കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വഴിയിൽ നിൽക്കുന്ന പോലീസുകാരുടെ ചിത്രം എടുക്കുന്നത് ശരിയല്ലല്ലോ'; വ്യാജ ചിത്രത്തിൽ വിഡി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം; മന്ത്രി കെടി ജലീലിനെ വിമർശിച്ച് കൊണ്ട് വിഡി സതീശൻ എംഎൽഎ ഫേസ്ബുക്കിൽ പങ്കുവെച്ച പോലീസുകാരുടെ ചിത്രത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ശബരിമല കാലത്ത് നിലയ്ക്കൽ അയ്യപ്പക്ഷേത്രത്തിന് മുൻപിൽ നിൽക്കുന്ന പോലീസുകാരുടെ ചിത്രം ഉപയോഗിച്ച് കൊണ്ടായിരുന്നു വിഡി സതീശൻ ജലീലിനെതിരായ പോസ്ററ്.

വഴിയിൽ മുഴുവൻ പ്രധാനമന്ത്രിയോ പ്രസിഡന്റോ വരുന്നതോ പോലെയുള്ള പോലീസ് സന്നാഹമായിരുന്നുവെന്നും ജലീലിനെ അക്ഷരാർത്ഥത്തിൽ മതില് കെട്ടി കൊണ്ടുവരുകയായിരുന്നു പോലീസ് എന്നും ആരോപിച്ച് കൊണ്ടായിരുന്നു വിഡി സതീശൻ ചിത്രം പങ്കുവെച്ചത്. അതേമയം മന്ത്രിയെ വിമർശിക്കാൻ എംഎൽഎ വ്യാജ പോലീസ് ഫോട്ടോ ഉപയോഗിച്ചതോടെ വിമർശനം കടുത്തു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

പ്രതിപക്ഷ പ്രതിഷേധം

പ്രതിപക്ഷ പ്രതിഷേധം

സ്വർണകടത്ത് കേസിൽ കെടി ജലീലിനെ ചോദ്യം ചെയ്ത സംഭവത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധം മൂന്നാം ദിവസവും തുടരുകയാണ്. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം വളാഞ്ചേരിയിലെ വീട്ടിൽ കഴിയുകയായിരുന്ന ജലീൽ ഇന്നലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോഴും പ്രതിപക്ഷ യുവജന സംഘടനൾ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചിരുന്നു.

വിഡി സതീശന്റെ വിമർശനം

വിഡി സതീശന്റെ വിമർശനം

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയായിരുന്നു വഴിയിലുട നീളം മന്ത്രിക്കായി പോലീസ് ഒരുക്കിയത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിഡി സതീശന്റെ വിമർശനം. 'ഞാൻ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയാണ്. വഴിയിൽ മുഴുവൻ ഇന്ത്യൻ പ്രസിഡണ്ടൊ പ്രധാനമന്ത്രിയോ വരുന്നതു പോലെയുള്ള പോലീസ് സന്നാഹമാണ്.
അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് മന്ത്രി ജലീൽ തിരുവനന്തപുരത്തേക്ക് വരുകയാണെന്ന്.!!'പോലീസ് അക്ഷരാർത്ഥത്തിൽ മതിലു കെട്ടി കൊണ്ടുവരുകയാണ്.അത്ര വിലപിടിപ്പുള്ള മൊതലല്ലേ വരുന്നത് !!!, എന്നായിരുന്നു മന്ത്രിയുടെ ആദ്യ പോസ്റ്റ്.

മാസ്ക് ഇടാത്ത പോലീസ്

മാസ്ക് ഇടാത്ത പോലീസ്

എന്നാൽ ഒറ്റ മാസ്ക് പോലും ഇടാതിരുന്ന പോലീസിന്റെ ചിത്രം കണ്ടതോടെയാണ് സോഷ്യൽ മീഡിയ സംഭവത്തിലെ സത്യം തേടി പോയത്. യഥാർത്ഥ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നതോടെ എംഎൽഎ വെടട്ിലായി. ഇതോടെ ഇടതുപക്ഷ നേതാക്കൾ ഉൾപ്പെടെ കടുത്ത വിമർശനം ഉയർത്തി രംഗത്തെത്തി. പിന്നാലെയായിരുന്നു വിശദീകരണവുമായി എംഎൽഎ രംഗത്തെത്തി.

ഒരുകാലത്തും കാണാത്ത പോലീസ്

ഒരുകാലത്തും കാണാത്ത പോലീസ്

Post script: ഞാൻ ഇന്നലെ 5 മണിക്ക് എറണാകുളത്ത് നിന്ന് യാത്ര തിരിച്ച് 9.30 മണിക്കാണ് തിരുവനന്തപുരത്ത് എത്തിയത്. മന്ത്രി ജലീലിന്റെ വാഹന വ്യൂഹം എന്നെ കടന്ന് പോയത് ആറ്റിങ്ങലിന് തൊട്ടു മുൻപാണ്. വഴിയിൽ മുഴുവൻ ഒരു കാലത്തും കാണാത്ത രീതിയിലുള്ള പോലീസ് ആയിരുന്നു.

ഗൂഗിളിൽ നിന്ന് സെലക്റ്റ് ചെയ്ത പടം

ഗൂഗിളിൽ നിന്ന് സെലക്റ്റ് ചെയ്ത പടം

അത് കൊണ്ടാണ് ഈ പോസ്റ്റ് ഇട്ടത്. അതിന്റെ കൂടെ ഇട്ട ഫോട്ടോ Google ൽ നിന്ന് സെലക്ട് ചെയ്ത പടമാണ്. വഴിയിൽ നിൽക്കുന്ന പോലീസിന്റെ പടമെടുക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ് അങ്ങിനെ ചെയ്തത്. ഇന്നത്തെ മാധ്യമങ്ങളിൽ മുഴുവൻ പോലീസ് വഴിയിൽ നിൽക്കുകയും പ്രതിഷേധക്കാരെ തള്ളിമാറ്റുകയും ചെയ്യുന്ന ദൃശ്യങ്ങളുണ്ടല്ലോ?

1 രൂപ പിഴ അടച്ച് പ്രശാന്ത് ഭൂഷൺ;'പിഴ അടയ്ക്കുന്നു എന്നതിനർത്ഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല'<br />1 രൂപ പിഴ അടച്ച് പ്രശാന്ത് ഭൂഷൺ;'പിഴ അടയ്ക്കുന്നു എന്നതിനർത്ഥം കോടതി വിധി അംഗീകരിക്കുന്നു എന്നല്ല'

'ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥുമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്ക് ഛായ കൂടി വരുന്നുണ്ട്''ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥുമായി കേരളത്തിന്റെ ആഭ്യന്തര മന്ത്രിക്ക് ഛായ കൂടി വരുന്നുണ്ട്'

കൊറോണായുടെ ഉറവിടം ചൈനയിലെ ലബോറട്ടറി; വൻ ട്വിസ്റ്റായി ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തൽകൊറോണായുടെ ഉറവിടം ചൈനയിലെ ലബോറട്ടറി; വൻ ട്വിസ്റ്റായി ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തൽ

English summary
VD Satheesan MLA explains about his post on jaleel and police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X