കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് പിതൃശൂന്യ പത്രപ്രവര്‍ത്തനം!! കമ്മ്യൂണിസ്റ്റ്കാര്‍ തന്നെ ദേശാഭിമാനി കത്തിക്കുന്ന കാലം അടുത്തു!!

പി ഗോവിന്ദ പിള്ളയെയും കെ മോഹനനെയും പോലുള്ള പ്രതിഭാധനരായ വ്യക്തികള്‍ ഇരുന്ന ദേശാഭിമാനിയില്‍ ഇപ്പോഴുള്ളത് ഏറാന്‍മൂളികളും സ്തുതി പാഠകരുമാണെന്ന് സതീശന്‍ വിമര്‍ശിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

കോണ്‍ഗ്രസ് സംഘപരിവാര്‍ ബന്ധത്തെ കുറിച്ച് മുഖപ്രസംഗം എഴുതിയ ദേശാഭിമാനിക്കെതിരെ ആഞ്ഞടിച്ച് വിഡി സതീശന്‍ എംഎല്‍എ. ഫേസ്ബുക്ക് പോസറ്റിലാണ് സതീശന്‍ ദേശാഭിമാനിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. ദേശാഭിമാനി ചെയ്യുന്നത് പിതൃശൂന്യ പത്രപ്രവര്‍ത്തനമാണെന്ന് സതീശന്‍ പറയുന്നു. എം സ്വരാജ് പറഞ്ഞ പിതൃ ശൂന്യ പത്രപ്രവര്‍ത്തനം എന്താണെന്ന് ഇപ്പോഴാണ് മനസിലായതെന്നും സതീശന്‍ പോസ്റ്റില്‍ കുറിക്കുന്നു.

പി ഗോവിന്ദ പിള്ളയെയും കെ മോഹനനെയും പോലുള്ള പ്രതിഭാധനരായ വ്യക്തികള്‍ ഇരുന്ന ദേശാഭിമാനിയില്‍ ഇപ്പോഴുള്ളത് ഏറാന്‍മൂളികളും സ്തുതി പാഠകരുമാണെന്ന് സതീശന്‍ വിമര്‍ശിക്കുന്നു. കമ്മ്യൂണിസ്റ്റ്കാര്‍ തന്നെ ഈ പത്രം കത്തിക്കുന്ന കാലം വിദൂരമല്ലെന്നും സതീശന്‍.

vd satheesan

കോണ്‍ഗ്രസിനുളളിലെ സംഘപരിവാര്‍ മനസെന്ന ദേശാഭിമാനിയിലെ മുഖ പ്രസംഗത്തിനെതിരെയാണ് സതീശന്റെ വിമര്‍ശനം. രാജ്യവ്യാപകമായി കോണ്‍ഗ്രസില്‍ ചോര്‍ച്ച സംഭവിക്കുന്നുവെന്നും കേരളത്തില്‍ നിന്ന് മാത്രമായി നാല് പേര്‍ ബിജെപിയിലേക്ക് കൂടുമാറിയെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ ആരോപിച്ചിരുന്നു.

ഇക്കാര്യം ആന്റണി തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ലേഖനം വ്യക്തമാക്കുന്നു. സമീപനാളുകളിലെ കേരളത്തിലെ ഇടതുപക്ഷത്തിനെതിരായ ആക്രമണവേദികളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൊടികള്‍ കൂട്ടിക്കെട്ടുന്നതിന് കേരളം സാക്ഷ്യം വഹിച്ചിരുന്നതാണെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ബിജെപിയിലേക്ക് പോയാലെന്തെന്ന ചിന്ത ഉണ്ടായതെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

കേരള നിയമ സഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാല്‍ നിയമസഭയിലെത്തിയത് കോണ്‍ഗ്രസ് വോട്ടുകൊണ്ടാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സതീശന്റെ പോസ്റ്റ്.

English summary
vd satheesan facebook post against desabhimani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X