രാജീവ് ചന്ദ്രശേഖർ ബിജെപി ആശയം ഇല്ലാത്ത ആളെന്ന് വിഡി സതീശൻ; കൊടും വിഷമെന്ന് മുഖ്യമന്ത്രി അന്ന് പറഞ്ഞു, ചർച്ച
തിരുവനന്തപുരം: ബി ജെ പി അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബി ജെ പിയുടെ ആശയമുള്ള ആളാണ് രാജീവ് ചന്ദ്രശേഖരനെന്ന് കരുതുന്നില്ലെന്നും വ്യക്തിയോടല്ല ആശയങ്ങളോടാണ് തങ്ങളുടെ പോരാട്ടമെന്നും വി ഡി സതീശൻ പറഞ്ഞു.
'ബി ജെ പി ആരെ വേണമെങ്കിലും അധ്യക്ഷനാക്കട്ടെ. വ്യക്തിയോടല്ല, ആശയങ്ങളോടാണ് ഞങ്ങളുടെ പേരാട്ടം. അത് തുടരുക തന്നെ ചെയ്യും. രാജീവ് ചന്ദ്രശേഖറിന് ബി ജെ പി ആശയമുണ്ടെന്ന് കരുതുന്നില്ല. വളരെ വൈകി പാർട്ടിയിൽ എത്തിയ വ്യക്തിയാണ് അദ്ദേഹം. ഇവിടെ ബി ജെ പി ആശയങ്ങൾ ഉള്ളവരോട് കോൺഗ്രസ് പോരാടുന്നുണ്ട്', വി ഡി സതീശൻ പറഞ്ഞു. അതേസമയം വിഡി സതീശന്റെ പ്രതികരണത്തിന് പിന്നാലെ മുൻപ് രാജീവ് ചന്ദ്രശേഖറിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രതികരണം ചർച്ചയാകുന്നുണ്ട്. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശത്തിന് പിന്നാലെ കടുത്ത ഭാഷയിലാണ് അന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ വിമർശിച്ചത്. നാല് വോട്ടിന് വേണ്ടി കേരളം ഭീകരവാദികളെ വളർത്തുന്നുവെന്നായിരുന്നു രാജീവ് പറഞ്ഞത്. ഇതിനെതിരെയാണ് മുഖ്യമന്ത്രി തുറന്നടിച്ചത്.

രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല കൊടും വിഷമാണ്.മുൻപ് ഞാൻ അദ്ദേഹത്തെ വിഷമെന്നേ പറഞഅഞിരുന്നുള്ളൂ, അങ്ങനെയല്ല കൊടും വിഷം തന്നെയാണ്. അത് അദ്ദേഹം ഒരു അലങ്കാരമായാണ് കൊണ്ടുനടക്കുന്നത്. വിടുവായൻ പറയുന്ന കാര്യമാണ് രാജീവ് പറഞ്ഞത്. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ സംസാരിച്ചതെന്ന് അറിയില്ല. രാജീവ് ചന്ദ്രശേഖർ ഇത്തരത്തിൽ പറയുന്നതിൽ തനിക്ക് യാതൊരു അത്ഭുതവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്രതീക്ഷിതമായാണ് സംസ്ഥാന ബി ജെ പിയെ നയിക്കാൻ രാജീവ് ചന്ദ്രശേഖർ എത്തിയത്. ഡൽഹയിൽ പ്രഹ്ളാദ് ജോഷിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് ചന്ദ്രശേഖറിനെ അധ്യക്ഷനാക്കാനുള്ള തീരുമാനം നേതൃത്വം കൈക്കൊണ്ടത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. ഉയർന്ന ജാതിയിൽപ്പെട്ട കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളാണ് രാജീവിലൂടെ ബി ജെ പി സ്വപ്നം കാണുന്നത്. യുവാക്കളെ ആകർഷിക്കാനും അദ്ദേഹത്തിന് സാധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. അതേസമയം സംഘടന പാരമ്പര്യം ഇല്ലാത്ത നേതാവിനെ അമരത്ത് ഇരുത്തിയതിൽ പാർട്ടിക്കുള്ളിൽ അതൃപ്തികൾ പുകയുന്നുണ്ട്. ഇത് വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications