കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി ലക്ഷ്മി പ്രിയയുടെ 'സുരേഷ് ഗോപി' പോസ്റ്റിനെ പൊളിച്ചടുക്കി സംവിധായകന്‍

  • By
Google Oneindia Malayalam News

അപ്രതീക്ഷിതമായാണ് തൃശ്ശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയത്. എന്നാല്‍ പ്രചാരണം തുടങ്ങിയപ്പോള്‍ തന്നെ വിവാദങ്ങളിലും പെട്ടു. അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചതിന് തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കളക്ടര്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഈ വിവാദങ്ങളെല്ലാം കത്തി നില്‍ക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി നടി ലക്ഷ്മി പ്രിയ രംഗത്തെത്തിയത്. സാധാരണ രാഷ്ട്രീയക്കാരനെ വിമര്‍ശിക്കും പോലെ സുരേഷ് ഗോപിയെ വിമര്‍ശിക്കരുതെന്ന് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നടി പറഞ്ഞു.

<strong>'ആര്‍ക്ക് കുത്തിയാലും താമരയ്ക്ക് തെളിയുന്നു'! വ്യാപക പരാതിയുമായി വോട്ടര്‍മാര്‍</strong>'ആര്‍ക്ക് കുത്തിയാലും താമരയ്ക്ക് തെളിയുന്നു'! വ്യാപക പരാതിയുമായി വോട്ടര്‍മാര്‍

എന്നാല്‍ ലക്ഷ്മി പ്രിയയുടെ പോസ്റ്റിനെ പൊളിച്ചടുക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിസി അഭിലാഷ്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

<strong>അമേഠിയിലെത്തി വയനാടന്‍ ടീം, 'ടീം രാഗാ' പണി തുടങ്ങി! കൊഴുപ്പിക്കാന്‍ 'വന്‍ സോഷ്യല്‍ മീഡിയ വാര്‍ റൂം</strong>അമേഠിയിലെത്തി വയനാടന്‍ ടീം, 'ടീം രാഗാ' പണി തുടങ്ങി! കൊഴുപ്പിക്കാന്‍ 'വന്‍ സോഷ്യല്‍ മീഡിയ വാര്‍ റൂം

ലക്ഷ്മി പ്രിയയുടെ പോസ്റ്റ്

ലക്ഷ്മി പ്രിയയുടെ പോസ്റ്റ്

സുരേഷ് ഗോപി ചെയ്യുന്ന നന്മ പ്രവൃത്തികള്‍ എണ്ണി പറഞ്ഞായിരുന്നു ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയ പ്രവേശനം സുരേഷ് ഗോപിക്ക് നന്മ ചെയ്യാനുള്ള ഇടം മാത്രമാണ്. അധികാരം കയ്യിലുണ്ടെങ്കിൽ മാത്രമാണ് ചിലതൊക്കെ ചെയ്യാൻ സാധിക്കുക. അതിന് അദ്ദേഹത്തെ സഹായിക്കണമെന്നായിരുന്നു ലക്ഷ്മിപ്രിയയുടെ പോസ്റ്റ്.

 കാരുണ്യ പ്രവൃത്തികള്‍

കാരുണ്യ പ്രവൃത്തികള്‍

ഇതിനുള്ള മറുപടിയാണ് സംവിധായകന്‍റെ പോസ്റ്റ്. പോസ്റ്റ് ഇങ്ങനെ- എന്റെ സഹപ്രവർത്തകയും ചലച്ചിത്ര അഭിനേത്രിയുമായ ശ്രീമതി ലക്ഷ്മിപ്രിയ ശ്രീ. സുരേഷ് ഗോപിയെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പ് കണ്ടു.'രാഷ്ട്രീയക്കാരെ കാണുമ്പോലെ സുരേഷ് ഗോപിയെ കാണരു'തെന്ന് അഭ്യർത്ഥിയ്ക്കുന്ന അവർ സുരേഷ് ഗോപി കാലങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവർത്തികളെ കുറിച്ച് വിശദമായി സ്വാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിയ്ക്കുന്നുണ്ട്.

 വൈകാരികത മാറ്റിവെച്ച്

വൈകാരികത മാറ്റിവെച്ച്

ഒരാളെ എന്തിനാണ് പാർലമെന്റിലേക്ക് തെരഞ്ഞെടുത്തയക്കുന്നത് എന്നതിനെ കുറിച്ച് ലക്ഷ്മിപ്രിയയെ പോലുള്ളവർ വൈകാരികത മാറ്റി വച്ച് ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.

 25 കോടി രൂപ

25 കോടി രൂപ

കേവലം അഞ്ച് കോടി രൂപയാണ് ഒരു സാമ്പത്തിക വർഷം ഒരു എം.പിയ്ക്ക് തന്റെ മണ്ഡലത്തിൽ ചെലവിടാനാവുന്ന ഫണ്ട് തുക. അതായത് അഞ്ച് വർഷം കൊണ്ട് ഇരുപത്തിയഞ്ച് കോടി രൂപ.

 അനൗദ്യോഗിക കണക്കുകള്‍

അനൗദ്യോഗിക കണക്കുകള്‍

ഇപ്പോൾ നമുക്ക് കിട്ടുന്ന വിവരങ്ങളനുസരിച്ച് പ്രധാനപ്പെട്ട ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ചെലവാക്കുന്ന തുകയുടെ അനൗദ്യോഗിക കണക്കുകൾ തെന്നെ ഈ തുകയ്‌ക്കൊപ്പം എത്തുന്നുണ്ട്.

 ചെലവ് വേറെ

ചെലവ് വേറെ

ഒരു മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് രാജ്യം ഔദ്യോഗികമായി വഹിക്കുന്ന ചെലവ് വേറെ!തന്റെ മണ്ഡലത്തിൽ വികസനം കൊണ്ട് വരുന്നതിനോ, കാരുണ്യ പ്രവർത്തികൾ ചെയ്യുന്നതിനോ അല്ല ഒരു വ്യക്തിയെ ഇത്ര മാത്രം പണം ചെലവഴിച്ച് അങ്ങോട്ടേക്ക് അയയ്ക്കുന്നത്.

 വോട്ടര്‍മാരുടെ ശബ്ദമാവുക

വോട്ടര്‍മാരുടെ ശബ്ദമാവുക

മറിച്ച് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ നിയമ നിർമ്മാണ സഭയിൽ,ഈ രാജ്യത്തിന്റെ വരുംകാല ഭാഗധേയം പരുവപ്പെടുത്താനുള്ള പരമപ്രധാന സഭയിലെ
ആശയ രൂപീകരണ ചർച്ചാവേളകളിലൊക്കെത്തന്നെയും
തന്റെ മണ്ഡലത്തിലെ വോട്ടർമാരുടെ ശബ്ദമാവുക എന്നതാണ് അദ്ദേഹത്തിന്റെ അടിസ്ഥാന റോൾ.

 രാഷ്ട്രീയ ആശയങ്ങള്‍

രാഷ്ട്രീയ ആശയങ്ങള്‍

അവിടെയാണ് സുരേഷ് ഗോപിയുടെ കാരുണ്യ പ്രവർത്തികൾക്കപ്പുറം അദ്ദഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ആശയങ്ങളെ നമ്മൾ ചോദ്യം ചെയ്യുന്നത്.മതരാഷ്ട്രീയം വിഭജന രാഷ്ട്രീയമാണ്.ഇപ്പോൾ അദ്ദേഹം അതിന്റെ വക്താവാണ്.

 മതമേതെന്ന് ചോദിക്കുന്ന രാഷ്ട്രീയം

മതമേതെന്ന് ചോദിക്കുന്ന രാഷ്ട്രീയം

അദ്ദേഹം വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രമാണ് കഴിഞ്ഞ അഞ്ച് വർഷം ഈ രാജ്യം നയിച്ചത്.
നമ്മൾ തോളിൽ കയ്യിടുന്നവന്റെ മതമേതെന്ന് ചോദിക്കണമെന്നാണ് ആ രാഷ്ട്രീയം നമ്മെ പഠിപ്പിക്കാൻ ശ്രമിച്ചത്

 എന്ത് കഴിക്കണമെന്ന്

എന്ത് കഴിക്കണമെന്ന്

നമ്മൾ എന്ത് കഴിയ്ക്കണമെന്നും എന്തുടുക്കണമെന്നുമുള്ള വിഭാഗീയ- സങ്കുചിത രാഷ്ട്ര മീമാംസയുടെ പതാകവാഹകനായാണ് അദ്ദേഹം ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.ഞാനും സുരേഷ് ഗോപി എന്ന കലാകാരനേയും മനുഷ്യനെയും ഒരുപാട്
ഇഷ്ട്ടപ്പെടുന്നയാളാണ്.

 ആവര്‍ത്തിക്കട്ടെ

ആവര്‍ത്തിക്കട്ടെ

ഒട്ടേറെ കാരുണ്യ പ്രവർത്തികൾ ചെയ്യുന്ന ആളാണ് സുരേഷ് ഗോപി എന്ന് അദ്ദേഹത്തിനെ മനസിലാക്കിയവർക്കെല്ലാം അറിവുള്ള കാര്യവുമാണ്.എന്നാൽ അദ്ദേഹത്തിലെ കലാകാരനെയും മനുഷ്യ സ്നേഹിയെയും രാഷ്ട്രീയക്കാരനെയും വെവ്വേറെ നമ്മൾ നോക്കി കാണേണ്ടതുണ്ട് എന്ന് ആവർത്തിക്കട്ടെ.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
vc abhilash facebook post regarding lakshmi priyas suresh gopi post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X