കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരന്റെ പരാമര്‍ശം ഗൗരവതരം, പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്യും; അതൃപ്തി പരസ്യമാക്കി സതീശന്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദമായ നെഹ്‌റു പരാമര്‍ശത്തില്‍ അതൃപ്തി പരസ്യമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുധാകരന്റെ പരാമര്‍ശം കോണ്‍ഗ്രസ് ഗൗരവതരമായി ചര്‍ച്ച ചെയ്യും എന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയിലും മുന്നണിയിലും പരിശോധിക്കും എന്നും കോണ്‍ഗ്രസ് മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ തീര്‍ച്ചയായും ഈ വിഷയത്തില്‍ പാര്‍ട്ടിയിലെ പ്രധാനപ്പെട്ട ആളുകളുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഞങ്ങള്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്.

1

പരാമര്‍ശം അദ്ദേഹത്തിന് പറ്റിയ അബദ്ധമാണ്. നാക്ക് പിഴയാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം പറഞ്ഞതിനെ കുറിച്ച് പറയാന്‍ ഞാന്‍ തയ്യാറല്ല. ബംഗാളില്‍ സി പി ഐ എമ്മും ബി ജെ പിയും ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചല്ലോ

'നിങ്ങളുടെ മാറിടം വലുതല്ല, മസാജ് ചെയ്യണം'; സാജിദ് ഖാനെതിരെ വീണ്ടും മീടു ആരോപണം, നടിയുടെ വെളിപ്പെടുത്തല്‍'നിങ്ങളുടെ മാറിടം വലുതല്ല, മസാജ് ചെയ്യണം'; സാജിദ് ഖാനെതിരെ വീണ്ടും മീടു ആരോപണം, നടിയുടെ വെളിപ്പെടുത്തല്‍

2

സി പി ഐ എമ്മുകാര്‍ ഞങ്ങളെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ട. ഞങ്ങളെല്ലാം നെഹ്‌റുവിന്റെ ആശയങ്ങളില്‍ ഉറച്ച് വിശ്വസിക്കുന്നവരാണ്. നെഹ്‌റൂവിയന്‍ ആദര്‍ശങ്ങളെ ഉയര്‍ത്തി പിടിച്ച് കൊണ്ടേ കേരളത്തിലേ കോണ്‍ഗ്രസ് മുന്നോട്ട് പോകൂ. അതില്‍ നിന്ന് മാറി ആരെങ്കിലും ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അതില്‍ പാര്‍ട്ടി അംഗീകരിക്കില്ല

'സന്തുഷ്ടമായ ജീവിതം നേരുന്നു'; വിവാഹ മോചനവാര്‍ത്തകള്‍ക്കിടെ സാനിയയ്ക്ക് മാലിക്കിന്റെ ഹൃദയഹാരിയായ ജന്മദിനാശംസ'സന്തുഷ്ടമായ ജീവിതം നേരുന്നു'; വിവാഹ മോചനവാര്‍ത്തകള്‍ക്കിടെ സാനിയയ്ക്ക് മാലിക്കിന്റെ ഹൃദയഹാരിയായ ജന്മദിനാശംസ

3

തുടര്‍ച്ചയായി നാക്ക് പിഴ സംഭവിക്കുന്നു എന്ന കാര്യവും പാര്‍ട്ടി പരിശോധിക്കും എന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ശിശുദിനത്തോട് അനുബന്ധിച്ച് ജവഹര്‍കേന്ദ്രത്തിലെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെ ആയിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം.

'എന്റെ കാര്യത്തില്‍ ഇടപെടേണ്ട.. 25 വയസായി'; പങ്കാളിക്കൊപ്പം ജീവിക്കാന്‍ ശ്രദ്ധ മാതാപിതാക്കളോട് പറഞ്ഞത്'എന്റെ കാര്യത്തില്‍ ഇടപെടേണ്ട.. 25 വയസായി'; പങ്കാളിക്കൊപ്പം ജീവിക്കാന്‍ ശ്രദ്ധ മാതാപിതാക്കളോട് പറഞ്ഞത്

4

ജവഹര്‍ലാല്‍ നെഹ്‌റു വര്‍ഗീയ ഫാഷിസ്റ്റുകളോട് സന്ധി ചെയ്തു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ പിന്നീട് പ്രസ്താവനയില്‍ വിശദീകരണവുമായി കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. മനസ്സില്‍പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണു പരാമര്‍ശം എത്തിയത് എന്നും കോണ്‍ഗ്രസിനെയും യു ഡി എഫിനെയും തന്നെയും സ്നേഹിക്കുന്നവര്‍ക്ക് ഇടയിലുണ്ടാക്കിയ വേദനയില്‍ അതിയായ ദുഃഖമുണ്ട് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

English summary
VD Satheesan made displeasure with KPCC president K Sudhakaran's controversial Nehru remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X