കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്‍ജിഒ സഖാവിന് റമ്മി കളിക്കാന്‍ തട്ടിച്ചത് 2 കോടി, കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ?'

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിഡി സതീശന്‍ രംഗത്ത്. സര്‍ക്കരിനെതിരെ തടിപ്പ് ആരോപണവും അഴിമതി ആരോപണവും ഉന്നയിച്ചായിരുന്നു വിഡി സതീശന്റെ വിമര്‍ശനം. ഫേസ്ബൂക്ക് പോസ്റ്റിലായിരുന്നു വിഡി സതീശന്റെ വിമര്‍ശനം. നമ്മുടെ കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ? എന്ന് ചോദിച്ചാണ് എംഎല്‍എയുടെ പോസ്റ്റ് അവസാനിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

vd satheeshan

1. എന്‍ജിഒ സഖാവിന് പൊള്ളാച്ചിയില്‍ കോഴിഫാം തുടങ്ങാനും ആര്‍ഭാട ജീവിതത്തിനും എറണാകുളത്തെ പ്രളയ ഫണ്ടില്‍ നിന്നും കോടികള്‍ തട്ടിച്ചു. പാര്‍ട്ടിയുടെ അനുഗൃഹാശ്ശിസ്സുകള്‍ .

2. എന്‍ ജി ഒ സഖാവിന് ഓണ്‍ ലൈന്‍ റമ്മി കളിക്കാന്‍ തിരുവനന്തപുരത്ത് ട്രഷറിയില്‍ നിന്ന് തട്ടിച്ചത് 2 കോടി.

3. പാവപ്പെട്ടവന് വീട് വയ്ക്കുന്ന ലൈഫ് മിഷനില്‍ നിന്ന് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ അടിച്ചെടുത്ത കമ്മീഷന്‍ ഒരു കോടി.

4. കണ്‍സള്‍ട്ടന്‍സികള്‍ക്ക് കൊടുത്തു തുലക്കുന്ന വേറെയും കോടികള്‍ .

5. സ്വന്തക്കാരെയും ബന്ധുക്കളെയും പിന്‍വാതിലിലൂടെ സര്‍ക്കാര്‍ ജോലിയില്‍ കയറ്റാന്‍ ചെലവഴിക്കുന്നതും കോടികള്‍.

നമ്മുടെ കേരളത്തിന് ഇതൊക്കെ താങ്ങാനുള്ള ശേഷിയുണ്ടോ?

കേരളത്തില്‍ അതിതീവ്ര മഴ; ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, കനത്ത ജാഗ്രത... വിശദാംശങ്ങള്‍ ഇങ്ങനെകേരളത്തില്‍ അതിതീവ്ര മഴ; ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, കനത്ത ജാഗ്രത... വിശദാംശങ്ങള്‍ ഇങ്ങനെ

വരാനിരിക്കുന്ന ദിവസങ്ങളിലും അതിതീവ്രമായ മഴക്ക് സാധ്യത; മധ്യകേരളത്തില്‍ മഴ ശക്തംവരാനിരിക്കുന്ന ദിവസങ്ങളിലും അതിതീവ്രമായ മഴക്ക് സാധ്യത; മധ്യകേരളത്തില്‍ മഴ ശക്തം

'കള്ളകഥയുടെ ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളുമായി വരുന്ന നിങ്ങളുടെ മുഖങ്ങള്‍ ഞങ്ങള്‍ക്ക് കാണണം''കള്ളകഥയുടെ ഇക്കിളിപ്പെടുത്തുന്ന ചോദ്യങ്ങളുമായി വരുന്ന നിങ്ങളുടെ മുഖങ്ങള്‍ ഞങ്ങള്‍ക്ക് കാണണം'

English summary
VD Satheesan MLA slammed the state government and the CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X