കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാവ സുരേഷ് 'സ്വര്‍ണ മൂര്‍ഖനെ' പിടികൂടി

Google Oneindia Malayalam News

തിരുവനന്തപുരം: വാവ സുരേഷിന് മുന്നില്‍ ഇത്തവണ കീഴടങ്ങിയത് 'സ്വര്‍ണ മൂര്‍ഖന്‍'. തിരുവനന്തപുരം ആറ്റിങ്ങലിന് സമീപം ഒരു വീട്ടില്‍ നിന്നാണ് വാവ സുരേഷ് സ്വര്‍ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി മാത്രമേ സ്വര്‍ണ നിറമുള്ള മൂര്‍ഖനെ കാണാറുളളൂ. പാമ്പുകളുടെ കൂട്ടുകാരന്‍ സ്വര്‍ണ മൂര്‍ഖനെ പിടികൂടിയ വാര്‍ത്ത ഇതിനോടകം തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എത്തി.

ആറ്റിങ്ങലിലെ കീഴാറ്റിങ്ങലില്‍ അപ്പുക്കുട്ടന്‍ നായരുടെ വീട്ടില്‍ നിന്നാണ് സുരേഷിനെ തേടി കഴിഞ്ഞ ദിവസം ഫോണ്‍വിളി എത്തിയത്. വളര്‍ത്തു നായയുടെ കുര കേട്ട് ഉറക്കമുണര്‍ന്ന വീട്ടുകാരാണ് വ്യാഴാഴ്ച രാത്രി പാമ്പിനെ ആദ്യം കണ്ടത്. എന്നാല്‍ ആളനക്കം കേട്ട് പാമ്പ് സ്ഥലം വിട്ടു. വെള്ളിയാഴ്ച രാവിലെ വീടിന് സമീപത്ത് വീണ്ടും പാമ്പിനെ കണ്ടു. വീട്ടുകാര്‍ വിവരം വാവ സുരേഷിനെ അറിയിച്ചു.

Vava, Suresh

സുരേഷ് എത്തുകയും രണ്ട് മണിയ്ക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടുകയും ചെയ്തു. എട്ട് വയസ് പ്രായമുള്ള പെണ്‍പാമ്പാണ് പിടിയിലായത്. പാമ്പിനെ കണ്ടതും നാട്ടുകാരെപ്പോലെ തന്നെ സുരേഷും ഞെട്ടി. സ്വര്‍ണ നിറമുള്ള പാമ്പ്. സ്വര്‍ണനാഗത്തെ നാഗരുടെ പ്രതിരൂപമായാണ് നാട്ടുകാരില്‍ ചിലര്‍ വ്യാഖാനിച്ചത്. പാമ്പിനെ കാട്ടില്‍ വിട്ടയയ്ക്കാനാണ് വാവയുടെ തീരുമാനം.

Goldencobra Today rescued from Attingal

Posted by Vava Suresh on Friday, July 10, 2015

English summary
Vava Suresh rescued 'Golden Cobra' from Attingal in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X