കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളുടെ വ്യക്തിഹത്യ; വാവ സുരേഷ് പാമ്പു പിടുത്തം നിര്‍ത്തുന്നു?

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്തിയതിനെ തുടര്‍ന്ന് പാമ്പുകളുടെ തോഴന്‍ വാവ സുരേഷ് പാമ്പു പിടുത്തം നിര്‍ത്തിയേക്കുമെന്ന് സൂചന. സുരേഷ് പാമ്പുകളുടെ വിഷമെടുത്തു വില്‍ക്കുന്നുവെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതില്‍ മനംനൊന്താണ് വാവ സുരേഷ് പാമ്പു പിടുത്തം നിര്‍ത്തുന്നത്.

കഴിഞ്ഞ എല്‍ഡിഎഫ് ഹര്‍ത്താല്‍ ദിവസം ഉണ്ടായ ചില സംഭവങ്ങളാണ് മാധ്യമങ്ങള്‍ വ്യക്തിഹത്യ നടത്താന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ത്താല്‍ ദിനത്തില്‍ ബാലരാമപുരം ഹൗസിങ് കോളനിയുടെ ഭാഗത്ത് മൂര്‍ഖന്‍ പാമ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയിരുന്നു.

vava-suresh

ഇതിനു പിന്നാലെ രാജവെമ്പാലയെ പിടികൂടാനുണ്ടെന്ന് പറഞ്ഞ് കുളത്തൂപ്പുഴ ഫോറസ്റ്റ് ഓഫീസില്‍ നിന്നും വിളിയെത്തി. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുത്ത് പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. രാജവെമ്പാലയെ പിടികൂടാനുള്ളതിനാല്‍ പിന്നീടൊരിക്കലാകാമെന്ന് പറഞ്ഞ വാവ പാമ്പുമായി യാത്ര തിരിക്കുകയും ചെയ്തു.

കുളത്തൂപ്പുഴയിലെത്തി വാവ രാജവെമ്പാലയെ പിടികൂടുകയും മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ മുന്നില്‍വെച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അടുത്ത ദിവസം ചില മാധ്യമങ്ങളില്‍ വാവ സുരേഷ് പാമ്പുകളുടെ വിഷം എടുക്കാറുണ്ടെന്ന തരത്തില്‍ വാര്‍ത്ത വന്നതോടെയാണ് പാമ്പു പിടുത്തം നിര്‍ത്താന്‍ വാവ സുരേഷ് നിര്‍ബന്ധിതനായത്. ഇത്തരമൊരു ആരോപണം തന്നെ മാനസികമായി വിഷമിപ്പിച്ചെന്ന് വാവ സുരേഷ് പറഞ്ഞു. മൂര്‍ഖന്‍ പാമ്പിനെ പ്രദര്‍ശിപ്പിക്കാത്തതിനെ തുടര്‍ന്ന് ചിലര്‍ മന:പൂര്‍വം വാവയ്‌ക്കെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കുകയായിരുന്നെന്നാണ് ആക്ഷേപം.

English summary
Vava Suresh likely to stop catching snakes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X