പാന്പ് കടിയേറ്റു, പക്ഷേ വാവസുരേഷ് അത്യാസന്ന നിലയിലല്ല
തിരുവനന്തപുരം: പാമ്പിനെ പിടിയ്ക്കുന്നതിനിടെ വാവ സുരേഷിന് പാമ്പുകടിയേറ്റു. ശനിയാഴ്ച പൂജപ്പുരയ്ക്ക് സമീപത്തെ വീട്ടുവളപ്പില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് കടിയേറ്റത്. മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നെ തരത്തില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.
എന്നാല്‍ ആശങ്കപ്പെടാനില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വിദഗ്ദ ചികിത്സയ്ക്കായി ഇദ്ദേഹത്തെ വാര്‍ഡിലേയ്ക്ക് മാറ്റി. വാവ സുരേഷ് അത്യാസന്ന നിലയിാലാണെന്ന അഭ്യൂഹം പ്രചരിച്ചതോടെ വാര്‍ഡിലേയ്ക്ക് സന്ദര്‍ശകര്‍ പ്രവഹിച്ചത് രോഗികള്‍ക്കും ആശുപത്രി അധികൃതര്‍ക്കും തലവേദനയായി.

തിരക്ക് ഒഴിവാക്കാനായി സുരേഷിനെ പിന്നീട് ഐസിയുവിലേയ്ക്ക് മാറ്റി. എന്നാല്‍ ഇത് അഭ്യൂഹങ്ങള്‍ക്ക് ആക്കം വര്‍ധിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി.മുന്‍പും പലതവണ പാന്പുകളെ പിടിയ്ക്കുന്നതിനിടെ വാവസുരേഷിന് പാന്പ് കടിയേറ്റിരുന്നു.












Click it and Unblock the Notifications