അഴിമതിക്കാരെ എന്തിന് മുഖ്യന് സംരക്ഷിക്കുന്നു? മാണിയേക്കാള്‍ അഴിമതിക്കാര്‍ കോണ്‍ഗ്രസില്‍!
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്. കെഎം മാണിയേക്കാള്‍ വലിയ അഴിമതി ആരോപണം നേരിടുന്നവര്‍ കോണ്‍ഗ്രസിലുണ്ടെന്ന് മറ്റൊരു വൈസ് പ്രസിഡന്റ് ആയ എംഎം ഹസ്സന് പറഞ്ഞു.
അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനില്ലെന്നാണ് വിഡി സതീശന് പറഞ്ഞത്. മാണിയേയും പിസി ജോര്‍ജ്ജിനേയും സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി ഓടി നടക്കുകയാണെന്നും സതീശന് ആരോപിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ട്. ഇത് ദോഷം ചെയ്യുമെന്നും വിഡി സതീശന് പറഞ്ഞു. ഇങ്ങനെ പോയാല്‍ ജനങ്ങളെ ആര് നോക്കും, പാര്‍ട്ടിയെ ആര് സംരക്ഷിക്കും തുടങ്ങിയ ചോദ്യങ്ങളും സതീശന് ചോദിച്ചു. കെഎം മാണിയുടെ രാജി നേരത്തേ ആവശ്യപ്പെടേണ്ടതായിരുന്നു എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
സതീശന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോള്‍ കെപിസിസി ഭാരവാഹികളുടെ യോഗം എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിനും വേദിയായി എന്നാണ് റിപ്പോര്‍ട്ടുകള്‍. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ സംരക്ഷിച്ചത് ഘടകകക്ഷികള്‍ ആയിരുന്നുവെന്നും അവര്‍ക്ക് ഒരാവശ്യം വരുന്പോള്‍ തള്ളിപ്പറയാന്‍ കഴിയില്ലെന്നും ആണ് എംഎം ഹസ്സന്റെ അഭിപ്രായം