കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയല്‍ക്കിളികളെ ഇണക്കാനുള്ള സിപിഎം ശ്രമം പാളി!! കീഴാറ്റൂരിലെ സമരമാണ് ശരിയെന്ന് സമരസമിതി!!

സിപിഎമ്മുമായി അനുനയത്തിനില്ലെന്ന് വയല്‍ക്കിളികള്‍

Google Oneindia Malayalam News

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് വെക്കുന്നതിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളി അനുനയിപ്പിക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങള്‍ പാളി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ സിപിഎം നേതാക്കള്‍ കീഴാറ്റൂരിലെ വീടുകള്‍ കയറി ബോധവത്കരണം നടത്തുന്നത് ഫലം കണ്ടില്ലെന്നാണ് സൂചന. ഇതിനെതിരെ വയല്‍ക്കിളികള്‍ ശക്തമായ ഭാഷയില്‍ മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. സമരക്കാരുടെ പക്ഷമാണ് ശരിയെന്നും സിപിഎമ്മിന്റെ ആരോപണങ്ങള്‍ ഇതോടെ പൊളിഞ്ഞതായും വയല്‍ക്കിളികള്‍ പറഞ്ഞു.

അതേസമയം വയല്‍ക്കിളികളുമായുള്ള സൗഹൃദസംഭാഷണങ്ങള്‍ ഫലം കാണില്ലെന്ന് ഇതോടെ സിപിഎം മനസിലാക്കിയിട്ടുണ്ട്. പുതിയ വഴികളുമായി മുന്നോട്ടുപോകാനാണ് സിപിഎം തീരുമാനം. വയല്‍ക്കിളികളുടെ സമരത്തിന് മുന്നില്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നും കൂടുതല്‍ ജനകീയ പങ്കാളിത്തതോടെ ഇവര്‍ക്കെതിരെ സമരം നടത്തുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പറയുന്നു.

സിപിഎം തെറ്റുതിരുത്തണം

സിപിഎം തെറ്റുതിരുത്തണം

കീഴാറ്റൂരില്‍ തെറ്റുപ്പറ്റിയത് സിപിഎമ്മിന് തന്നെയാണെന്ന് വയല്‍ക്കിളികള്‍ ഉറപ്പിച്ച് പറയുന്നു. സമരം നിലനില്‍പ്പിന് വേണ്ടിയായിരുന്നു. പക്ഷേ സിപിഎം ഞങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. എന്തിനാണ് പാര്‍ട്ടിയില്‍ നിന്ന് തങ്ങളെ പുറത്താക്കിയതെന്ന് പറയാന്‍ സിപിഎം തയ്യാറാവണം. എന്നിട്ട് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാന്‍ തയ്യാറാവാമെന്ന് വയല്‍ക്കിളികള്‍ പറഞ്ഞു. നേരത്തെ പി ജയരാജന്‍ വയല്‍ക്കിളികളോട് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പരസ്യമായി വയല്‍ക്കിളികള്‍ മറുപടി പറഞ്ഞിരുന്നു. വയല്‍ക്കിളികളെ അനുനയിപ്പിക്കാനായി പ്രവര്‍ത്തകരുടെ വീട്ടിലെത്തിയ ജയരാജനോടാണ് ഇവര്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരൊന്നും കീഴാറ്റൂരില്‍ സമരം ചെയ്യുന്നില്ലെന്ന സിപിഎമ്മിന്റെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. നാട് നശിപ്പിച്ച് കൊണ്ടുള്ള വികസനം അനുവദിക്കില്ലെന്നും വയല്‍ക്കിളി പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ ജയരാജനോട് പറഞ്ഞിട്ടുണ്ട്.

ലോംഗ് മാര്‍ച്ച് നടക്കും

ലോംഗ് മാര്‍ച്ച് നടക്കും

സിപിഎം ഇപ്പോള്‍ നടക്കുന്നത് സമരത്തെ ഇല്ലാതാക്കാനാണ്. എന്നാല്‍ ഇതിനെതിരെ ലോംഗ് മാര്‍ച്ചുമായി മുന്നോട്ടുപോകാനാണ് വയല്‍ക്കിളികളുടെ തീരുമാനം. അടുത്ത മാസം തന്നെ മാര്‍ച്ച് നടത്തുമെന്ന് സമരസമിതി പറയുന്നു. സമരത്തിന് കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ഉപയോഗിക്കും. ജില്ലകള്‍ അടിസ്ഥാനമാക്കി പ്രത്യേകം കമ്മിറ്റികളും ക്യാംപയിനും നടത്തും. എന്ത് വിലകൊടുത്തും സമരം വിജയിപ്പിക്കും. അത് കീഴാറ്റൂരില്‍ വയല്‍സംരക്ഷണത്തിന് വേണ്ടിയാണെന്നും വയല്‍ക്കിളികള്‍ പറയുന്നു. അതേസമയം ഗ്രാമത്തില്‍ നിന്ന് പ്രവര്‍ത്തകരെ അകറ്റി നിര്‍ത്താനുള്ള സിപിഎമ്മിന്റെ ശ്രമവും പൊളിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം അണികള്‍ പാര്‍ട്ടിക്കെതിരെ സമരം തുടങ്ങിയാല്‍ അവരെ ഏത് വിധേനയും ഒറ്റപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിക്കാറുള്ളത്. എന്നാല്‍ ഇവിടെ സിപിഎമ്മിന്റെ നീക്കങ്ങള്‍ തീര്‍ത്തും പാളിപ്പോവുകയായിരുന്നു. അതുകൊണ്ടാണ് അവര്‍ വീടുകളില്‍ എത്തി അനുനയത്തിന് തയ്യാറായതെന്നും ഇത് സമരസമിതിയുടെ സത്യസന്ധമായ ഇടപെടലാണ് സൂചിപ്പിക്കുന്നതെന്നും വയല്‍ക്കിളികള്‍ പറഞ്ഞു.

സമരസമിതിയില്‍ വിള്ളലുണ്ടാക്കാന്‍..

സമരസമിതിയില്‍ വിള്ളലുണ്ടാക്കാന്‍..

വയല്‍ക്കിളികളെ ഇണക്കാനുള്ള നീക്കം സമരസമിതിയില്‍ വിള്ളലുണ്ടാക്കാനുള്ള സിപിഎമ്മിന്റെ ശ്രമമാണെന്ന് ആരോപണമുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ സമ്മര്‍ദവും ഇതിന് പിന്നിലുണ്ട്. നിലവില്‍ പാര്‍ട്ടി നേതൃത്വത്തിന് താല്‍പര്യമില്ലാത്ത നേതാവായ പി ജയരാജന് വയല്‍ക്കിളി സമരം വലിയ തലവേദന ഉണ്ടാക്കിയെന്നാണ് സൂചന. ഈ കാരണം കൊണ്ടാണ് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിനെ ബിജെപി ബന്ധമുണ്ടെന്ന് പറഞ്ഞ് ഒറ്റപ്പെടുത്താന്‍ സിപിഎം ശ്രമിച്ചത്. നേരത്തെ സമരത്തില്‍ ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന പ്രചാരണം വയല്‍ക്കളി കൂട്ടായ്മയില്‍ വിള്ളലുണ്ടാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ നേരിട്ടുള്ള ഇടപെടല്‍ സമരസമിതി വൈകാതെ തന്നെ ചതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സൂചനയുണ്ട്. പാര്‍ട്ടി വിട്ട് സമരസമിതിക്കൊപ്പം ചേര്‍ന്നവര്‍ ഇപ്പോള്‍ തിരിച്ച് സിപിഎമ്മിലേക്ക് പോവാന്‍ തയ്യാറായതും സൂചനയുണ്ട്.

ദേശീയ തലത്തില്‍ ചര്‍ച്ച

ദേശീയ തലത്തില്‍ ചര്‍ച്ച

വയല്‍ക്കിളി ദേശീയ തലത്തില്‍ വരെ ചര്‍ച്ചയായി എന്നതാണ് സിപിഎമ്മിന് മറ്റൊരു തിരിച്ചടിയായിരിക്കുന്നത്. ബിജെപി ഈ വിഷയം സിപിഎമ്മിനെതിരെ കടുത്ത രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ കര്‍ഷക സമരം നടത്തിയ പാര്‍ട്ടിക്ക് കേരളത്തില്‍ മറ്റൊരു നിലപാടാണ് ഉള്ളതെന്ന് ബിജെപി ആരോപിക്കുന്നു. ഇതും സിപിഎം ജില്ലാ നേതൃത്വം വിഷയത്തില്‍ സജീവമായി ഇടപെടുന്നതിന് കാരണമായിരുന്നു. ബൈപ്പാസ് സംബന്ധമായ വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാണ് സിപിഎം കരുതുന്നത്. അതേസമയം ജയരാജനെ ഈ വിഷയത്തില്‍ ഒറ്റപ്പെടുത്തേണ്ടെന്നും സംസ്ഥാന നേതൃത്വം പറയുന്നുണ്ട്. നേരത്തെ വയല്‍ക്കിളികളുമായി ചര്‍ച്ച നടത്തണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോയുടെ നിര്‍ദേശം പിണറായി വിജയന്‍ തള്ളിയിരുന്നു. ചര്‍ച്ച നടത്തിയാല്‍ അത് സംസ്ഥാനത്ത് നടക്കുന്ന മറ്റ് സമരങ്ങള്‍ക്കും ആവേശം പകരുമെന്ന് മുഖ്യമന്ത്രി പിബിയോട് പറഞ്ഞിരുന്നു.

മാവോയിസ്റ്റുകളുടെ ബന്ധം

മാവോയിസ്റ്റുകളുടെ ബന്ധം

വയല്‍ക്കിളി സമരത്തിനെതിരെ സിപിഎം കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സമരത്തിന് മാവോയിസ്റ്റുകളുടെ പിന്തുണ ഉണ്ടെന്നായിരുന്നു പ്രധാന ആരോപണം. ഇതിനെ തുടര്‍ന്ന് പ്രത്യേക പോലീസ് സംഘങ്ങള്‍ വീടുകളിലെത്തി അന്വേഷണവും നടത്തിയിരുന്നു. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട 11 പേരില്‍ ഏഴു പേരുടെ വീടുകളിലാണ് ജയരാജനും കണ്ണൂര്‍ ജില്ലാ നേതൃത്വും കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയത്. അതേസമയം കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ബൈപ്പാസുമായി മുന്നോട്ടു പോകും എന്നുള്ളതിന്റെ സൂചന നല്‍കുന്നുണ്ട്. എലിവേറ്റഡ് ഹൈവേ ഒരു കിലോമീറ്ററിന് 140 കോടി രൂപ ചിലവ് വരും. ഇക്കാര്യം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തന്നെ അറിയിച്ചിട്ടുണ്ട്. ഇത് കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള തുകയാണ്. അതുകൊണ്ട് എന്തൊക്കെ എതിര്‍പ്പുകള്‍ ഉണ്ടായാലും വികസന പദ്ധതികള്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലുള്ളവര്‍ക്കെല്ലാം വികസനം ആവശ്യമാണ്. എന്നാല്‍ ഭൂമി ഏറ്റെടുക്കാന്‍ പാടില്ല എന്നതാണ് കേരളത്തിലെ അവസ്ഥയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വരാപ്പുഴ കസ്റ്റഡി മരണം; പോലീസും സിപിഎമ്മും വ്യാജ തെളിവുണ്ടാക്കുന്നുവരാപ്പുഴ കസ്റ്റഡി മരണം; പോലീസും സിപിഎമ്മും വ്യാജ തെളിവുണ്ടാക്കുന്നു

വയൽക്കിളി സമരത്തോട് ഇനിയും അവഗണനയെങ്കിൽ പുതിയ സമര രീതിയുമായി രംഗത്ത് വരും: സുരേഷ് കീഴാറ്റൂർവയൽക്കിളി സമരത്തോട് ഇനിയും അവഗണനയെങ്കിൽ പുതിയ സമര രീതിയുമായി രംഗത്ത് വരും: സുരേഷ് കീഴാറ്റൂർ

കുല്‍ദീപും അതുലും ചേര്‍ന്ന് ദ്രോഹിച്ചു, ക്രൂരമായി പീഡിപ്പിച്ചു!! ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മൊഴി!കുല്‍ദീപും അതുലും ചേര്‍ന്ന് ദ്രോഹിച്ചു, ക്രൂരമായി പീഡിപ്പിച്ചു!! ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മൊഴി!

English summary
vayalkilikal against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X