വാവ സുരേഷ് 'സ്വര്‍ണ മൂര്‍ഖനെ' പിടികൂടി
തിരുവനന്തപുരം: വാവ സുരേഷിന് മുന്നില്‍ ഇത്തവണ കീഴടങ്ങിയത് 'സ്വര്‍ണ മൂര്‍ഖന്‍'. തിരുവനന്തപുരം ആറ്റിങ്ങലിന് സമീപം ഒരു വീട്ടില്‍ നിന്നാണ് വാവ സുരേഷ് സ്വര്‍ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ സ്വര്‍ണ നിറമുള്ള മൂര്‍ഖനെ കാണാറുളളൂ. പാമ്പുകളുടെ കൂട്ടുകാരന് സ്വര്‍ണ മൂര്‍ഖനെ പിടികൂടിയ വാര്‍ത്ത ഇതിനോടകം തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എത്തി.
ആറ്റിങ്ങലിലെ കീഴാറ്റിങ്ങലില്‍ അപ്പുക്കുട്ടന് നായരുടെ വീട്ടില്‍ നിന്നാണ് സുരേഷിനെ തേടി കഴിഞ്ഞ ദിവസം ഫോണ്‍വിളി എത്തിയത്. വളര്‍ത്തു നായയുടെ കുര കേട്ട് ഉറക്കമുണര്‍ന്ന വീട്ടുകാരാണ് വ്യാഴാഴ്ച രാത്രി പാമ്പിനെ ആദ്യം കണ്ടത്. എന്നാല്‍ ആളനക്കം കേട്ട് പാമ്പ് സ്ഥലം വിട്ടു. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്ത് വീണ്ടും പാമ്പിനെ കണ്ടു. വീട്ടുകാര്‍ വിവരം വാവ സുരേഷിനെ അറിയിച്ചു.

സുരേഷ് എത്തുകയും രണ്ട് മണിയ്ക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടുകയും ചെയ്തു. എട്ട് വയസ് പ്രായമുള്ള പെണ്‍പാമ്പാണ് പിടിയിലായത്. പാമ്പിനെ കണ്ടതും നാട്ടുകാരെപ്പോലെ തന്നെ സുരേഷും ഞെട്ടി. സ്വര്‍ണ നിറമുള്ള പാമ്പ്. സ്വര്ണനാഗത്തെ നാഗരുടെ പ്രതിരൂപമായാണ് നാട്ടുകാരില്‍ ചിലര്‍ വ്യാഖാനിച്ചത്. പാമ്പിനെ കാട്ടില്‍ വിട്ടയയ്ക്കാനാണ് വാവയുടെ തീരുമാനം.
Goldencobra Today rescued from Attingal
Posted by Vava Suresh on Friday, July 10, 2015
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും? -
20% വിലക്കുറവ്..!! 18 കാരറ്റ് ആഭരണങ്ങളിലേക്ക് ഒഴുകി ഉപഭോക്താക്കള്‍, 22 കാരറ്റ് വേണ്ട -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications