Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി പിണറായി-വിഡി സതീശന്‍ സീസണ്‍?: പ്രതിപക്ഷ നേതാവ് പദവിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ ഏതെൊക്കെ ഘടകക്ഷികളിക്ക് എത്രവീതം മന്ത്രി പദവി എന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ഏകദേശേ ധാരണയായിരിക്കുകയാണ്. എല്‍ജെഡി ഒഴികേയുള്ള ഏകാംഗ കക്ഷികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രി സ്ഥാനം വീതം വെച്ച് നല്‍കികൊണ്ടുള്ള പരിഹാരമാണ് എല്‍ഡിഎഫ് മുന്നോട്ട് വെച്ചത്.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, തിരുവനന്തപുരത്ത് നിന്നുള്ള ചിത്രങ്ങള്‍

സിപിഎമ്മില്‍ നിന്നടക്കം ആരൊക്കെ മന്ത്രിമാരാവും എന്ന കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാവും. അതേസമയം മറുവശത്ത് യുഡിഎഫിലും പ്രതിപക്ഷ നേതാവ് ആരാവും എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതിപക്ഷ നേതാവ് ആര്

പ്രതിപക്ഷ നേതാവ് ആര്

പ്രതിപക്ഷ നേതാവ് ആരാവണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ കടുത്ത ആശയക്കുഴപ്പമാണ് തുടക്കം മുതല്‍ നിലനില്‍ക്കുന്നത്. കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ സമൂലമായ ഉടച്ചുവാര്‍ക്കല്‍ ഉണ്ടാവുമെന്ന സൂചനയായിരുന്നു ഹൈക്കമാന്‍ഡ് നല്‍കിയിരുന്നത്.

ചെന്നിത്തല എന്തിന് മാറണം

ചെന്നിത്തല എന്തിന് മാറണം

കെപിസിസി പ്രസിഡന്‍റിനൊപ്പം പ്രതിപക്ഷ നേതാവ് സ്ഥാനത്തും മാറ്റം വേണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് രമേശ് ചെന്നിത്തല നടത്തിയതെന്നും അദ്ദേഹം എന്തിന് മാറണമെന്ന ചോദ്യവുമായി ഐ ഗ്രൂപ്പ് പ്രതിനിധികള്‍ രംഗത്ത് എത്തി.

സമൂലമായ പുനഃസഘടന

സമൂലമായ പുനഃസഘടന

അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ആരും പരാതി പറയാത്ത സാഹചര്യത്തില്‍ എന്തിനാണ് മാറുന്നതെന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ സമൂലമായ പുനഃസഘടന വരുമ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തും മാറ്റം വരട്ടേയെന്ന നിലപാടില്‍ മറുവിഭാഗവും ഉറച്ച് നില്‍ക്കുന്നു.

എ ഗ്രൂപ്പിന്‍റെ നീക്കം

എ ഗ്രൂപ്പിന്‍റെ നീക്കം

പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുമ്പോഴുള്ള ഗ്രൂപ്പ് സമവാക്യങ്ങള്‍ പ്രതിപക്ഷ നേതൃസ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇടം പിടിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് ഐ ഗ്രൂപ്പ് പ്രതിനിധി വന്നാല്‍ പ്രതിപക്ഷ നേതാവ് സ്ഥാനം തങ്ങള്‍ക്ക് വേണമെന്നതായിരുന്നു എ ഗ്രൂപ്പിന്‍റെ ആവശ്യം.

പിന്തുണ ലഭിച്ചില്ല

പിന്തുണ ലഭിച്ചില്ല

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ വരാനുള്ള സാധ്യത മുന്‍നിര്‍ത്തിയായിരുന്നു എ ഗ്രൂപ്പ് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കണ്ണ് വെച്ചത്. മുതിര്‍ന്ന നേതാവായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കുള്ള എ ഗ്രൂപ്പിന്‍റെ നോമിനി. എന്നാല്‍ സ്വന്തം ഗ്രൂപ്പില്‍ നിന്ന് തന്നെ വലിയ പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ലെന്നാണ് സൂചന.

സതീശന്‍ വരട്ടെ

സതീശന്‍ വരട്ടെ

ഐ ഗ്രൂപ്പിലും ചെന്നിത്തല മാറണമെന്ന അഭിപ്രായം ഉള്ളവര്‍ ഉണ്ട്. കോണ്‍ഗ്രസിന് ആകെയുള്ള 21 എംഎല്‍എമാരില്‍ 12 പേര്‍ ഐ ഗ്രൂപ്പുകാരാണ്. ഇതില്‍ ചിലരെങ്കിലും ചെന്നിത്തലമാറി വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹിക്കുന്നു. ഐ ഗ്രൂപ്പ് കാരനാണെങ്കിലും വി ഡി സതീശന് എ ഗ്രൂപ്പില്‍ നിന്നും പിന്തുണ ലഭിച്ചേക്കും.

മുന്‍തൂക്കം

മുന്‍തൂക്കം

ഫലത്തില്‍ ചെന്നിത്തല മാറിയില്‍ വി ഡി സതീശന്‍ തന്നെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയ്ക്കാണ് മുന്‍തൂക്കം. ചൊവ്വാഴ്ച ഇന്ദിരഭവനില്‍ ചേരുന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാവും. ഹൈക്കമാന്‍ഡ് പ്രതിനിധികലുടെ നേതൃത്വത്തിലാവും ചര്‍ച്ച.

ചര്‍ച്ചകള്‍

ചര്‍ച്ചകള്‍

ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജുന ഖര്‍ഗെയും വി. വൈത്തിലിംഗവും ഒാരോ എംഎല്‍എമാരെയും പ്രത്യേകം കണ്ട് അഭിപ്രായം തേടും. പ്രതിപക്ഷ സ്ഥാനത്തേക്ക് മത്സരം വരുന്ന സ്ഥിതി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്. മുതിര്‍ന്ന നേതാക്കളുടെ കൂടി അഭിപ്രായം കേട്ടതിന് ശേഷം ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കും.

Recommended Video

cmsvideo
    21-member cabinet to be formed; 12 ministers for CPM
    മുല്ലപ്പള്ളിയുടെ കാര്യം

    മുല്ലപ്പള്ളിയുടെ കാര്യം

    മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടേയും ഘടകക്ഷികളുടേയും അഭിപ്രായം ഹൈക്കമാന്‍ഡ് തേടിയേക്കും. ഉമ്മന്‍ചാണ്ടി ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷ നേതൃ സ്ഥാനത്ത് മാറ്റം വന്നാല്‍ കെപിസിസി സ്ഥാനത്ത് പിടിച്ച് നില്‍ക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കഴിയില്ല. മറിച്ചായാല്‍ കസേരയില്‍ അദ്ദേഹവും പിടിമുറുക്കും.

    ക്യൂട്ട് ലുക്കില്‍ തിളങ്ങി നടി ഇന്ദുജ; വൈറലായ ഫോട്ടോഷൂട്ട് കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+