Get Updates
Get notified of breaking news, exclusive insights, and must-see stories!

സതീശന്‍ തന്നെ മുഖ്യമന്ത്രി, ചെന്നിത്തലയ്ക്ക് ആഭ്യന്തരമോ സ്പീക്കറോ? സാധ്യതകള്‍ ഇങ്ങനെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് യുഡിഎഫ് നേടിയിരിക്കുന്നത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍പറത്തി ഏകപക്ഷീയമായ വിജയമാണ് യുഡിഎഫ് സംസ്ഥാനത്ത് നേടിയിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന്‍ തന്നെ വന്നേക്കും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. നേരിയ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ജയമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദങ്ങള്‍ ഉയര്‍ന്നേനെ.

മുസ്ലീം ലീഗിന് ആദ്യ വനിതാ എംഎല്‍എ; കന്നി പോരാട്ടത്തില്‍ കരുത്തനെ വീഴ്ത്തി തഹ്ലിയ
മുസ്ലീം ലീഗിന് ആദ്യ വനിതാ എംഎല്‍എ; കന്നി പോരാട്ടത്തില്‍ കരുത്തനെ വീഴ്ത്തി തഹ്ലിയ

എന്നാല്‍ 100 ലേറെ സീറ്റ് നേടും എന്ന വാക്ക് സതീശന്‍ പാലിച്ചതോടെ അദ്ദേഹത്തിന് മുന്നില്‍ മറ്റ് തര്‍ക്കങ്ങളുണ്ടായേക്കില്ല. മികച്ച സ്‌ട്രൈക്ക് റേറ്റോടെ വിജയിച്ച മുസ്ലീം ലീഗിന്റെ പിന്തുണയും സതീശന് ലഭിക്കും. അങ്ങനെ വന്നാല്‍ മത്സരിക്കാത്ത കെ സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചേക്കില്ല. രമേശ് ചെന്നിത്തലയ്ക്ക് പ്രധാനപ്പെട്ട പദവി തന്നെ നല്‍കിയേക്കും.

VD Satheesan

ഒന്നുകില്‍ ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രി സ്ഥാനം നല്‍കിയേക്കും. അല്ലാത്തപക്ഷം സ്പീക്കര്‍ ആക്കിയേക്കാനാണ് സാധ്യത. കോണ്‍ഗ്രസില്‍ നിന്ന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരായിരിക്കും ഉണ്ടായിരിക്കുക. മുസ്ലീം ലീഗിന് അഞ്ച് മന്ത്രി സ്ഥാനം ഉറപ്പാണ്. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കും. മോന്‍സ് ജോസഫ് ആയിരിക്കും മന്ത്രിയാകുക.

ഇനി ഒതുക്കേണ്ട.. പിജെയെ സംസ്ഥാന സെക്രട്ടറിയാക്കണം; സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍
ഇനി ഒതുക്കേണ്ട.. പിജെയെ സംസ്ഥാന സെക്രട്ടറിയാക്കണം; സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍

ആര്‍ എസ് പിയില്‍ നിന്ന് ഷിബു ബേബി ജോണ്‍ തന്നെയായിരിക്കും മന്ത്രി സ്ഥാനത്തേക്ക് എത്തുക. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്ന് അനൂപ് ജേക്കബ്, സിഎംപിയില്‍ നിന്ന് സി പി ജോണ്‍ എന്നിവരും മന്ത്രി സ്ഥാനത്തെത്തും. യു ഡി എഫിലെ അസോസിയേറ്റഡ് അംഗങ്ങളായ മാണി സി കാപ്പനും കെ കെ രമയ്ക്കും രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം നല്‍കിയേക്കും.

എന്നാല്‍ ഇടത് നിലപാട് ഉയര്‍ത്തി ആര്‍ എം പി സര്‍ക്കാരില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചാല്‍ രമ മന്ത്രിയാകില്ല. അങ്ങനെയെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയും രമ എത്തിയേക്കും. കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരന്‍, പി സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു, സണ്ണി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉറപ്പായും മന്ത്രിമാരാകാനാണ് സാധ്യത. ദളിത് പ്രാതിനിധ്യമായി എ പി അനില്‍കുമാര്‍റോ ഐ സി ബാലകൃഷ്ണനോ മന്ത്രിയാകും.

സ്റ്റാലിന്‍, പിണറായി, മമത; ബിജെപി വിരുദ്ധ ചേരിയിലെ മുഖ്യമന്ത്രിമാര്‍ക്ക് സംഭവിച്ചത്
സ്റ്റാലിന്‍, പിണറായി, മമത; ബിജെപി വിരുദ്ധ ചേരിയിലെ മുഖ്യമന്ത്രിമാര്‍ക്ക് സംഭവിച്ചത്

അന്‍വര്‍ സാദത്ത്, ഷാനിമോള്‍ ഉസ്മാന്‍, ടി സിദ്ദിഖ് ഇവരില്‍ ഒരാളും മന്ത്രിയായേക്കും. മുസ്ലീം ലീഗില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടിയും പികെ ബഷീറും ഉറപ്പായും മന്ത്രിമാരാകും. കെഎം ഷാജി, എകെഎം അഷ്‌റഫ് എന്നിവരില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ രണ്ടാളുമോ മന്ത്രിയാകും. പാണക്കാട് സാദിഖലി തങ്ങളുടെ മാസ്റ്റര്‍ സ്‌ട്രോക്ക് മന്ത്രി പദവി നിശ്ചയിക്കുന്നതിലും വന്നാല്‍ പികെ ഫിറോസോ ഫാത്തിമ തഹ്ലിയയോ മന്ത്രിയായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+