Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്ക് പാലിച്ച് വിഡി; കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, ആശമാരുടെ വേതനം കൂട്ടി

തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം പൂര്‍ത്തിയായി. യുഡിഎഫ് തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഉള്‍പ്പെടുത്തിയ അഞ്ച് ഇന്ദിരാ ഗ്യാരന്റിയില്‍ രണ്ടെണ്ണം ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കെഎസ്ആര്‍ടിസില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും എന്നും മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇനി പുതുയുഗ കേരളം...! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശന്‍
ഇനി പുതുയുഗ കേരളം...! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശന്‍

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് വയോജനങ്ങള്‍ക്കുവേണ്ടി പ്രത്യേകം വകുപ്പ് രൂപീകരിക്കുന്നത് എന്നും മാതൃകാപരമായി ഇത് നടപ്പിലാക്കും എന്നും സതീശന്‍ പറഞ്ഞു. ജപ്പാനില്‍ നേരത്തെ ഈ വകുപ്പ് രൂപീകരിച്ചിരുന്നു. പ്രസ്തുത മാതൃക പരിശോധിച്ചായിരിക്കും ഇവിടെ ആ വകുപ്പ് കൊണ്ടുവരിക. ആശമാരുടെ വേതനം 3000 രൂപ കൂട്ടിയെന്നും ആശമാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

VD Satheesan

സമരം അവസാനിപ്പിക്കുന്നതിന് മുമ്പും അവസാനിപ്പിക്കുന്ന ദിവസവും ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തലില്‍ പോയ ആളാണ് താനെന്നും ആദ്യത്തെ കാബിനറ്റില്‍ അവര്‍ക്കുള്ള സഹായങ്ങള്‍ പ്രഖ്യാപിച്ചു തുടങ്ങും എന്ന് അവര്‍ക്ക് വാക്കുകൊടുത്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 9000 രൂപയുള്ള വേതനം 12000 രൂപയായി ഉയര്‍ത്തും. അംഗനവാടി ജീവനക്കാരുടെ വേതനം 10000 രൂപ വര്‍ധിപ്പിക്കും.

ഒരൊറ്റ മാസം മതി... കഷ്ടകാലത്തിന് വിട; ജൂണ്‍ മുതല്‍ പവര്‍ഫുള്‍ രാജയോഗം; ഈ രാശിക്കാരാണോ?
ഒരൊറ്റ മാസം മതി... കഷ്ടകാലത്തിന് വിട; ജൂണ്‍ മുതല്‍ പവര്‍ഫുള്‍ രാജയോഗം; ഈ രാശിക്കാരാണോ?

പാചകത്തൊഴിലാളികളുടെ വേതനവും പ്രീപ്രൈമറി ടീച്ചര്‍മാരുടെ വേതവും 1000 രൂപ വര്‍ധിപ്പിക്കും എന്നും വി ഡി സതീശന്‍ പ്രഖ്യാപിച്ചു. നവകേരള സദസിനിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചവരെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പുനരന്വേഷണം നടത്താനും ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരനെ പ്രോടേം സ്പീക്കറായി നിയമിച്ചു.

ബെംഗളൂരുവില്‍ ഭൂഗര്‍ഭ പാതയും തുരങ്കപാതയും വരില്ലേ? റെയില്‍ കണക്ടിവിറ്റി മെച്ചപ്പെടുത്താന്‍ കേന്ദ്രം
ബെംഗളൂരുവില്‍ ഭൂഗര്‍ഭ പാതയും തുരങ്കപാതയും വരില്ലേ? റെയില്‍ കണക്ടിവിറ്റി മെച്ചപ്പെടുത്താന്‍ കേന്ദ്രം

ആദ്യ നിയമസഭാ സമ്മേളനം മേയ് 21 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടും എന്നും മുഖ്യമന്ത്രി പറഞ്ഞു. 21 മുതല്‍ നിയമസഭ സമ്മേളനം ആരംഭിക്കും. 21 നായിരിക്കും എംഎല്‍എമാരുടെ സത്യപ്രതിജ്ഞ. മേയ് 29 നായിരിക്കും നയപ്രഖ്യാപനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറായി ടി അസഫലിയെ നിയമിച്ചു. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കും.

അഡ്വ ജനറല്‍ ആയി അഡ്വ. ജെയ്ജു ബാബുവിനെ നിയമിച്ചു. വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച് അടുത്ത ഒരു മാസത്തിനുള്ളില്‍ തീരുമാനിക്കുമെന്നും വാക്ക് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+