Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് മതിലുകെട്ടി കൊണ്ടുവരുകയാണ്, അത്ര വിലപിടിപ്പുള്ള മൊതലല്ലേ വരുന്നത്..! പരിഹസിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥം എത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്തത്. ഇതിനെ തുടര്‍ന്ന് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോഴിതാ മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. മന്ത്രി കെടി ജലീലിന്റെ തിരുവനന്തപുരത്തേക്കുള്ള റോഡ് മാര്‍ഗമുള്ള യാത്രയെ പരിഹസിച്ചാണ് വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

vd satheeshan

ഞാന്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയാണ്. വഴിയില്‍ മുഴുവന്‍ ഇന്ത്യന്‍ പ്രസിഡണ്ടാ പ്രധാനമന്ത്രിയോ വരുന്നതു പോലെയുള്ള പോലീസ് സന്നാഹമാണ്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് മന്ത്രി ജലീല്‍ തിരുവനന്തപുരത്തേക്ക് വരുകയാണെന്ന്- വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

ഞാന്‍ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയാണ്. വഴിയില്‍ മുഴുവന്‍ ഇന്ത്യന്‍ പ്രസിഡണ്ടാ പ്രധാനമന്ത്രിയോ വരുന്നതു പോലെയുള്ള പോലീസ് സന്നാഹമാണ്. അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് മന്ത്രി ജലീല്‍ തിരുവനന്തപുരത്തേക്ക് വരുകയാണെന്ന്. പോലീസ് അക്ഷരാര്‍ത്ഥത്തില്‍ മതിലു കെട്ടി കൊണ്ടുവരുകയാണ്. അത്ര വിലപിടിപ്പുള്ള മൊതലല്ലേ വരുന്നത് !

അതേസമയം, യാത്രാമധ്യേ മന്ത്രിക്ക് നേരെ യുവജന സംഘടനകള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് മവന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് ഔദ്യോഗിക വാഹനത്തിലാണ് മന്ത്രിയുടെ യാത്ര. പ്രതിഷേധമുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രക്കിടെ മന്ത്രി കുറ്റിപ്പുറം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സൈറ്റ് സന്ദര്‍ശിച്ചു. ചങ്ങരംകുളത്ത് വച്ചാണ് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. പിന്നീട് പെരുമ്പിലാവില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+