കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസുമായി വിഡി സതീശന്‍... മന്ത്രിസഭയില്‍ വിശ്വാസമില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിഷേധം നിയമസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ്. സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുകയാണ് വിഡി സതീശന്‍. സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. ചട്ടം 63 പ്രകാരമാണ് പ്രതിപക്ഷം മന്ത്രിസഭയ്‌ക്കെതിരെ നിയമസഭാ സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്.

1

നോട്ടീസില്‍ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന എന്ന ഒറ്റവരി മാത്രമാണ് ഉള്ളത്. അതേസമയം സ്പീക്കറെ മാറ്റണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് വ്യക്തിപരമായ അടുപ്പമുണ്ടെന്നാണ് നോട്ടീസില്‍ ആരോപിക്കുന്നത്. സ്പീക്കര്‍ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അതുകൊണ്ട് കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ സഭ തീരുമാനിക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.

Recommended Video

cmsvideo
Social distancing goes for a toss at entrance exam centres in Trivandrum | Oneindia Malayalam

ഈ മാസം 27നാണ് നിയമസഭാ സമ്മേളനം ചേരുന്നത്. പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ധനകാര്യബില്‍ പാസാക്കുന്നതിനായിട്ടാണ് നിയമസഭ ചേരുന്നത്. ധനകാര്യ ബില്‍ അസാധുവാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയില്‍ ഉറച്ച് നില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും ചെന്നിത്തല ആരോപിച്ചു.

മുഖ്യമന്ത്രി തുടക്കം മുതല്‍ ശിവശങ്കറിനെ ന്യായീകരിക്കുകയായിരുന്നു. ശിവശങ്കര്‍ ചെയ്ത കുറ്റമെന്തെന്ന വരെ ചോദിച്ചിരുന്നു. ഐടി വകുപ്പ് മാഫിയ സംഘമായി മാറിയിരിക്കുകയാണ്. ഐടി വകുപ്പ് മുഖ്യമന്ത്രിക്ക് സ്വര്‍ണഖനിയാണ്. ഇപ്പോള്‍ പാര്‍ട്ടി മുഖ്യമന്ത്രി ചൊല്‍പ്പടിയിലാണ്. സിപിഎം സെക്രട്ടേറിയറ്റ് മുഖ്യമന്ത്രിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം മന്ത്രി കെടി ജലലീല്‍ കിറ്റ് വിതരണം ചെയ്തത് പാര്‍ട്ടി ഓഫീസില്‍ വെച്ചാണെന്നും, അതിനായി വിദേശസഹായം സ്വീകരിച്ചത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും ചെന്നിത്തല പറഞ്ഞു.

English summary
vd satheesan gave no confidence notice against state government to assembly secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X