Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിപ് ലോക്കിന്റെ പേരിൽ പാർവ്വതിയെ അഴിഞ്ഞാട്ടക്കാരിയാക്കുന്നു.. ഫാൻസിനെതിരെ സംവിധായകൻ

കോഴിക്കോട്: രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിൽ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് സംസാരിക്കവേയാണ് പാർവ്വതി മമ്മൂട്ടി നായകനായ കസബയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. കസബയിലെ ചില രംഗങ്ങൾ സ്ത്രീ വിരുദ്ധതയെ മഹത്വവത്കരിക്കുന്നതാണ് എന്നായിരുന്നു പാർവ്വതിയുടെ വിമർശനം. എന്നാൽ മമ്മൂട്ടിയെ വിമർശിച്ചു എന്ന പേരിൽ രൂക്ഷമായ സൈബർ ആക്രമണമാണ് അന്ന് തൊട്ട് പാർവ്വതി നേരിടുന്നത്.

ദിലീപ് വിഷയത്തിൽ അടക്കമെടുത്ത ഉറച്ച നിലപാടുകളുടെ പേരിൽ പാർവ്വതിയോട് കലിപ്പുള്ളവർ കൂടിയാണ് ഈ സൈബർ ആക്രമണത്തിന് പിന്നിൽ. പാർവ്വതിയുടെ സിനിമകൾക്കെതിരെ വലിയ തോതിൽ ഡീഗ്രേഡിംഗും നടക്കുന്നു. ഇതിനെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആളൊരുക്കം സംവിധായകൻ വിസി അഭിലാഷ്.

ഫാൻസിന്റെ അഴിഞ്ഞാട്ടം

ഫാൻസിന്റെ അഴിഞ്ഞാട്ടം

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനും മലയാള സിനിമയിലെ താരാധിപത്യത്തിനുമെതിരെ തുറന്ന യുദ്ധം നടത്തുന്ന സ്ത്രീകളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് പാർവ്വതി. അതുകൊണ്ട് തന്നെ ദിലീപിന്റെ മാത്രമല്ല, മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള താരങ്ങളുടെ ഫാൻസിന്റെ പൊതു ശത്രു കൂടിയാണിന്ന് ഈ നടി. മമ്മൂട്ടിയുടെ ചിത്രത്തെ വിമർശിച്ചു എന്നത് ഫാൻസ് ആക്രമണത്തിന്റെ യഥാർത്ഥ കാരണം പോലുമല്ല. ആൺകോയ്മയെ ഭയക്കുന്നില്ല പാർവ്വതി എന്നതാണീ ആക്രമണങ്ങളുടെ പ്രധാന കാരണം.

ലിപ് ലോക്കിനെതിരെ

ലിപ് ലോക്കിനെതിരെ

കസബ വിവാദത്തിന് ശേഷം മലയാളത്തിൽ പാർവ്വതിയുടെ തീയറ്ററിലെത്തിയ ചിത്രം മൈ സ്റ്റോറിക്ക് എതിരെ വൻ ഹേറ്റ് ക്യാംപെയ്ൻ ഫാൻസ് നടത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും പുറത്ത് ഇറങ്ങിയപ്പോൾ ഡിസ്ലൈക്ക് അടിച്ചാണ് വെട്ടുകിളികൾ കലിപ്പ് തീർത്തത്. മാത്രമല്ല ഒരു ഗാനത്തിൽ പാർവ്വതിയും പൃഥ്വിരാജും ലിപ് ലോക്ക് ചെയ്യുന്നുവെന്നതും ഫാൻസിന് ആക്രമിക്കാനുള്ള ആയുധമായി.

സ്ത്രീ വിരുദ്ധമാണത്രേ

സ്ത്രീ വിരുദ്ധമാണത്രേ

ഫാൻസ് എന്ന് പറയുന്നവരെ സംബന്ധിച്ച് ഒരു ആണും പെണ്ണും തമ്മിൽ ഉമ്മ വെയ്ക്കുന്നതാണത്രേ സ്ത്രീ വിരുദ്ധത. ആ സീനിന്റെ പേരിൽ പാർവ്വതിയെ ഇവർ വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നു. പാട്ടിന്റെ യൂട്യൂബ് ലിങ്കിന് താഴെ കാണാം സൂപ്പർതാര ഫാൻസിന്റെ മനോവൈകൃതങ്ങൾ കമന്റുകളായി വന്ന് നിറഞ്ഞിരിക്കുന്നത്. ഫെമിനിച്ചി ലിപ് ലോക്ക് ചെയ്യുന്നത് സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയാണല്ലോ എന്ന തരത്തിലാണ് പ്രതികരണങ്ങളുടെ നിലവാരം.

സൂപ്പർ താര ഫാൻസിനെതിരെ

സൂപ്പർ താര ഫാൻസിനെതിരെ

പാർവ്വതി അഭിനയിച്ചു എന്ന പേരിൽ സിനിമയെ തകർക്കാൻ നടക്കുന്ന സൂപ്പർതാര ഫാൻസിന് എതിരെ രൂക്ഷമായ വിമർശനമാണ് സംവിധായകൻ വിസി അഭിലാഷ് ഉന്നയിച്ചിരിക്കുന്നത്. 18 കോടിയോളം രൂപ മുടക്കിയെടുത്ത സിനിമയെ നടിയുടെ പേരിൽ തകർക്കാൻ നടക്കുന്നവർ ഫാൻസല്ല, ഞരമ്പ് രോഗികളാണ് എന്ന് സംവിധായകൻ പറയുന്നു. വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

ഇവരുടെ മുഖമെന്താണ്

ഇവരുടെ മുഖമെന്താണ്

സൂപ്പർ താരങ്ങളുടെ ഫാൻസ്‌ അസോസിയേഷനുകൾ ഒരുപാട് ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ അത്തരം ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലാണോ അവർ ഇന്നറിയപ്പെടുന്നത് ? അതിന്റെ എന്തെങ്കിലും ക്രെഡിറ്റ് അവർക്ക് ഇന്ന് കിട്ടുന്നുണ്ടോ? എന്റെ അറിവിൽ, വിദ്യാ സമ്പന്നരും സംസ്കാര സമ്പന്നരുമായ ഒട്ടേറെപ്പേർ ഈ സംഘടനകളിലുണ്ട്. പക്ഷെ പൊതു സമൂഹത്തിൽ ഈ ഫാൻസ്‌ അസോസിയേഷനുകളുടെ മുഖമെന്താണ്?

ചിത്രം മോശമെങ്കിൽ അത് പറയൂ

ചിത്രം മോശമെങ്കിൽ അത് പറയൂ

മൈ സ്റ്റോറി എന്ന ചലച്ചിത്രത്തിന്റെ സംവിധായിക തന്റെ സിനിമയ്ക്ക് നേരിടേണ്ടി വന്ന ദുര്യോഗമോർത്ത് സങ്കടപ്പെടുകയാണ്.പതിനെട്ട് കോടി മുടക്കിയ ഒരു സിനിമയാണത്. വലിയ രീതിയിൽ സൈബർ ആക്രമണമാണ് അവർ നേരിടുന്നത്.അതിന്റെ പിന്നിലെ കാരണങ്ങൾ ഫാൻസ്‌ അസോസിയേഷനുകളുടെ നേതാക്കൾ ചർച്ച ചെയ്യേണ്ടതല്ലേ? മൈ സ്റ്റോറി ഒരു മോശം ചിത്രമാണെങ്കിൽ ആ തരത്തിലുള്ള വിമർശനമാണ്ഉന്നയിക്കേണ്ടത്.

ഞരമ്പ് രോഗികൾ

ഞരമ്പ് രോഗികൾ

അല്ലാതെ ലിപ്‌സ്‌ലോക്ക് ചെയ്തതിന്റെ പേരിൽ നായികയെ അഴിഞ്ഞാട്ടക്കാരി എന്ന് വിളിക്കുന്നവരെ ഫാൻസ്‌ എന്ന് വിളിക്കാനാവില്ല. ഞരമ്പ് രോഗികൾ എന്നെ വിളിക്കാനാവൂ. അക്കൂട്ടർ സിനിമാ വ്യവസായത്തെ തകർക്കുകയെ ഉള്ളൂ. ഈ ഞരമ്പ് രോഗികൾ വിജയിപ്പിച്ച ഏതെങ്കിലും ഒരു സിനിമ ഇന്നോളമുണ്ടായിട്ടുണ്ടോ?ഫാൻസ്‌ അസോസിയേഷനുകളുടെ നേതാക്കൾ കൂട്ടം തെറ്റി നടക്കുന്ന തങ്ങളുടെ ഈ അംഗങ്ങളെ തിരുത്താൻ മുൻകൈയെടുക്കണം.

ഫേസ്ബുക്ക് പോസ്റ്റ്

വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+