പമ്പയിൽ കുളിക്കുന്ന പെണ്ണുങ്ങൾ! അടുത്ത സീസണിലെ കാഴ്ച! അശ്ലീല സാഹിത്യം വിളമ്പി വയലാറിന്റെ മകൻ
ഇനി പെണ്ണുങ്ങള്‍ക്കും പുരുഷന്മാരെ പോലെ തന്നെ ഏത് പ്രായത്തിലും മല ചവിട്ടാം എന്ന സുപ്രീം കോടതി വിധിയോടെ കുറച്ച് പേര്‍ക്കൊന്നുമല്ല കുരു പൊട്ടിയിരിക്കുന്നത്. ഭരണഘടനയ്ക്ക് നിരക്കാത്ത വിലക്ക് സുപ്രീം കോടതി എടുത്ത് മാറ്റിയതോടെ സ്ത്രീകളെ നിര്‍ബന്ധിച്ച് ശബരിമലയില്‍ കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നു എന്ന തരത്തിലാണ് ഒച്ചപ്പാടുകള്‍.
സ്ത്രീകളടക്കം ഭൂരിപക്ഷം പേരും സുപ്രീം കോടതി വിധിയോട് വിയോജിക്കുന്നതായാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം സമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ക്കെതിരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും അടക്കം മുഴങ്ങുന്നു. തമാശ എന്ന പേരിലുള്ള അശ്ലീലം വിളമ്പലും കുറവല്ല. പ്രമുഖ ഗാനരചയിതാവ് വരെയുണ്ട് അക്കൂട്ടത്തില്‍. മറ്റാരുമല്ല, വയലാറിന്റെ മകനായ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ.

രണ്ട് സുപ്രധാന വിധികൾ
തൊട്ടടുത്ത ദിവസങ്ങളായി ഏറെ പുരോഗമനപരമായ രണ്ട് വിധികളാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ആദ്യം വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ല എന്ന വിധിയും രണ്ടാമത് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമാകാം എന്ന വിധി. സദാചാരവാദികള്‍ക്ക് രണ്ട് വിധികളും തീരെ ബോധിച്ചിട്ടില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

പരിഹസിച്ച് വയലാറിന്റെ മകൻ
രണ്ട് വിധികളേയും പരിഹസിച്ചാണ് വയലാറിന്റെ മകന്‍ ശരത്ചന്ദ്ര വര്‍മ്മ ഫേസ്ബുക്കില്‍ പോസ്റ്റുകളിട്ടിരിക്കുന്നത്. സുപ്രീം കോടതി വിധി അനുസരിച്ച് അയല്‍പ്പക്കത്തെ ചേച്ചിയേയും കൊണ്ട് ഇത്തവണ ശബരിമലയ്ക്ക് പോകാം.. രണ്ടും കുറ്റകരമല്ല.. ഇത് കണ്ടുപിടിച്ചവന്റെ കുസൃതിക്ക് മുമ്പില്‍ പ്രണാമം എന്നാണ് ട്രോള്‍ എന്ന ജാമ്യത്തോടെയുള്ള ആദ്യത്തെ പോസ്റ്റ്.

പമ്പയിലെ കുളിസീൻ
രണ്ടാമത്തെ പോസ്റ്റ് അല്‍പം കൂടി കടന്ന കയ്യാണ്. ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിനെ എതിര്‍ക്കുന്ന കൂട്ടര്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന ചിത്രമാണ് വയലാറിന്റെ മകന്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്ത ശബരിമല സീസണിലെ പമ്പയുടെ ചിത്രം എന്ന പേരില്‍ അടിപ്പാവാടയുടുത്ത് നദീതീരത്ത് കുളിക്കുന്ന സ്ത്രീകളുടെ ചിത്രമാണ് ശരത്ചന്ദ്ര വര്‍മ്മ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

വാഴ വെച്ചാൽ മതിയാരുന്നു
കടുത്ത പ്രതികരണങ്ങളാണ് ശരത്ചന്ദ്ര വര്‍മ്മയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. വയലാറിന്റെ മകനില്‍ നിന്നും ഇത്തരമൊരു പ്രതികരണം വന്നതിന്റെ ഞെട്ടലാണ് ഭൂരിപക്ഷം പേരും പ്രകടിപ്പിക്കുന്നത്. വയലാറിനെ പറയിപ്പിക്കാനുള്ള മകനെന്നും വാഴ വെച്ചാല്‍ മതിയായിരുന്നു എന്നുമുള്ള തരത്തില്‍ രൂക്ഷമാണ് പ്രതികരണങ്ങള്‍.

അതൊരു തമാശ
വിവാദമായതോടെ വിശദീകരണവുമായി ശരത്ചന്ദ്ര വര്‍മ്മ രംഗത്ത് വന്നിട്ടുണ്ട്. തനിക്ക് കിട്ടിയ ഒരു ട്രോള്‍ മെസ്സേജ് ഇട്ടതാണെന്നും അത് തന്റെ അഭിപ്രായമല്ലെന്നും ശരത് പറയുന്നു. താന്‍ ഒരിക്കലും സ്ത്രീവിരുദ്ധനല്ല. അമ്മയും സഹോദരിമാരും ഭാര്യയും ചേര്‍ന്നാണ് തന്നെ വളര്‍ത്തിയതെന്നും താന്‍ എങ്ങനെ സ്ത്രീവിരുദ്ധനാവും എന്നുമാണ് ശരത്ചന്ദ്ര വര്‍മ്മ പ്രതികരിച്ചിരിക്കുന്നത്.

റേപ്പ് ത്രെട്ടും ഭീഷണികളും
ശരത്ചന്ദ്ര വര്‍മ്മയുടേത് താരതമ്യേനെ കുറഞ്ഞ പ്രതികരണമാണ് എന്ന് പറയാം മറ്റ് ചില പോസ്റ്റുകള്‍ കാണുമ്പോള്‍. ശബരിമലയില്‍ കയറാന്‍ പെണ്ണുങ്ങള്‍ ശ്രമിച്ചാല്‍ അവരെ ബലാത്സംഗം ചെയ്യണം എന്നതടക്കമുള്ള പോസ്റ്റുകളും കമന്റുകളുമാണ് പലരും സോഷ്യല്‍ മീഡിയയില്‍ ഇടുന്നത്. ഗിരീഷ് കോന്നി എന്ന അക്കൗണ്ടില്‍ നിന്നും വന്നിരിക്കുന്ന അത്തരമൊരു കമന്റ് ഇങ്ങനെയാണ്:

ദില്ലിയിലേത് പോലെ പീഡിപ്പിക്കണം
കേറാന്‍ വരുന്നവളുമാരേ.. നാട്ടുകാര് പണികൊടുക്കും. പ്രസവിക്കാന്‍ കഴിവുള്ളവളാണേ പത്ത് മാസത്തിനകം പെറും, അയ്യപ്പന്മാര്‍ വ്രതശുദ്ധിയോടെ മലകയറും എന്നാണ് കമന്റ്. ശബരിമലയിലെ തുല്യതയ്ക്ക് വേണ്ടി പൊരുതിയ തൃപ്തി ദേശായിയെ പണ്ട് ദില്ലിയില്‍ നടന്നത് പോലെ പീഡിപ്പിക്കണം, എ്ന്നാലെ പഠിക്കൂ എന്നാണ് അഭിജിത്ത് നായര്‍ എന്നയാളുടെ കമന്റ്.
Recommended Video


കൊന്ന് കളഞ്ഞേക്കണം
തീര്‍ന്നിട്ടില്ല, ശബരിമല വിധിയെ അനുകൂലിക്കുന്ന ഫെമിനിസ്റ്റുകളെ റോഡില്‍ നിന്നും പിടിച്ച് ഉപയോഗിക്കാനാണ് അഷ്ജി തോപ്പിലാന്‍ എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നുള്ള ആഹ്വാനം. റേപ്പ് ഭീഷണി മാത്രമല്ല കൊലവിളിയുമുണ്ട്. പമ്പയില്‍ നിന്നും വരുന്ന ഒരു പുന്നാരമക്കളേയും മല ചവിട്ടാന്‍ സമ്മതിക്കരുതെന്നും കൊന്ന് കളഞ്ഞേക്കണം എന്നുമാണ് ഒരാളുടെ ആഹ്വാനം.
ഫേസ്ബുക്ക് പോസ്റ്റ്
വയലാർ ശരത്ചന്ദ്ര വർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്












Click it and Unblock the Notifications