കോൺഗ്രസിൽ എല്ലാവർക്കും മുഖ്യമന്ത്രി ആകേണ്ടേയെന്ന് ശൈലജ; പിആർ ഏജൻസിയെ വെച്ചിട്ട് നടന്നോയെന്ന് സതീശൻ
നിയസഭയിൽ മുൻ മന്ത്രി കെകെ ശൈലജയും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ വാക്ക്പോര്. ബജറ്റ് സംബന്ധിച്ച പൊതു ചർച്ചയ്ക്കിടെയാണ് ഇരുവരും പോരടിച്ചത്. ഭരണം കിട്ടിയാലും എങ്ങനെയാണ് കോൺഗ്രസുകാർ ഭരിക്കുകയെന്നും മുഖ്യമന്ത്രിക്കസേരയ്ക്കായി അവർക്കിടയിൽ പോരല്ലേയെന്നുമാണ് ശൈലജയുടെ പരിഹാസം. ഇതിന് മുഖ്യമന്ത്രി കസേരക്കായി പരിശ്രമിച്ചിട്ടും നടക്കാതെ പോയ ആളല്ലേ കെകെ ശൈലജയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം.
കേരളം വികസനത്തിന്റെ തുടർച്ചയ്ക്കാണ് ആഗ്രഹിച്ചത്. അതാണ് എൽ ഡി എഫ് സർക്കാരിന് തുടർഭരണം ലഭിച്ചത്. ഇനി കോൺഗ്രസിന് ഭരണം കിട്ടിയാൽ തന്നെ നിങ്ങൾ എങ്ങനെയാണ് ഭരിക്കുക? നിങ്ങളുടെ കൂട്ടത്തിൽ എല്ലാവർക്കും മുഖ്യമന്ത്രിയാകണ്ടേ, എത്ര പേരാണ് നിങ്ങളുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയാകാൻ അവസരം കാത്ത് നിൽക്കുന്നത്. കോൺഗ്രസിന്റെ അപചയങ്ങളൊക്കെയാണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രിക്കസേരയൊക്കെ പിന്നീട് ആലോചിക്കേണ്ട കാര്യമല്ലേ,ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ അല്ലേ ആദ്യം ചർച്ച ചെയ്യേണ്ടത്.

അതിനിടയിൽ ഒരാൾ പറയുന്നത് മുഖ്യമന്ത്രിയാകാൻ ഞാൻ ഡൽഹിയിൽ നിന്ന് പറന്നിറങ്ങേണ്ട കാര്യമില്ലെന്നാണ്. അപ്പോൾ മുസ്ലീം ലീഗിന് തോന്നി, ഞങ്ങൾക്ക് എന്താണ് മുഖ്യമന്ത്രിയായാലെന്ന്. ഇതൊന്നുമല്ല ഞങ്ങളുടെ മുന്നിലെ വിഷയങ്ങൾ', എന്നായിരുന്നു ശൈലജയുടെ വാക്കുകൾ.
ഇതിന് വിഡി സതീശന്റെ മറുപടി ഇങ്ങനെ-'ഞങ്ങൾക്കിടയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി യാതൊരു തർക്കവുമില്ല. ഞങ്ങൾ ഒറ്റക്കെട്ടായാണ് പോകുന്നത്. ശൈലജ ടീച്ചർക്ക് നല്ല വിഷമം കാണും. കാരണം പിആർ ടീമിനെയൊക്കെ വെച്ച് മുഖ്യമന്ത്രിയാകാൻ ഒരുങ്ങിയതാണല്ലോ, അത് വിജയിച്ചിരുന്നെങ്കിൽ പുറകിലെ ബെഞ്ചിലിരിക്കാതെ ട്രെഷറി ബെഞ്ചിൽ ഇരിക്കാനാകുമായിരുന്നു. അതിന്റെ വിഷമത്തിൽ ഞങ്ങളുടെ ദേഹത്തേക്ക് കയറരുത്', വിഡി സതീശൻ പറഞ്ഞു.
അതിനിടെ കിഫ്ബിയെ കുറിച്ചുള്ള വിമർശനങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രി തുറന്നടിച്ചു. നാടിനെ ആകെ തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള പരാമർശങ്ങളാണ് അദ്ദേഹം വിഷയത്തിൽ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.'അടിസ്ഥാന സൗകര്യ വികസനത്തിനാണ് കിഫ്ബി കടമെടുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസ്സും കിഫ്ബിക്ക് ഗ്രാന്റ് ആയി നല്‍കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതുകൂടാതെ കിഫ്ബി സ്വന്തം നിലയില്‍ എടുക്കുന്ന ലോണുകള്‍ കിഫ്ബിയുടെ മാത്രം ബാധ്യതയാണ്. കിഫ്ബിക്ക് ഗ്രാന്റ് ഇനത്തില്‍ ഇതുവരെ നല്‍കിയ 20,000 കോടിക്ക് പുറമേ ചെലവഴിച്ച 13,100 കോടി രൂപ പൂര്‍ണമായും കിഫ്ബി കണ്ടെത്തിയതാണ്. അത് കിഫ്ബിയുടെ മാത്രം ബാധ്യതയാണെന്ന് ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം ഓര്‍ക്കേണ്ടതുണ്ട്.
യൂസര്‍ ഫീ ഈടാക്കുന്ന സാഹചര്യത്തില്‍ ആ യൂസര്‍ ഫീയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടുതന്നെ കിഫ്ബിയുടെ ലോണുകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള സാധ്യത തെളിയും. അതുവഴി സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് കാലക്രമേണ ഘട്ടം ഘട്ടമായി ഒഴിവാക്കാനാവും. കിഫ്ബി കൃത്യമായും സമയബന്ധിതമായും വായ്പകള്‍ തിരിച്ചടക്കുന്നത് കൊണ്ടുതന്നെയാണ് കിഫ്ബിക്ക് മികച്ച ക്രെഡിറ്റ് റേറ്റിംഗ് നിലനിര്‍ത്താന്‍ സാധിക്കുന്നതും, ധനകാര്യ സ്ഥാപനങ്ങള്‍ കിഫ്ബിക്ക് വായ്പകള്‍ നല്‍കാന്‍ സന്നദ്ധമായി വരുന്നതും.
അര്‍ധസത്യങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും കൊണ്ട് എത്രയൊക്കെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും കിഫ്ബി അതിന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുക തന്നെ ചെയ്യും', മുഖ്യമന്ത്രി പറഞ്ഞു.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications