയത്തില്‍ പൊങ്ങിവന്ന സംഘടന
എന്നെ ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്യുന്നത് ഒരു സംഘടനയാണ്. കഴിഞ്ഞ പ്രളയത്തിലാണ് ഈ സംഘടന പൊങ്ങിവന്നത്. എല്ലാത്തിനും പിന്നില്‍ അവരാണ്. പാമ്പിനെ പിടിക്കാന്‍ ഇന്ത്യയില്‍ ഒറു വ്യക്തിക്കും സംഘടനയ്ക്കും ഇതുവരെ ലൈസന്‍സ് കൊടുത്തിട്ടില്ല. പക്ഷേ അവര്‍ പറയുന്നത്, ആലപ്പുഴ ജില്ല കളക്ടര്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുത്തതിന്റെ പേരില്‍ തങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്നാണെന്നും വാവ സുരേഷ് പറഞ്ഞിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications