സിപിഐയെ നാണംകെടുത്തി വയനാട് ഭൂമി വിവാദം.. മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: വയനാട് ഭൂമി വിവാദത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. മിച്ചഭൂമി സ്വകാര്യഭൂമിയാക്കുന്ന ഭൂമാഫിയയുടെ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസാണ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. സഭയില്‍ പ്രതിപക്ഷം ഭൂമി തട്ടിപ്പ് വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
അതേസമയം വയനാട് വിവാദത്തില്‍ സര്‍ക്കാര്‍ തലത്തിലോ മന്ത്രി തലത്തിലോ അഴിമതിയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അഴിമതി വെച്ച് പൊറുപ്പിക്കാത്ത സര്‍ക്കാരാണ് ഇതെന്നും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കവേ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബോധപൂര്‍വ്വമുണ്ടാക്കിയ വാര്‍ത്തയാണിതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് നിയമസഭയില്‍ ആരോപിച്ചു.

സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന് ചെറുകര, ഡെപ്യൂട്ടി ജില്ലാ കളക്ടര്‍ ടി സോമനാഥന് എന്നിവരെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒളിക്യാമറയില്‍ കുടുക്കിയത്. റിസോര്‍ട്ടിന് വേണ്ടി മിച്ചഭൂമി സ്വകാര്യ ഭൂമിയാക്കുന്നതിന് വേണ്ടി പത്ത് ലക്ഷം രൂപ വീതം പാര്‍ട്ടി സെക്രട്ടറിക്കും ഡെപ്യൂട്ടി കളക്ടര്‍ക്കും വേണ്ടി ഇടനിലക്കാരന് കുഞ്ഞുമുഹമ്മദ് ആവശ്യപ്പെടുകയായിരുന്നു. ടി സോമനാഥന് പതിനായിരം രൂപ ഇടപാടുകാരില്‍ നിന്നും കൈപ്പറ്റുന്ന ദൃശ്യങ്ങളടക്കമാണ് ഏഷ്യാനെറ്റ് വാര്‍ത്ത. പണം നല്കിയാല് തിരുവനന്തപുരത്ത് കാണേണ്ടവരെയെല്ലാം കണ്ട് സിപിഐ ജില്ലാ സെക്രട്ടറി ഇടപാട് ശരിയാക്കിത്തരുമെന്ന് കുഞ്ഞുമുഹമ്മദ് ഉറപ്പ് നല്‍കുന്നതടക്കം ദൃശ്യങ്ങളില്‍ കാണാം. അതേസമയം സിപിഐ നേതാക്കള്‍ക്ക് ഈ ഇടപാടില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications