Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപരെ പാമ്പെന്ന് വിളിക്കല്ലേ... വാവ സുരേഷ്

തിരുവനന്തപുരം: മദ്യപിച്ച് ലക്കുകെട്ട് നടക്കുന്നവരെ പാമ്പെന്ന് വിളിക്കരുതെന്ന് വാവ സുരേഷ്. അങ്ങനെ വിളിക്കുന്നത് പാമ്പുകള്‍ക്ക് നാണക്കേടാണെന്നാണ് വാവ സുരേഷിന്റെ പക്ഷം.

പാമ്പുപിടിത്തത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ച സുരേഷ് അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മൃഗശാലയില്‍ എത്തിയതായിരുന്നു. കൂട്ടിന് തന്റെ പ്രിയ സുഹൃത്തുക്കളായ പാമ്പുകളും ഉണ്ടായിരുന്നു.

സുരേഷ് എത്തിയതും മൃഗശാലയില്‍ ശരിക്കും ആള്‍ക്കൂട്ടമായി. പാമ്പുകളെ കയ്യിലെടുത്ത് ഓമനിച്ച സുരേഷ് ആളുകളുടെ സംശയങ്ങള്‍ക്ക് മറുപടിയും കൊടുത്തു.

പരമശിവനല്ല... വാവ സുരേഷ്

പരമശിവനല്ല... വാവ സുരേഷ്

കഴുത്തില്‍ പാമ്പുകളെ അണിഞ്ഞ് ഈ നില്‍ക്കുന്നത് ഹിന്ദു ദൈവമായ പരമശിവനല്ല. വാവ സുരേഷ് ആണ്.

മൃഗശാലയില്‍

മൃഗശാലയില്‍

ലോക ജൈവ വൈവിധ്യദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയില്‍ എത്തിയതായിരുന്നു വാവ സുരേഷ്.

പാമ്പുകളെ പേടിക്കല്ലേ

പാമ്പുകളെ പേടിക്കല്ലേ

പാമ്പുകളെ പേടിക്കേണ്ട യാതൊരു ആവശ്യവും ഇല്ലെന്നാണ് സുരേഷിന്റെ അഭിപ്രായം. അന്ധവിശ്വാസങ്ങളാണ് പാമ്പുകളെ ഭയക്കാനുള്ള പ്രധാനകാരണമെന്ന് സുരേഷ് വിലയിരുത്തുന്നു.

ഫോട്ടോ എടുത്തോളൂ

ഫോട്ടോ എടുത്തോളൂ

സുരേഷ് പാമ്പുകളെ ആഭരണമാക്കി കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ അതെല്ലാം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താനുള്ള തിരക്കിലായിരുന്നു കാണികള്‍.

ധൈര്യമായി തൊട്ടോളൂ

ധൈര്യമായി തൊട്ടോളൂ

പാമ്പുകളെ തൊടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുരേഷ് അതിനുള്ള അവസരവും ഒരുക്കിക്കൊടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+