Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലില്ലാത്ത ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരത; കിറ്റക്‌സുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് വിഡി സതീശൻ

തൊഴിലില്ലാത്ത ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരത; കിറ്റക്‌സുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്ന് വിഡി സതീശൻ

കൊച്ചി: സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കേരളത്തിലെ നിക്ഷേപങ്ങൾ അവസാനിപ്പിച്ച കിറ്റെക്സ് എംഡി സാബു എം ജേക്കബിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളം നിക്ഷേപസൗഹൃദമല്ലെന്ന് കിറ്റെക്‌സ് പ്രചരിപ്പിക്കുന്നത് ഈ നാടിനേട് ചെയ്യുന്ന ക്രൂരതയാണെന്ന് വി.ഡി സതീശൻ പറഞ്ഞു. കേരളം വ്യവസായ സൗഹദ സംസ്ഥാനം തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

VD Satheeshan

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

സംസ്ഥാനത്തെ തൊഴിലിലല്ലാത്ത ചെറുപ്പക്കാരോട് ചെയ്യുന്ന ക്രൂരതയാണിതെന്നും സര്‍ക്കാര്‍ കിറ്റെക്‌സുമായുള്ള പ്രശ്‌നം പരിഹരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. നിരന്തരം ദ്രോഹിക്കുന്നുവെന്ന കിറ്റെക്‌സ് വ്യവസായ ഗ്രൂപ്പിന്റെ പരാതി പരിശോധിക്കണമെന്ന് നേരത്തെ സതീശൻ ആവശ്യപ്പെട്ടിരുന്നു.

നാടിനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വിമർശനങ്ങളെ തള്ളിക്കളയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു. നാടിനെതിരായ പ്രചാര വേല ലോകമെങ്ങുമെത്തിക്കാനാണ് കിറ്റക്‌സ്‌ എംഡിയുടെ ശ്രമം. സംവാദം തുടരുന്നത് നാടിന്റെ താത്പര്യത്തിനല്ലെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഏത് തരം സർഗാത്മ വിമർശനങ്ങളേയും സർക്കാർ തുറന്ന മനസോടെ സ്വാഗതം ചെയ്യും. എന്നാൽ നാടിനെ തകർക്കാനുള്ള വിമർശനങ്ങളെ തള്ളിക്കളയും. ഓരോരുത്തരും അവവരുടെ നിലവാരം അനുസരിച്ചാണ് പ്രതികരിക്കുന്നത്. നാട്ടിലെ ജനപ്രതിനിധികളായ ഞങ്ങൾക്ക് ആ ഉത്തരവാദിത്തങ്ങൾ അനുസരിച്ചേ പ്രവർത്തിക്കാൻ സാധിക്കു. വിഷയത്തിൽ സർക്കാരിന്റെ ഭാഗം വ്യക്തമാണ്. അത് ജനത്തിന് ബോധ്യമായിട്ടുണ്ടെന്നും രാജീവ് പറഞ്ഞു.

വ്യവസായ സൗഹൃദം എന്ന് അവകാശപ്പെടുന്ന കേരളം പൊട്ടകിണറ്റില്‍ വീണ തവളയെ പോലെയാണെന്നായിരുന്നു സാബു എം ജേക്കബിന്റെ വിമർശനം. വ്യവസായം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന തെലങ്കാന തനിക്ക് മുന്നിലേക്ക് വെച്ച സൗകര്യങ്ങളെകുറിച്ചും സാബു എം ജേക്കബ് വിശദീകരിച്ചു. കമ്പനിക്ക് അധികമായി വരുന്ന ചെലവ് സര്‍ക്കാര്‍ വഹിക്കും, കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന മാലിന്യത്തിന്റെ നിര്‍മാര്‍ജ്ജനോത്തരവാദിത്തം സര്‍ക്കാരിനാണ്, പരിശോധനയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ കയറിയിറങ്ങില്ലായെന്ന ഉറപ്പ്, ജലം, മുടങ്ങാത്ത വൈദ്യൂതി, കുറഞ്ഞ വിലക്ക് ഭൂമി എന്നിവ കിട്ടും, ഐപാസ് സംവിധാനം എന്നിവയാണ് തെലങ്കാന സര്‍ക്കാര്‍ സാബുവിന് മുന്നിലേക്ക് വെച്ച ഓഫറുകള്‍.

ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ

Recommended Video

cmsvideo
    നിയന്ത്രണങ്ങളിലെ ഇളവ് ചിലർ ദുരുപയോഗം ചെയ്യുന്നു. ഇത് തടഞ്ഞേ മതിയാവൂ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+