കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടുതീയില്‍ അകപ്പെട്ട രാജവെന്പാലയെ ജീവന്‍പണയം വച്ച് രക്ഷപ്പെടുത്തി വാവസുരേഷ്, വീഡിയോ

Google Oneindia Malayalam News

കൊല്ലം: കാട്ടുതീയില്‍പ്പെട്ട രാജവെലമ്പാലയെ രക്ഷപ്പെടുത്തി വനപാലകര്‍ക്ക് കൈമാറി വാവ സുരേഷ്. പതിനാലടി നീളമുള്ള രാജവെമ്പാലയെയാണ് വാവ സുരേഷ് രക്ഷിച്ചത്. കുളത്തൂപ്പുഴ തെന്മല റോഡിലെ കേബിള്‍ കുഴിയില്‍ നിന്നാണ് പാമ്പിനെ പിടികൂടി അഞ്ചല്‍ റേഞ്ചിലെ വനപാലകര്‍ക്ക് കൈമാറിയത്.

കുളത്തൂപ്പുഴ അഞ്ചല്‍ വനമേഖലയില്‍ കഴിഞ്ഞ ദിവസം കൊടുംചൂടിനെത്തുടര്‍ന്ന് കാട്ടു തീ പടര്‍ന്നിരുന്നു. തീയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെ കേബിള്‍ കുഴിയില്‍ വീണ് പാമ്പ് അവശനിലയിലായിരുന്നു.

രക്ഷകനായി

രക്ഷകനായി

അപകടത്തില്‍പ്പെട്ട പാമ്പിനെ രക്ഷിയ്ക്കാന്‍ നാട്ടുകാര്‍ വിളിച്ചതോടെ വാവ സുരേഷ് എത്തി. രാത്രിയിലാണ് സുരേഷ് എത്തിയത്. പവര്‍ കട്ടും അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയും വകവയ്ക്കാതെ പാമ്പിനെ ചാക്കിലാക്കി

പത്ത് വയസ്

പത്ത് വയസ്

പത്ത് വയസ് പ്രായമുള്ള രാജവെമ്പാലയ്ക്ക് പത്തടി നീളവും എട്ട് കിലോ തൂക്കലും ഉണ്ടെന്ന് വാവ സുരേഷ് പറഞ്ഞു.

83

83

വാവ സുരേഷ് പിടികൂടി കൈമാറുന്ന 83മത്തെ രാജവെമ്പാലയാണിതെന്ന് വനപാലകര്‍.

അഞ്ചല്‍

അഞ്ചല്‍

അഞ്ചല്‍ റേഞ്ച് വനപാലകരെയാണ് വാവ സുരേഷ് പാമ്പിനെ ഏല്‍പ്പിച്ചത്

വീഡിയോ

വാവ സുരേഷ് രാജവെമ്പാലയെ രക്ഷിയ്ക്കുന്ന വീഡിയോ

English summary
Vava Suresh saved King Cobra from Wildfire in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X