കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ഫണ്ടിംഗുമില്ല,പലരോടും പലിശക്ക് പണം വാങ്ങിയാണ് പാമ്പ്പിടിച്ച് ജീവിക്കുന്നത്;വാവയ്ക്ക് പറയാനുള്ളത്

Google Oneindia Malayalam News

തിരുവനന്തപുരം: വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിന് ആരാധകര്‍ ഏറെയാണ്. സാഹസികമായി മാളത്തില്‍ കയ്യിട്ടും കിണറ്റില്‍ ഇറങ്ങിയുമെല്ലാം പാമ്പിനെ പിടികൂടുകയും ചുറ്റു കൂടി നില്‍ക്കുന്ന നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതാണ് വാവ സുരേഷിന്റെ രീതി. എന്നാലിത് ഒട്ടും സുരക്ഷിതവും ശാസ്ത്രീയവും അല്ലെന്ന വിമര്‍ശനവും വാവയ്ക്കെതിരെ ഉയരുന്നുണ്ട്. മാത്രമല്ല ഇത് നിയമവിരുദ്ധമാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പാമ്പ് പിടുത്തത്തിനിടെ കടിയേറ്റ് വാവ സുരേഷ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരെ വലിയ രീതിയില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വാവ സുരേഷ്. വിശദാംശങ്ങളിലേക്ക്...

ലൈസന്‍സ്

ലൈസന്‍സ്

പാമ്പ് പിടിക്കുന്നതിനുള്ള ലൈസന്‍സ് തനിക്ക് ലഭിക്കാതിരിക്കാന്‍ ഒരുപാട് പേര്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ടെന്ന് വാവ സുരേഷ് പറയുന്നു. 30 വര്‍ഷത്തോളമായി പാമ്പ് പിടിച്ച മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ഞാന്‍ എന്നാല്‍ താന്‍ പാമ്പ് പിടിക്കുന്നത് തെറ്റായ രീതിയിലാണെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നതെന്ന് വാവ സുരേഷ് പറയുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

വ്യാജപ്രചരണങ്ങള്‍

വ്യാജപ്രചരണങ്ങള്‍

വനവകുപ്പിന്റെ കേസുണ്ടാക്കിയാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ല. ഇതിനായി തനിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ കൊണ്ടുവരികയാണെന്ന് വാവ സുരേഷ് പറയുന്നു. തന്നെ ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത് താന്‍ തെറ്റായ രീതിയിലാണ് പാമ്പ് പിടിക്കുന്നതെന്നാണ്. താന്‍ ഇതുവരെ തെറ്റായ രീതിയില്‍ ഒന്നും ചെയ്തിട്ടില്ല. പിടിക്കുന്ന പാമ്പുകളെ കൃത്യമായി വനം വകുപ്പില്‍ ഏല്‍പ്പിക്കാറുണ്ടെന്ന് വാവ സുരേഷ് പറയുന്നു.

ട്രെയിനിംഗ്

ട്രെയിനിംഗ്

കുറേ വര്‍ഷങ്ങളായി പാമ്പിനെ പിടിക്കുന്നവര്‍ക്ക് വനംവകുപ്പ് ട്രെയിനിംഗ് കൊടുക്കുകയാണ്. ഇവിടെ ക്ലാസെടുക്കാന്‍ വരുന്നത് പുസ്തകങ്ങളില്‍ പാമ്പിനെ പറ്റി വായിച്ച് അറിവുള്ളവരാണ്. തനിക്ക് ഒരു വിധത്തിലുള്ള ഫണ്ടിംഗുമില്ല. പലരില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങിയാണ് താന്‍ കഷ്ടപ്പെട്ട് പാമ്പ് പിടിച്ച് ജീവിക്കുന്നതെന്ന് വാവ സുരേഷ് വീഡിയോയില്‍ പറയുന്നു.

Recommended Video

cmsvideo
Vava Suresh Talks about whether he deserve Padmasree award or not | Oneindia Malayalam
 ചിത്രങ്ങള്‍ സഹിതം

ചിത്രങ്ങള്‍ സഹിതം

തന്നെ വിമര്‍ശിക്കുന്നവര്‍ ചെയ്ത കൂട്ടുന്ന തെറ്റുകള്‍ ചിത്രങ്ങള്‍ സഹിതം വീഡിയോയില്‍ പങ്കുവച്ചാണ് വാവ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ അടുത്ത് പാമ്പ് കടിയേറ്റ് സക്കൂര്‍ ഹുസൈന്‍ മരിച്ചത് അനുകരണം കൊണ്ടാണെന്നാണ് പലരും പറയുന്നത്. ഇതിന് മുമ്പും ഒരുപാട് പേര്‍ മരിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് പേര്‍ മരിക്കും. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ വനവകുപ്പ് പുതിയ നിയമം നടപ്പിലാക്കി.

ശിക്ഷാര്‍ഹം

ശിക്ഷാര്‍ഹം

പുതിയ നിയമം നടപ്പിലാക്കിയതില്‍ ഒരുപാട് സന്തോഷമുണ്ട്. പാമ്പുകളെ അനാവശ്യമായി പിടിക്കുന്നതും മുന്‍ പരിചയം ഇല്ലാതെ കൈകാര്യം തെയ്യുന്നതും ശിക്ഷാര്‍ഹമാണ്. എല്ലാവരും ഇത് മനസിലാക്കണമെന്ന് വാവ സുരേഷ് പറയുന്നു. നേരത്തെയും തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുണ്ടെന്ന് ആരോപിച്ച് വാവ സുരേഷ് രംഗത്തെത്തിയിരുന്നു.

ഓര്‍മ്മ ഇല്ലാതാക്കി

ഓര്‍മ്മ ഇല്ലാതാക്കി

കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വാവ സുരേഷ് ആരോപണം ഉന്നയിച്ചത്. ഒരു സംഘം തനിക്കെതിരെ ഇപ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി അന്ന് വാവ സുരേഷ് പറഞ്ഞിരുന്നു. എല്ലാത്തിനും പിന്നില്‍ ഒരു സംഘടനയാണെന്നും വാവ സുരേഷ് പറയുന്നു. തന്റെ ഓര്‍മ്മ ഇല്ലാതാക്കി നശിപ്പിക്കുകയാണ് ഇത്തരക്കാരുടെ ഉദ്ദേശമെന്നും വാവ സുരേഷ് ആരോപിക്കുന്നു.

പ്രളയത്തില്‍ പൊങ്ങിവന്ന സംഘടന

പ്രളയത്തില്‍ പൊങ്ങിവന്ന സംഘടന

എന്നെ ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്യുന്നത് ഒരു സംഘടനയാണ്. കഴിഞ്ഞ പ്രളയത്തിലാണ് ഈ സംഘടന പൊങ്ങിവന്നത്. എല്ലാത്തിനും പിന്നില്‍ അവരാണ്. പാമ്പിനെ പിടിക്കാന്‍ ഇന്ത്യയില്‍ ഒറു വ്യക്തിക്കും സംഘടനയ്ക്കും ഇതുവരെ ലൈസന്‍സ് കൊടുത്തിട്ടില്ല. പക്ഷേ അവര്‍ പറയുന്നത്, ആലപ്പുഴ ജില്ല കളക്ടര്‍ അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുത്തതിന്റെ പേരില്‍ തങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്നാണെന്നും വാവ സുരേഷ് പറഞ്ഞിരുന്നു.

'മുഖ്യമന്ത്രി നോ പറഞ്ഞാല്‍ സൈബര്‍ കൊടിസുനിമാര്‍ നാവടക്കും; കണ്ണില്‍ പൊടിയിടാന്‍ അന്വേഷണ പ്രഹസനം''മുഖ്യമന്ത്രി നോ പറഞ്ഞാല്‍ സൈബര്‍ കൊടിസുനിമാര്‍ നാവടക്കും; കണ്ണില്‍ പൊടിയിടാന്‍ അന്വേഷണ പ്രഹസനം'

 ബെംഗളുരു സംഘർഷത്തിൽ അപലപിച്ച് മുഖ്യമന്ത്രി: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ് ബെംഗളുരു സംഘർഷത്തിൽ അപലപിച്ച് മുഖ്യമന്ത്രി: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുന്നറിയിപ്പ്

കയ്യടിക്കേണ്ട മാതൃക..! ബംഗളൂരുവിലെ സംഘര്‍ഷത്തിനിടെ ക്ഷേത്രത്തിന് കാവലിരുന്ന് മുസ്ലീങ്ങൾ, വീഡിയോ വൈറൽകയ്യടിക്കേണ്ട മാതൃക..! ബംഗളൂരുവിലെ സംഘര്‍ഷത്തിനിടെ ക്ഷേത്രത്തിന് കാവലിരുന്ന് മുസ്ലീങ്ങൾ, വീഡിയോ വൈറൽ

English summary
Vava Suresh has something to add to those who talk about his snake catching
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X