കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതാഗോപിനാഥിന്റെ അച്ഛന്‍ പച്ചക്കറി നല്‍കുന്നയാളെന്ന് സതീശന്‍,അതൊന്നും ഇവിടെ പറയേണ്ടെന്ന് സ്പീക്കറും

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ അച്ഛന്‍ ഹോര്‍ട്ടികോര്‍പിന് പച്ചക്കറി നല്‍കുന്ന മൊത്തവിതരണക്കാരണനാണെന്നാണ് വിഡി സതീശന്‍ ആരോപിച്ചത്.

Google Oneindia Malayalam News

തിരുവനന്തപുരം: കൃഷിവകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചേരിപ്പോര് വിഷയം നിയമസഭയിലും. ബിജു പ്രഭാകറും രാജു നാരായണ സ്വാമിയും തമ്മിലുള്ള പരസ്യ പോര് വിഷയമാക്കി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. ഈ വിഷയം സംബന്ധിച്ച് സംസാരിച്ച വിഡി സതീശന്‍ ഹോര്‍ട്ടികോര്‍പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ അച്ഛന്‍ ഹോര്‍ട്ടികോര്‍പിന് പച്ചക്കറി നല്‍കുന്ന മൊത്തവിതരണക്കാരണനാണെന്നാണ് വിഡി സതീശന്‍ ആരോപിച്ചത്. എന്നാല്‍ സതീശന്റെ ആരോപണത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയതോടെ സഭയില്‍ ബഹളമായി. വിഷയത്തില്‍ ഊന്നി സംസാരിക്കണമെന്ന സ്പീക്കറുടെ പരാമര്‍ശം പ്രതിപക്ഷത്തെ വീണ്ടും ചൊടിപ്പിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയും ചെയ്തു.

നിയമസഭയിലും...

നിയമസഭയിലും...

കൃഷിവകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥരായ രാജു നാരായണ സ്വാമിയും ബിജു പ്രഭാകറും തമ്മിലുള്ള പോര് വകുപ്പിന്റെയും ഹോര്‍ട്ടികോര്‍പിന്റെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് പ്രതിപക്ഷം സഭയില്‍ പറഞ്ഞത്.

വിഡി സതീശന്‍ എംഎല്‍എ...

വിഡി സതീശന്‍ എംഎല്‍എ...

വിഷയത്തില്‍ വിഡി സതീശന്‍ എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. തുടര്‍ന്ന് സംസാരിച്ച വിഡി സതീശനാണ് ഗീത ഗോപിനാഥിന്റെ പിതാവിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്.

ഹോര്‍ട്ടികോര്‍പിന്റെ മൊത്തവിതരണക്കാരന്‍...

ഹോര്‍ട്ടികോര്‍പിന്റെ മൊത്തവിതരണക്കാരന്‍...

ഗീതാ ഗോപിനാഥിന്റെ അച്ഛന്‍ ഗോപിനാഥ് ഹോര്‍ട്ടികോര്‍പിന് പച്ചക്കറി നല്‍കുന്ന മൊത്തവിതരണക്കാരനാണെന്നാണ് വിഡി സതീശന്‍ ആരോപിച്ചത്. ഗീതാ ഗോപിനാഥിന്റെ അച്ഛന് കൃത്യമായി പണം കൊടുക്കുന്ന ഹോര്‍ട്ടികോര്‍പ്, വട്ടവട പച്ചക്കറി സൊസൈറ്റി പോലെയുള്ളവര്‍ക്ക് പണം കൃത്യമായി നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറുടെ ഇടപെടലും...

സ്പീക്കറുടെ ഇടപെടലും...

ഗീതാ ഗോപിനാഥിന്റെ അച്ഛനെ സംബന്ധിച്ച് ആരോപണമുന്നയിച്ച വിഡി സതീശനെതിരെ ഭരണപക്ഷം എതിര്‍പ്പുമായി രംഗത്തെത്തി. അംഗം വിഷയത്തില്‍ ഊന്നി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറും വിഷയത്തില്‍ ഇടപെട്ടു. ഉദ്യോഗസ്ഥരുടെ തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ അനാവശ്യ കാര്യങ്ങള്‍ സംസാരിക്കേണ്ടതില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം...

സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം...

വിഡി സതീശന്‍ സംസാരിക്കുമ്പോള്‍ ഇടപെട്ട സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയും ചെയ്തു. സ്പീക്കറുടെ ഇടപെടലാണ് വിഷയം വഷളാക്കിയതെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കേണ്ടെന്ന്...

സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കേണ്ടെന്ന്...

ചെയറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കേണ്ടെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്. പ്രതിപക്ഷം പരിധി വിടുകയാണെന്നും, സ്പീക്കറെ ഭീഷണിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

പെരുന്നാള്‍ സമ്മാനം!!!, റമദാന്‍ ശമ്പളം നേരത്തേയെത്തും...കൂടുതല്‍ വായിക്കൂ...

ബിജെപി പറഞ്ഞത് കള്ളം!! വിവാദസ്വാമിയെ സഹായിക്കുന്നത് ആര്‍എസ്എസ്!! തെളിവുകള്‍ പുറത്ത്...കൂടുതല്‍ വായിക്കൂ...

English summary
vd satheesan allegations against gita gopinath in assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X