കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെപിസിസി യോഗത്തില്‍ സതീശനും സുധാകരനും വിമര്‍ശനം; ലീഗിന് കൈയടി

Google Oneindia Malayalam News

തിരുവനന്തപുരം: കെ പി സി സിയില്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ക്ക് രൂക്ഷ വിമര്‍ശനം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ പിന്തുണച്ചതാണ് വി ഡി സതീശന് എതിരായി വിമര്‍ശനത്തിന് കാരണം. ആര്‍ എസ് എസ് അനുകൂല പരാമര്‍ശത്തിന്റെ പേരിലാണ് കെ സുധാകരന് യോഗത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്നത്.

വി ഡി സതീശന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടിയെ പിന്തുണച്ചത് തെറ്റിദ്ധാരണയുണ്ടാക്കി എന്നും നിലപാടില്‍ വ്യക്തത വന്നില്ല എന്നും നേതാക്കള്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനേയും ഒരു പോലെ എതിര്‍ക്കണം എന്നും കെ പി സി സി രാഷ്ട്രീയ കാര്യസമിതി യോഗം വിലയിരുത്തി.

1

ശശി തരൂര്‍ വിഷയത്തില്‍ വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തെ നഖശിഖാന്തം എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചത് ശരിയായില്ല എന്നും ഇതുമൂലം അദ്ദേഹത്തിന്റെ പരിപാടിക്ക് കൂടുതല്‍ പ്രചാരം ലഭിച്ചു എന്നും യോഗത്തില്‍ ചില നേതാക്കള്‍ ചൂണ്ടിക്കാണിച്ചു. തരൂരിനെ കൂടി ഉള്‍ക്കൊണ്ട് പ്രശ്‌നം പരിഹരിക്കണമായിരുന്നു എന്നാണ് എ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞത്.

ഈ മലയാളികളുടെ ഒരു കാര്യം; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ഭാഗ്യവും മലയാളിക്ക്; സമ്മാനം കോടികള്‍..!!ഈ മലയാളികളുടെ ഒരു കാര്യം; ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ ഭാഗ്യവും മലയാളിക്ക്; സമ്മാനം കോടികള്‍..!!

2

ശശി തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തണം എന്നും കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗം വിലയിരുത്തി. തികഞ്ഞ മതേതരത്വ നിലപാടാണ് തരൂര്‍ പുലര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ ശശി തരൂരിന് ലഭിക്കുന്ന വേദികളില്‍ നിന്ന് അദ്ദേഹത്തെ വിലക്കേണ്ടതില്ല എന്ന അഭിപ്രായവും ഉരുത്തിരിഞ്ഞു. കെ സുധാകരനെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്.

വരുമാനം മറച്ചുവെച്ച് ലക്ഷങ്ങള്‍ വെട്ടിച്ചു; അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍വരുമാനം മറച്ചുവെച്ച് ലക്ഷങ്ങള്‍ വെട്ടിച്ചു; അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍

3

സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പ്രസ്താവന അസമയത്തായിപ്പോയി അണികളില്‍ ആശയക്കുഴപ്പയുണ്ടാക്കാന്‍ ഇത് ഇടയാക്കി എന്നും യോഗം നിരീക്ഷിച്ചു. ഭരണകക്ഷിക്ക് കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള സാഹചര്യം ഇതിലൂടെ രൂപപ്പെട്ടു. അതേസമയം സി പി ഐ എമ്മിന്റെ പ്രശംസയില്‍ വീഴാതെ തക്ക മറുപടി നല്‍കിയ മുസ്ലീം ലീഗിനെ കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗം അഭിനന്ദിച്ചു.

ആറാം ശ്രമത്തില്‍ വന്‍സമ്മാനം, ബിഗ് ടിക്കറ്റ് വീണ്ടും ഇന്ത്യാക്കാരന്; ലഭിക്കുക കോടികള്‍..!!ആറാം ശ്രമത്തില്‍ വന്‍സമ്മാനം, ബിഗ് ടിക്കറ്റ് വീണ്ടും ഇന്ത്യാക്കാരന്; ലഭിക്കുക കോടികള്‍..!!

4

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല എന്നും യു ഡി എഫിനെ പല നിലപാടുകളിലും തിരുത്തുന്നത് മുസ്ലിം ലീഗ് ആണ് എന്നുമായിരുന്നു കഴിഞ്ഞ ദിവസം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ഉരുത്തിരിഞ്ഞ അഭ്യൂഹങ്ങള്‍ക്ക് മുസ്ലീം ലീഗ് യു ഡി എഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞിരുന്നു. ഇതിനെ ആണ് കോണ്‍ഗ്രസ് പ്രശംസിച്ചത്.

English summary
VD Satheesan and K Sudhakaran were criticized in the political affairs committee meeting in KPCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X