കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിയാലില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്ന് വി ഡി സതീശന്‍; കേന്ദ്ര തീരുമാനം സംസ്ഥാനത്തിന് തിരിച്ചടി

  • By Desk
Google Oneindia Malayalam News

കൊച്ചി: കണ്ണൂര്‍ വിമാനത്താവളത്തില്‍ കിയാലും സംസഥാന സര്‍ക്കാരും ചേര്‍ന്ന് വ്യാപകമായ തോതില്‍ ക്രമക്കേട് നടത്തുകയാണെന്ന് വിഡി സതീശന്‍ എംഎല്‍എ. ക്രമക്കേടുകള്‍ പുറത്തുവരാതിരിക്കാനാണ് സിഎഡി ഓഡിറ്റ് തടയുന്നതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിഡി സതീശന്‍ ആരോപിച്ചു. കിയാല്‍ സ്വകാര്യ കമ്പനിയല്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ തീരുമാനം സംസ്ഥാന സര്‍ക്കാറിന് മുഖത്തേറ്റ അടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിസിനസ് നഷ്ടം; മുകേഷ് അംബാനി മാധ്യമ ആസ്തികള്‍ വില്‍ക്കുന്നു, ടൈംസ് ഗ്രൂപ്പ് വാങ്ങിയേക്കുംബിസിനസ് നഷ്ടം; മുകേഷ് അംബാനി മാധ്യമ ആസ്തികള്‍ വില്‍ക്കുന്നു, ടൈംസ് ഗ്രൂപ്പ് വാങ്ങിയേക്കും

സര്‍ക്കാര്‍ ഒത്താശയോടെ നടത്തിയ വഴിവിട്ട നിയമനങ്ങളും ബന്ധുനിയമനങ്ങളും പുറത്തുവരാതിരിക്കാനാണ് സിഎജി ഓഡിറ്റിനെ എതിര്‍ക്കുന്നത്. സര്‍ക്കാറിനും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും 63 ശതമാനം ഓഹരിയുണ്ടായിരുന്ന കിയാല്‍ സ്വാകാര്യ കമ്പനിയാണെന്നായിരുന്നു മുഖ്യമന്ത്രിയും വാദിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാറിന്‍റെ കത്തോടെ ഈ വാദമെല്ലാം പൊളിഞ്ഞിരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

 vdsatheshn

കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാല്‍ സ്വകാര്യ കമ്പനിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദം തള്ളിക്കൊണ്ടുള്ള കത്ത് കേന്ദ്ര സര്‍ക്കാര്‍ കിയാല്‍ അധികൃതര്‍ക്ക് ഈ മാസം 25 ന് കൈമറായിരുന്നു. സംസ്ഥാന സര്‍ക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 63 ശതമാനും ഓഹരിയുള്ളതിനാല്‍ കിയാല്‍ സര്‍ക്കാര്‍ കമ്പനിക്ക് തുല്യമാണെന്ന് കിയാല്‍ എംഡിക്ക് അയച്ച കത്തില്‍ കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

പശ്ചിമ ബംഗാളിൽ ബിജെപിയെ ഞെട്ടിച്ച് തൃണമൂൽ മുന്നേറ്റം, ബിജെപിയുടെ ''മിഷൻ 2021'' മങ്ങുന്നുപശ്ചിമ ബംഗാളിൽ ബിജെപിയെ ഞെട്ടിച്ച് തൃണമൂൽ മുന്നേറ്റം, ബിജെപിയുടെ ''മിഷൻ 2021'' മങ്ങുന്നു

കിയാല്‍ കൊച്ചി വിമാനത്താവള കമ്പനി പോലെ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. ഓഡിറ്റ് അനുവദിക്കാതിരുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നപ്പോള്‍ മുഥഖ്യമന്ത്രിയും മന്ത്രിമാരും ഈ വാദമായിരുന്നു നിയമസഭിയിലും ഉന്നയിച്ചിരുന്നത്.

English summary
vd satheesan mla on kial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X