കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയം....ഫീസ് വര്‍ധിപ്പിക്കാന്‍ കാരണം അയാളുടെ ഇടപെടല്‍!! മുഖ്യമന്ത്രിയും സമ്മര്‍ദ്ദത്തില്‍!!

വി ഡി സതീശനാണ് നിയമസഭയില്‍ ഗുരുതര ആരോപണമുന്നയിച്ചത്

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. ഫീസ് വര്‍ധിപ്പിക്കുന്നതിനായി സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കായി പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടതായി വി ഡി സതീശന്‍ ആരോപിച്ചു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നേരത്തേ പിരിയുകയും ചെയ്തു.

1

മെഡിക്കല്‍ ഫീസ് നിശ്ചയിച്ച് പ്രവേശന നടപടികള്‍ തുടങ്ങാന്‍ പോകവെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാനേജ്‌മെന്റുകള്‍ക്കു വേണ്ടി ഇടപെട്ടതെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. അടിയന്തര പ്രമേയത്തിന് അവതരണ അനുമതി തേടിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വാശ്രയ പ്രശ്‌നം ഇത്രയും വഷളാക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. സ്വകാര്യ മാനേജ്‌മെന്റുകളുമായി കള്ളക്കരാര്‍ ഉണ്ടാക്കി. മാത്രമല്ല അലോട്ട്‌മെന്റ് വൈകിപ്പിച്ച് മാനേജ്‌മെന്റുകള്‍ക്കു കോടതിയില്‍ പോവാനും അവസരമൊരുക്കി കൊടുത്തു. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ശരിയായിട്ടല്ല വാദിച്ചതെന്നും സതീശന്‍ ആരോപിച്ചു.

2

എന്നാല്‍ സതീശന്റെ ആരോപണങ്ങള്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ തള്ളിക്കളഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഹൈക്കോടതിയുടെ വിധിക്കായി കാത്തിരിക്കണമെന്നും സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല കാര്യങ്ങളെന്നും ശൈലജ വിശദീകരിച്ചു.

English summary
Self financing medical fees: VD satheeshan against Pinarayi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X