വാവ സുരേഷ് സംസാരിച്ചു; ഇനി വെൻറിലേറ്റർ വേണ്ട; ആരോഗ്യനിലയിൽ പുരോഗതി; തിരികെ ജീവിതത്തിലേക്ക്...
വാവ സുരേഷ് സംസാരിച്ചു; ഇനി വെൻറിലേറ്റർ വേണ്ട; ആരോഗ്യനിലയിൽ പുരോഗതി; തിരികെ ജീവിതത്തിലേക്ക്...
കോട്ടയം: ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. വെൻറിലേറ്ററിൽ ചികിത്സയിൽ നിന്നും പുരോഗതിയുടെ സാഹചര്യത്തിൽ ഇദ്ദേഹത്തെ മാറ്റി. സ്വന്തമായി ഇദ്ദേഹത്തിന് ശ്വാസം എടുക്കാൻ കഴിയുന്നുണ്ട്.
Recommended Video
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം, മൂർഖന്റെ കടിയേറ്റായിരുന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതിന് പിന്നാലെ ഡോക്ടർമാരോട് സംസാരിക്കാനും വാവ സുരേഷിന് കഴിഞ്ഞു. ആരോഗ്യ പ്രവർത്തകരോടും വാവ സുരേഷ് സംസാരിച്ചു.

അതേസമയം, ഇത്തരത്തിൽ പുരോഗതി നേരിട്ട് രോഗികളിൽ ചിലർക്ക് വെൻറിലേറ്റർ വീണ്ടും ആവശ്യം വന്നേക്കാം എന്ന് ഡോക്ടർ സംഘം പറയുന്നു. അതിനാൽ തന്നെ വാവ സുരേഷിനെ നിലവിൽ ഐസിയുവിലാണ് നിരീക്ഷിക്കുന്നത്. 24 മുതൽ 48 മണിക്കൂർ വരെ ഇദ്ദേഹം ഐസിയുവിൽ തുടരും. മെഡിക്കൽ ബോർഡ് ആണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എന്നാൽ, വാവ സുരേഷിനെ ആരോഗ്യനിലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നേരിയ പുരോഗതി ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു. ഇനി വരുന്ന 48 മണിക്കൂറുകൾ സുപ്രധാനമാണെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായായിരുന്നു ഇദ്ദേഹത്തിന്റെ ചികിത്സയുടെ ആ പുരോഗതി. എന്നാൽ, ഒരാഴ്ച കൂടി വെൻറിലേറ്ററിൽ കഴിയേണ്ടി വരും എന്നാണ് ഡോക്ടർ സംഘം പറഞ്ഞിരുന്നത്. 2 ദിവസത്തിന് മുൻപും വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി രേഖപ്പെടുത്തിരുന്നു. മെഡിക്കൽ ബോർഡാണ് ഇക്കാര്യം അറിയിച്ചിരുന്നത്.

അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയത് 2 ദിവസങ്ങൾക്ക് മുൻപാണ്. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലായെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു. കൈകാലുകളുടെ ചലനങ്ങൾ അദ്ദേഹം വീണ്ടെടുത്തിരുന്നു. ഇത് നല്ലൊരു പ്രതീക്ഷയാണെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.മൂർഖന്റെ കടിയേറ്റാണ് വാവ സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറിച്ചി പാട്ടശ്ശേരിയിൽ മൂർഖനെ പിടികൂടാൻ തിങ്കളാഴ്ച എത്തിയതായിരുന്നു വാവ സുരേഷ്. കൂട്ടിയിട്ട കരിങ്കല്ലുകൾ കിടയിൽ ഒരാഴ്ച മുമ്പാണ് ആളുകൾ പാമ്പിനെ കണ്ടിരുന്നത്. അന്ന് ആളുകൾ വാവ സുരേഷിനെ വിവരമറിയിച്ചിരുന്നു. എന്നാൽ, അപകടത്തെത്തുടർന്ന് വിശ്രമത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. അതിനാൽ വാവ സുരേഷിന് സ്ഥലത്തെത്താൻ കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം സ്ഥലത്ത് എത്തുകയായിരുന്നു.

തുടർന്ന് മൂർഖനെ പിടി കൂടുകയും ചെയ്തു. ആറടിയിലേറെ നീളമുള്ള മൂർഖൻ ആയിരുന്നു അത്. പാമ്പിന്റെ വാലിൽ തൂക്കിയെടുത്ത് ശേഷം ചാക്കിലേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ ആയിരുന്നു പെട്ടെന്ന് പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ പിടിക്കാൻ തയ്യാറായപ്പോൾ ആദ്യം പാമ്പ് ചീറ്റുകയാണ് ചെയ്തത് . തുടർന്ന് വാവ സുരേഷിനെ പാമ്പ് ആഞ്ഞു കുത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ വാവ സുരേഷ് നിലത്തിരുന്നു. തുടർന്ന് എങ്ങിനെയൊക്കെയോ പാമ്പിനെ പിടികൂടി കുപ്പിയിലേക്ക് മാറ്റി. തുടർന്ന് വേഗം തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആണ് അദ്ദേഹത്തിന്റെ ബോധം പൂർണമായും നഷ്ടപ്പെട്ടത്.

കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം അദ്ദേഹത്തെ എത്തിച്ചത്. തുടർന്ന് രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടായി. ഇത് ആശുപത്രി അധികൃതരെയും ആശങ്കയിലാഴ്ത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ ഉടൻ മാറ്റുകയായിരുന്നു. അതേസമയം, വാവ സുരേഷ് വെൻറിലേറ്റർ ചികിത്സയിൽ കഴിയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം ഊർജിതമാക്കുകയാണ്. വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചതിന് ചൊല്ലി ആരോഗ്യമന്ത്രി വീണ ജോർജാണ് സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയത്. പ്രചരിപ്പിച്ച വീഡിയോയ്ക്ക് പിന്നാലെ നിരവധി വിമർശനങ്ങളും വിവാദങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വാവ സുരേഷ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വീഡിയോ വൈറലാവുകയായിരുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications