Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹനന്‍ നായരെ'.. പൗരത്വ നിയമം 'സിമ്പിളാക്കി' പറഞ്ഞ വിഡി സതീശന്‍ എംഎല്‍എയുടെ പ്രസംഗം വൈറല്‍

Recommended Video

cmsvideo
    Mohanan Nair Teaches CAA In A Nice & Powerful Manner | Oneindia Malayalam

    തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ ലളിതമായി പറയുന്ന വിഡി സതീശന്‍ എംഎല്‍എയുടെ പ്രസംഗം വൈറല്‍. നിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച യോഗത്തിലാണ് സതീശന്‍ ഹിറ്റ് പ്രസംഗം നടത്തിയത്. നിയമത്തെ കുറിച്ച് വിശദീകരിക്കാന്‍ വന്ന ബിജെപിക്കാരോട് തിരുവനന്തപുരത്തെ ഒരു മോഹനൻ നായർ ചെയ്ത കാര്യം ഇതാണെന്ന് പറഞ്ഞായിരുന്നു സതീശന്‍ പ്രസംഗിച്ചത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ

    vdsatheesan

    വാക്കുകളിങ്ങനെ: 'തിരുവനന്തപുരത്ത് ബിജെപി നേതാക്കൻമാർ ഭവന സന്ദർശനത്തിനിറങ്ങി. ആദ്യം പോയത് വഞ്ചിയൂരില്‍ ഒരു മോഹനൻ നായരുടെ വീട്ടിലേക്കാണ്. മോഹന്‍ നായര്‍ വീടിന് പുറത്ത് വന്ന് എന്താ വന്നത് എന്നു ചോദിച്ചു. പൗരത്വ നിയമത്തെ കുറിച്ച് പഠിപ്പിക്കാനാണ് വന്നതെന്ന് അവർ പറഞ്ഞു.

    അപ്പോൾ മോഹനൻ നായർ ചോദിച്ചു. നിങ്ങളുടെ കൂട്ടത്തിൽ ബ്രാഹ്മണൻമാരുണ്ടോ? അപ്പോള്‍ ബ്രാഹ്നണന്‍മാരില്ലെന്ന് അവര്‍ മറുപടി പറഞ്ഞു. അതോടെ അയാള്‍ നായന്‍മാര്‍ ഉണ്ടോന്ന് ചോദിച്ചു. അപ്പോൾ നായന്‍മാര്‍ ഉണ്ടെന്ന് പറഞ്ഞ് രണ്ട് മൂന്നു പേര്‍ മുന്നിലേക്ക് കടന്നുവന്നു. എന്നാ നായന്‍മാര്‍ മാത്രം അകത്തേക്ക് വായെന്ന് മോഹനന്‍ നായര്‍ പറഞ്ഞു. പതുക്കെ നായന്‍മാര്‍ അകത്തേക്ക് കയറി.

    ഇതോടെ പുറകിലുള്ളവര്‍ മ്ലാനവദനരായി. ഇതോടെ മോഹനന്‍ നായര്‍ ചോദിച്ചു അല്ല താഴെ നില്‍ക്കുന്നവര്‍ക്ക് വിഷമമായോന്ന്. അപ്പോള്‍ അവര്‍ പറഞ്ഞു. പിന്നെ വിഷമം ആകാതിരിക്കുവോ ഞങ്ങളുടെ ഒപ്പം വന്നവരെ അകത്ത് കയറ്റി ഞങ്ങളെ മാത്രം പുറത്ത് നിര്‍ത്തുന്നത് വിഷമം ആകില്ലേ എന്നവര്‍ ചോദിച്ചു. അപ്പോൾ മോഹൻ നായർ പറഞ്ഞു. ഇതാണ് പൗരത്വ നിയമമെന്ന്. അത് മനസിലാക്കി തരാനാണ് ഇങ്ങനെ ചെയ്തതെന്ന്.

    കുറച്ച് പേരെ മാത്രം അകത്ത് കയറ്റി ബാക്കിയുള്ളവരെ പുറത്ത് നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന സങ്കടം മനസിലാക്കി തരാന്‍ വേണ്ടിയാണ് താന്‍ ഇത് പറഞ്ഞതെന്നായിരുന്നു മോഹനന്‍ നായര്‍ ഇത് പറഞ്ഞത്. ഇത്ര ലളിതമായി പൗരത്വ നിയമത്തെ കുറിച്ച് പറഞ്ഞു തന്ന മോഹനന്‍ നായര്‍ക്ക് ബിഗ് സല്യൂട്ട്. താന്‍ ഒരു മണിക്കൂര്‍ പ്രസംഗിച്ചാലും ഇത്ര ലളിതമായി നിയമത്തെ കുറിച്ച് പറഞ്ഞ് തരാന്‍ ആകില്ലെന്നും സതീശന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+