കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി സർക്കാർ എന്ത് തുടങ്ങിയാലും അത് അവസാനം എത്തുക ലാവ്ലിനില്‍ എന്ന് വിഡി സതീശന്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. വിവാദത്തിൽ പെട്ട എസ്.എൻ.സി. ലാവ്‌ലിൻ കമ്പനിയുടെ മേജർ ഷെയർ ഹോൾഡറും പ്രൈം ഇൻവെസ്റ്ററുമായ സിഡിപിക്യൂ എന്ന കനേഡിയൻ കമ്പനിയാണ് സർക്കാരിന്റെ ബോണ്ട് വാങ്ങിയിരിക്കുന്നത്.പിണറായി സർക്കാർ എന്ത് തുടങ്ങിയാലും അത് അവസാനം ചെന്നെത്തുന്നത് ലാവ്ലിനിൽ തന്നെയാണെന്ന് സതീശന്‍ പരിഹസിച്ചു. കുറിപ്പ് വായിക്കാം

<strong>കെഎം മാണിയുടെ നില അതീവ ഗുരുതരം! സിഒപിഡി.. വെളിപ്പെടുത്തലുമായി നിഷ ജോസ്!</strong>കെഎം മാണിയുടെ നില അതീവ ഗുരുതരം! സിഒപിഡി.. വെളിപ്പെടുത്തലുമായി നിഷ ജോസ്!

pinarayi5-

പിണറായി സർക്കാരിന്റെ കിഫ്‌ബിക്കു വേണ്ടിയുള്ള മസാല ബോണ്ട് വിൽപ്പന എരിവും പുളിയുമുള്ള മസാലയായി മാറിയിരിക്കുകയാണ്. വിവാദത്തിൽ പെട്ട എസ്.എൻ.സി. ലാവ്‌ലിൻ കമ്പനിയുടെ മേജർ ഷെയർ ഹോൾഡറും പ്രൈം ഇൻവെസ്റ്ററുമായ CDPQ എന്ന കനേഡിയൻ കമ്പനിയാണ് സർക്കാരിന്റെ ബോണ്ട് വാങ്ങിയിരിക്കുന്നത്. CDPQന്റെയും മുതിർന്ന ഉദ്യോഗസ്ഥർ നേരത്തെ SNC ലാവ്ലിനിൽ പ്രവർത്തിച്ചവർ തന്നെയാണ്. പിണറായി സർക്കാർ എന്ത് തുടങ്ങിയാലും അത് അവസാനം ചെന്നെത്തുന്നത് ലാവ്ലിനിൽ തന്നെയാണ്.

<strong>'ഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെ</strong>'ഉടല്‍ ഇല്ലാത്ത കൈ'.. രാഹുല്‍ ഗാന്ധിക്ക് വയറ് നിറച്ച് ട്രോള്‍! 'അഞ്ചാം കൈ'യുടെ രഹസ്യം ഇങ്ങനെ

9.78% പലിശയ്ക്കാണ് ബോണ്ട് വിറ്റ് 2150 കോടി വാങ്ങിയിരിക്കുന്നത്. യു.ഡി.എഫ്.സർക്കാരിന്റെ കാലത്തു കൊച്ചി മെട്രോയ്ക്ക് വേണ്ടി 1350 കോടി രൂപ 25 വർഷത്തേക്ക് വാങ്ങിയിരിക്കുന്നത് 1.35% പലിശയ്ക്കാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 6-8% പലിശയ്ക്ക് 12000 കോടി രൂപ സ്റ്റേറ്റ് ബോണ്ട് വാങ്ങാൻ തയ്യാറായിട്ടും അതും ഈ സർക്കാരിന്റെ കണ്ണിൽ പെട്ടില്ല. മസാല ബോണ്ട് വിൽപ്പന കേരള ചരിത്രത്തിലെ മറ്റൊരു അഴിമതിയുടെ ആരംഭമാണ്. അഞ്ചു നയാ പൈസ ട്രഷറിയിലില്ലാത്ത കേരള സർക്കാരിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമാണ് സർക്കാരിന്റേത്.

English summary
vd satheesan criticises pinarayi and ldf govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X