ചോദ്യങ്ങളോട് പ്രതികരിച്ച് വാവ സുരേഷ്; ആരോഗ്യനിലയിൽ പുരോഗതി; ഹൃദയമിടിപ്പ് സാധാരണ നിലയിൽ
ചോദ്യങ്ങളോട് പ്രതികരിച്ച് വാവ സുരേഷ്; ആരോഗ്യനിലയിൽ പുരോഗതി; ഹൃദയമിടിപ്പ് സാധാരണ നിലയിൽ
കോട്ടയം: വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. മെഡിക്കൽ ബോർഡാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങി. ഹൃദയമിടിപ്പും രക്തസമ്മർദവും സാധാരണ നിലയിലായി.
Recommended Video
വരുന്ന 24 മമണിക്കൂർ നിർണായകമാണെന്നും വിദഗ്ധ ഡോക്ടർമാർ പറയുന്നു. അതേസമയം, കൈകാലുകളുടെ ചലനങ്ങൾ അദ്ദേഹം വീണ്ടെടുത്തിരുന്നു. ഇത് നല്ലൊരു പ്രതീക്ഷയാണെന്നും ഡോക്ടർമാർ പറയുന്നു.
മൂർഖന്റെ കടിയേറ്റാണ് വാവ സുരേഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറിച്ചി പാട്ടശ്ശേരിയിൽ മൂർഖനെ പിടികൂടാൻ തിങ്കളാഴ്ച എത്തിയതായിരുന്നു വാവ സുരേഷ്. കൂട്ടിയിട്ട കരിങ്കല്ലുകൾ കിടയിൽ ഒരാഴ്ച മുമ്പാണ് ആളുകൾ പാമ്പിനെ കണ്ടിരുന്നത്. അന്ന് ആളുകൾ വാവ സുരേഷിനെ വിവരമറിയിച്ചിരുന്നു.

എന്നാൽ, അപകടത്തെത്തുടർന്ന് വിശ്രമത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. അതിനാൽ വാവ സുരേഷിന് സ്ഥലത്തെത്താൻ കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം സ്ഥലത്ത് എത്തുകയായിരുന്നു.തുടർന്ന് മൂർഖനെ പിടി കൂടുകയും ചെയ്തു. ആറടിയിലേറെ നീളമുള്ള മൂർഖൻ ആയിരുന്നു അത്. പാമ്പിന്റെ വാലിൽ തൂക്കിയെടുത്ത് ശേഷം ചാക്കിലേക്ക് മാറ്റാൻ ശ്രമിക്കുകയായിരുന്നു ഇദ്ദേഹം.

ഇതിനിടെ ആയിരുന്നു പെട്ടെന്ന് പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ പിടിക്കാൻ തയ്യാറായപ്പോൾ ആദ്യം പാമ്പ് ചീറ്റുകയാണ് ചെയ്തത് . തുടർന്ന് വാവ സുരേഷിനെ പാമ്പ് ആഞ്ഞു കുത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ വാവ സുരേഷ് നിലത്തിരുന്നു. തുടർന്ന് എങ്ങിനെയൊക്കെയോ പാമ്പിനെ പിടികൂടി കുപ്പിയിലേക്ക് മാറ്റി. തുടർന്ന് വേഗം തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആണ് അദ്ദേഹത്തിന്റെ ബോധം പൂർണമായും നഷ്ടപ്പെട്ടത്. കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം അദ്ദേഹത്തെ എത്തിച്ചത്. തുടർന്ന് രക്തം കട്ടപിടിക്കുന്ന സാഹചര്യം ഉണ്ടായി. ഇത് ആശുപത്രി അധികൃതരെയും ആശങ്കയിലാഴ്ത്തി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ ഉടൻ മാറ്റുകയായിരുന്നു.

അതേസമയം, ആരോഗ്യ നിലയിൽ അദ്ദേഹത്തിന് പുരോഗതി ഉണ്ടെങ്കിൽ പോലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. കണ്ണുകൾ തുറന്നിട്ടില്ല. ചോദിക്കുന്ന ചോദ്യങ്ങളോട് തലയാട്ടി മാത്രം പ്രതികരണം. തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിൽ ആയിട്ടില്ല. ഇതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഡോക്ടർമാർ. ഡോക്ടറുടെ ചോദ്യങ്ങൾക്ക് വാവ സുരേഷ് തലയാട്ടി മാത്രം പ്രതികരിക്കുന്നു. മൂക്കിലൂടെയുളള ട്യൂബിലൂടെയാണ് ഇദ്ദേഹത്തിന് വേണ്ട വെള്ളം നൽകുന്നത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെൻറിലേറ്ററിൽ ആണ് വാവ സുരേഷ് കഴിയുന്നത്. അതിനാലാണ് അദ്ദേഹത്തിന് സംസാരിക്കാൻ കഴിയാത്തത് എന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാർ ആണ് വാവ സുരേഷിനെ ചികിത്സിക്കുന്നത്. ഇവരുടെ സംഘത്തിൽ 6 വിദഗ്ധ ഡോക്ടർമാർ ഉണ്ട്. അതേസമയം, വാവാ സുരേഷിന് സൗജന്യ ചികിത്സ നൽകുമെന്ന് അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ കണക്കിൽ ആക്കി മന്ത്രി വി എൻ വാസവൻ ആശുപത്രി സന്ദർശനം നടത്തി.

അതേസമയം, തിരുവന്തപുരം ശ്രീകാര്യം സ്വദേശിയാണ് വാവ സുരേഷ്. ഒരിക്കൽ പാമ്പകളെ പേടിയോടെ കണ്ടിരുന്ന സമൂഹത്തിലേക്ക് പാമ്പുകളെ ഉമ്മ വയ്ച്ചും തലോടിയും വാവ സുരേഷ് ജമ മനസ്സിൽ ഇടം നേടിയിരുന്നു. ടെലി വിഷൻ പരിപാടിയിലൂടെ വാവ സുരേഷിന് ലഭിച്ച സ്വീകരണം പറഞ്ഞ് അറിക്കാൻ കഴിയുന്നതല്ല. എന്നാ., ഇതിന് മുൻപും നിരവധി തവണ ഇദ്ദേഹത്തിന് ഇത്തരത്തിൽ പാമ്പുകടി ഏറ്റിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.












Click it and Unblock the Notifications