Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ സുരേഷ് കീഴാറ്റൂര്‍ മത്സരിക്കും; പാര്‍ട്ടി ഗ്രാമത്തില്‍ വോട്ടു ചോരുമോ? ആശങ്കയോടെ സിപിഎം

Recommended Video

cmsvideo
    കണ്ണൂരില്‍ സുരേഷ് കീഴാറ്റൂര്‍ മത്സരിക്കും | Oneindia Malayalam

    കണ്ണൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റ് നിലനിര്‍ത്താനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് തിരിച്ചടി. മുന്‍ സിപിഎം നേതാവും വയല്‍കിളി സമരനായകനയുമായ സുരേഷ് കീഴാറ്റൂര്‍ കണ്ണൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും. പരിസ്ഥിതി വാദത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് സുരേഷ് കിഴാറ്റൂര്‍ മത്സരിക്കുക.

    സിറ്റിങ് എംപി പികെ ശ്രീമതിയെ തന്നെ വീണ്ടും രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് സുരേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം. സുരേഷ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം ആരംഭിച്ചെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..

    2014 ല്‍

    2014 ല്‍

    2014 ല്‍ കനത്ത പോരാട്ടത്തിനൊടുല്‍ 6566 വോട്ടുകള്‍ക്കായിരുന്നു കോണ്‍ഗ്രസിലെ കെ സുധാകരനെ പരാജയപ്പെടുത്തി പികെ ശ്രീമതി ടീച്ചറിലൂടെ സിപിഎം മണ്ഡലം തിരിച്ചു പിടിച്ചത്. ലീഡുകള്‍ മാറിമറിഞ്ഞ പോരാട്ടത്തിനൊടുവിലായിരുന്നു പികെ ശ്രീമതി ടീച്ചര്‍ കണ്ണൂരില്‍ വിജയിച്ചത്.

    യുഡിഎഫില്‍ സുധാകരന്‍

    യുഡിഎഫില്‍ സുധാകരന്‍

    മണ്ഡലം നിലനിര്‍ത്താന്‍ ഇത്തവണയും ശ്രീമതി ടീച്ചറെ തന്നെയാണ് സിപിഎം നിയോഗിച്ചിരിക്കുന്ന. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും യുഡിഎഫില്‍ സുധാകരന് തന്നെയായിരിക്കും സ്ഥാനാര്‍ത്ഥിത്വം. രണ്ട് സ്ഥാനാര്‍ത്ഥികളും മണ്ഡലത്തില്‍ പര്യടനം ആരംഭിച്ചിട്ടുണ്ട്.

    സുരേഷ് കീഴാറ്റൂര്‍

    സുരേഷ് കീഴാറ്റൂര്‍

    കണ്ണൂരില്‍ ഇത്തവണയും നടക്കുക ശക്തമായ രാഷ്ട്രീയ പോരാട്ടമായിരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിനിടയിലാണ് സിപിഎമ്മിന് വെല്ലുവിളി ഉയര്‍ത്തി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്.

    വിജയത്തെ ബാധിക്കും

    വിജയത്തെ ബാധിക്കും

    കണ്ണൂര്‍ മണ്ഡലത്തിലാകെ സ്വാധീനമൊന്നുമില്ലെങ്കിലും കീഴാറ്റുര്‍ മേഖലയില്‍ വയല്‍ക്കിളികളെ പിന്തുണയ്ക്കുന്ന ധാരാളം പ്രവര്‍ത്തകരുണ്ട്. പരമ്പരാഗതമായി സിപിഎമ്മിന് കിട്ടിപോരുന്ന ഈ വോട്ടുകള്‍ സുരേഷ് പിടിച്ചാല്‍ അത് ശ്രീമതി ടീച്ചറുടെ വിജയത്തെ തന്നെ ബാധിക്കും.

    വയല്‍ക്കിളികള്‍

    വയല്‍ക്കിളികള്‍

    വയല്‍ നികത്തിയുള്ള ബൈപ്പാസിനെതിരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന സമരത്തില്‍ നിന്ന് സിപിഎം പിന്മാറിയതോടെയാണ് സുരേഷ് കീഴാറ്റൂരിന്‍റെ നേതൃത്വത്തില്‍ വയല്‍ക്കിളികള്‍ എന്ന സംഘടന രൂപീകരീച്ച് സമരം ആരംഭിച്ചത്.

    ജയരാജന്‍റെ ഇടപെടല്‍

    ജയരാജന്‍റെ ഇടപെടല്‍

    പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ഉയര്‍ന്നു വന്ന സമരത്തെ ആദ്യ ഘട്ടത്തില്‍ പിന്തുണച്ച സിപിഎം പിന്നീട് സര്‍ക്കാര്‍ നിലപാടിനൊപ്പം മാറുകയായിരുന്നു. പിന്നീട് പാർട്ടി ജില്ലാ സെക്രട്ടറി പി. ജയരാജൻ നേരിട്ട് നടത്തിയ നീക്കങ്ങൾക്കൊടുവിൽ സമരക്കാരിൽ ഒരു വിഭാ​ഗത്തെ ബൈപ്പാസിന് അനുകൂലമായ നിലപാട് സ്വീകരിപ്പിക്കാന‍് സാധിച്ചു.

    സർക്കാർ പ്രതിരോധത്തില്‍

    സർക്കാർ പ്രതിരോധത്തില്‍

    എന്നാല്‍ സുരേഷ് കീഴാറ്റൂരിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരം ശക്തമാക്കുകയായിരുന്നു. സർവേ നടപടികളും സ്ഥലമേറ്റെടുക്കാനുള്ള മറ്റു നീക്കങ്ങളും വയൽക്കിളികൾ ശക്തമായി പ്രതിരോധിച്ചതോടെ സർക്കാർ പ്രതിരോധത്തിലായിരുന്നു.

    ഭൂമി വിട്ടു നല്‍കി

    ഭൂമി വിട്ടു നല്‍കി

    ബൈപ്പാസിനെതിരായ പ്രത്യക്ഷ സമരത്തില്‍ നിന്നും കഴിഞ്ഞ മാസം പിന്മാറ്റത്തിന്‍റെ സൂചന വയല്‍ക്കിളികള്‍ നല്‍കിയിരുന്നു. സുരേഷ് കീഴാറ്റൂരിന്‍റെ അമ്മയടക്കമുള്ളവര്‍ ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ സര്‍ക്കാറിന് കൈമാറിയിരുന്നു. ഭൂമി വിട്ടു കൊടുത്താലും ബൈപ്പാസിനെതിരായ നിയമപോരാട്ടം തുടരുമെന്നായിരുന്നു വയല്‍ക്കിളികള്‍ അറിയിച്ചത്.

    ബിജെപി പിന്തുണ

    ബിജെപി പിന്തുണ

    ബൈപ്പാസ് പദ്ധതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂർ ബിജെപി പിന്തുണയോടെ കേന്ദ്ര മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ബൈപ്പാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വയല്‍ക്കിളികള്‍ പ്രത്യക്ഷ സമരത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

    വെല്ലുവിളിയുയര്‍ത്തുക

    വെല്ലുവിളിയുയര്‍ത്തുക

    സമരത്തെ ആദ്യഘട്ടത്തിൽ പിന്തുണച്ചിരുന്നു യുഡിഎഫും ബിജെപിയും പിന്നീട് കാര്യമായ ഇടപെടലുകള്‍ നടത്തിയില്ല. മറുവശത്ത് സിപിഎമ്മിന്‍റെ ശക്തമായ പ്രതിരോധവും കൂടിയായതോടെ വയല്‍ക്കിളി പ്രശ്നം കേരളം പതിയെ മറന്നു തുടങ്ങി. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് സിപിഎമ്മിന് വെല്ലുവിളിയുയര്‍ത്തുക എന്ന തന്ത്രവുമായി സുരേഷ് കീഴാറ്റൂര്‍ രംഗത്തെത്തുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+