Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഡി സതീശന് ആദ്യ ദിനം തന്നെ സംഘപരിവാറിനെ സന്തോഷിപ്പിക്കാനായി; എം ശിവപ്രസാദ്

സംസ്ഥാന മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'വന്ദേമാതരം' മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷമായ വിമർശനവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്. ആദ്യ ദിനം തന്നെ സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി വി. ഡി. സതീശന് സാധിച്ചിരിക്കുന്നുവെന്ന് ശിവപ്രസാദ് ഫേസ്ബുക്കിൽ കുറിച്ചു.

'വന്ദേമാതരത്തിൽ ശ്രീ. വി. ഡി. സതീശൻ സംതൃപ്തനോ: ഔട്ട് ഓഫ് ഫോക്കസിൽ ഇന്ന് ഒരു ചർച്ച ആയാലോ? ഇന്ത്യയുടെ മതേതര സംസ്‌കാരത്തിന് എതിരായ RSS ൻ്റെ ഭാരതാംബയെ ഉൾപ്പെടെ എതിർത്ത ഇടതുപക്ഷ സർക്കാരിൽ നിന്ന് "ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ,
കമലാ കമലദളവിഹാരിണീ, വാണീ വിദ്യാദായിണീ, നമാമി ത്വാം" എന്ന വരിയുൾപ്പെടെ ആലപ്പിക്കുന്ന വന്ദേമാതരം UDF ഗവ. സത്യപ്രതിഞ്ജാ വേദിയിൽ മുഴങ്ങുമ്പോൾ ഉൾപുളകം കൊള്ളുന്ന UDF സർക്കാരിലേക്ക് ഉള്ള ദൂരം മതേതര കേരളം ആത്മാർത്ഥമായി അളക്കുന്നത് നല്ലതാണ്. ആദ്യ ദിനം തന്നെ സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന് സാധിച്ചിരിക്കുന്നു!', എന്ന് ശിവപ്രസാദ് കുറിച്ചു.

vd1-1779

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവും വിഷയത്തിൽ രൂക്ഷവിമർശനം ഉയർത്തി. സംഘപരിവാർ പ്രോജെക്ടിനെ എതിർക്കാനുള്ള രാഷ്ട്രീയ ബോധം കോൺഗ്രസിന് ഉണ്ടെന്ന് ധരിക്കുന്നതാണ് മതനിരപേക്ഷ കേരളത്തിലെ ഏറ്റവും വലിയ മണ്ടത്തരമെന്ന് സഞ്ജീവ് കുറിച്ചു. വായിക്കാം

"ത്വം ഹി ദുർഗ്ഗാ
ദേശപ്രഹരണ ധാരിണി
കമലാ കമലാദള വിഹാരിണി
വാണി വിദ്യാദായിനി
നമാമി ത്വം നമാമി"
വന്ദേമാതരം ആലപ്പിച്ചുകൊണ്ട് പൊതുചടങ്‌ ആരംഭിക്കണം എന്ന് ഒരു നിയമവും എവിടെയും പറയുന്നില്ല. പല മതങ്ങളിൽ, നാനാ ജാതികളിൽ, വിശ്വസിക്കുന്നവർ, വിശ്വാസമില്ലാത്തവർ പങ്കെടുക്കുന്ന മന്ത്രി സഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ "സംഘപരിവാർ" ഗൂഢ പദ്ധതിയുടെ ഭാഗമായി നൽകിയിട്ടുള്ളൊരു നിർദേശം അതുപോലെ അനുസരിക്കണമെന്നില്ല. അത് കോൺഗ്രസ്സിന്റെ നിലപാട് പോലെ ഇരിക്കും.എന്നാൽ കോൺഗ്രസ്‌ അത് പൂർണമായി നടപ്പിലാക്കി.

മതനിരപേക്ഷ സർക്കാരിന് ഈ ഗാനമില്ലാതെയും അധികാരത്തിൽ വരാം, സംഘപരിവാർ പദ്ധതിയെ തുറന്ന് എതിർക്കാം.എന്നാൽ അതല്ല ഇന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ കണ്ടത്.
സംഘപരിവാർ പ്രോജെക്ടിനെ എതിർക്കാനുള്ള രാഷ്ട്രീയ ബോധം കോൺഗ്രസിന് ഉണ്ടെന്ന് ധരിക്കുന്നതാണ് മതനിരപേക്ഷ കേരളത്തിലെ ഏറ്റവും വലിയ മണ്ടത്തരം.
മതനിരപേക്ഷതയെ പണയപ്പെടുത്തിയുള്ള പ്രവർത്തിക്കെതിരെ ശക്തമായ പ്രതിഷേധം എസ്എഫ്ഐ രേഖപെടുത്തുന്നു',സഞ്ജീവ് കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+