വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ബെന്യാമിന്
തിരുവനന്തപുരം: വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് എഴുത്തുകാരന്‍ ബെന്യാമിന്. 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ ' എന്ന കൃതിക്കാണ് പുരസ്‌കാരം. 45-ാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡിനാണ് ബെന്യാമിന്‍ അര്‍ഹനായത്. ഒരു ലക്ഷം രൂപയും ശില്‍പവുമടങ്ങുന്നതാണ് അവാര്‍ഡ്. പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ചതാണ് ശില്‍പമാണ് നല്‍കുക. കെ. ആര്‍ മീര, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ.സി. ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാര്‍ഡ് തീരുമാനിച്ചത്. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ാം തീയതി തിരുവനന്തപുരത്ത് നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും.

താന്‍ വളര്‍ന്നുവന്ന ചുറ്റുപാടിലെ രാഷ്ട്രീയബൗദ്ധിക ചുറ്റുപാടുകള്‍ കൊണ്ട് നിര്‍മിതമായ ഒരു സൃഷ്ടിയെന്ന നിലയിലും തിരുവിതാംകൂറിന്റെ പ്രത്യയശാസ്ത്രപരമായ നിലപാടുകളോടുള്ള തന്റെ വീക്ഷണം എന്ന നിലയിലും 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവല്‍ തന്നെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണെന്ന് ബെന്യാമിന്‍ പറഞ്ഞു. തന്റെ ആത്മാംശം വളരെയധികം തന്നെയുള്ള കൃതിയ്ക്കു തന്നെ വയലാര്‍ അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതകരിച്ചു.
അബീശഗിന്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍
ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍, അല്‍ - അറേബ്യന്‍ നോവല്‍ ഫാക്ടറി, മാന്തളിരിലെ ഇരുപട് കമ്മയൂണിസ്റ്റ് വര്‍ഷങ്ങള്‍, നിശബ്ദ സഞ്ചാരങ്ങള്‍ തുടങ്ങിയ നോവലുകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഒരേ കൃതിക്ക തന്നെ അഞ്ചിലധികം പുരസ്‌ക്കാരം അദ്ദേഹം നേടിയിട്ടുണ്ട്. ആടുജീവിതം എന്ന കൃതിക്ക് അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, നോര്‍ക്ക റൂട്ട്‌സ് പ്രവാസി നോവല്‍ അവാര്‍ഡ്, പുത്തുവിള കരുണാകരന്‍ സ്മരക ട്രസറ്റ് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌ക്കാരം എന്നീ പുരസ്‌ക്കാരങ്ങളാണ് ആടുജീവിതം എന്ന നേവലിലൂടെ അദ്ദേഹത്തെ തേടിയെത്തിയത്. മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലിന് 2018ല്‍ ജെസിബി പുരസ്‌ക്കാരവും അദ്ദേഹത്തെ തോടിയെത്തിയിരുന്നു.
Recommended Video
അവാര്‍ഡ് നല്‍കുന്ന വര്‍ഷത്തിന്റെ തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രഥമ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള മലയാളത്തിലെ മൗലിക കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുക്കുന്നത്. കഥയോ, കവിതയോ, വിമര്‍ശനമോ തുടങ്ങിയ ഏതു ശാഖയില്‍പ്പെട്ട കൃതികളും അവാര്‍ഡിന് അര്‍ഹമാണ്. അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ വയലാര്‍ രാമവര്‍മ്മ രചിച്ച ഗാനങ്ങളും, കവിതകളും കോര്‍ത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാര്‍ ഗാനാഞ്ജലി ഉണ്ടായിരിക്കുമെന്ന് വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications