പിണറായിക്ക് മുകളില്‍ വിഡി സതീശന്; ജനപിന്തുണയുള്ള നേതാവ്, ശശി തരൂര്‍ പിന്നില്‍ എന്ന് സര്‍വ്വെ
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവ് വിഡി സതീശന് ആണ് എന്ന് എന്‍ഡിടിവി സര്‍വ്വെ ഫലം. പ്രതിപക്ഷ നേതാവിന് 22 ശതമാനം പേരുടെ പിന്തുണ കിട്ടിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് 18 ശതമാനം പേരുടെ പിന്തുണയാണ് നേടാനായത്. കെകെ ശൈലജ, രാജീവ് ചന്ദ്രശേഖര്‍, ശശി തരൂര്‍ എന്നിവരും ജനപിന്തുണയുള്ള നേതാക്കളിലുണ്ട്.
സാധാരണ മിക്ക സര്‍വെകളിലും ഭരണത്തിലുള്ള മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം ഒന്നാം സ്ഥാനത്ത് തുടരാറുണ്ട്. എന്നാല്‍ എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വ്വെയില്‍ ജനപിന്തുണ കൂടുതല്‍ ലഭിച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. ഭരണവിരുദ്ധ വികാരം കേരളത്തിലുണ്ട് എന്ന് സര്‍വ്വെയില്‍ പറയുന്നു. കേരളം ചിന്തിക്കുന്നതാണ് സര്‍വ്വെയില്‍ ഉള്ളത് എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ഏകദേശ ചിത്രമാണ് എന്ന് വിലയിരുത്താം.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് 22 ശതമാനം പേരുടെ പിന്തുണ കിട്ടിയപ്പോള്‍ പിണറായി വിജയന് 18 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. കെകെ ശൈലജയെ 16.9 ശതമാനം പേരും ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ 14 ശതമാനം പേരും ശശി തരൂരിനെ 9.8 ശതമാനം പേരും പിന്തുണച്ചു എന്നാണ് സര്‍വ്വെയില്‍ പറയുന്നത്.
വിലക്കയറ്റം, അഴിമതി, മയക്കുമരുന്ന്, വികസനം, എസ്ഐആര്‍ തുടങ്ങിയ വിഷയങ്ങളാണ് കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ എന്നു സര്‍വ്വെയില്‍ പറയുന്നു. വിലക്കയറ്റം ചര്‍ച്ച ചെയ്യുന്നത് 22 ശതമാനം പേരാണ്. നിലവിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനം തീരെ പോര എന്ന് 31 ശതമാനം പേരും പോര എന്ന് 20 ശതമനം പേരും അഭിപ്രായപ്പെട്ടു. മികച്ചത് എന്ന് 23 ശതമാനം പേരും അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളിയായി സര്‍വ്വെ പറയുന്നത്...
പകുതിയില്‍ അധികം പേരും പിണറായി വിജയന് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണ് എന്ന് അഭിപ്രായപ്പെട്ടു എന്ന സര്‍വ്വെയിലെ കണ്ടെത്തല്‍ എടുത്തു പറയേണ്ടതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ദയനീയമായ പരാജയമാണ് ഇടതുപക്ഷം നേരിട്ടത്. എന്നാല്‍ വോട്ടില്‍ കാര്യമായ ചോര്‍ച്ചയുണ്ടായില്ല എന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം. ഭരണവിരുദ്ധ വികാരമില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ വേളയിലാണ് സര്‍വ്വെ ഫലം പുറത്തുവന്നിരിക്കുന്നത്.
കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി അഭ്യന്തര പോരാണ് എന്ന് 42 ശതമാനം പേര് അഭിപ്രായപ്പെട്ടു. ശക്തനായ നേതാവില്ലാത്തത് തിരിച്ചടിയാണ് എന്ന് 7.5 ശതമാനം പേര് പ്രതികരിച്ചു. 32 ശതമാനം പേര് പറഞ്ഞത് യുഡിഎഫിന് വോട്ട് ചെയ്യുമെന്നാണ്. 29 ശതമാനം പേര് എല്‍ഡിഎഫിനെ പിന്തുണച്ചു. എന്‍ഡിഎക്ക് പിന്തുണ നല്കുന്നവര് 19 ശതമാനമാണ്.
സര്‍വ്വെ ഫലം ശരിയാണെങ്കില്‍ ഇത്തവണ ശക്തമായ മല്‍സരമാണ് വരാനിരിക്കുന്നത് എന്ന് വ്യക്തം. ജനപ്രിയ പദ്ധതികള്‍ സര്‍ക്കാര്‍ ഇനിയും പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷത്തിന് മൂന്നാമൂഴം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം ക്യാമ്പ്. എന്നാല്‍ ഭരണവിരുദ്ധ വികാരം ശക്തമാണ് എന്ന് യുഡിഎഫ് ക്യാമ്പ് പറയുന്നു. ഇതിനെ ശരിവച്ചാണ് എന്‍ഡിടിവിയുടെ വോട്ട് വൈബ് സര്‍വ്വെ ഫലം പുറത്തുവന്നിരിക്കുന്നത്.
-
പിഷാരടിയും അഖില്‍മാരാരും തമ്മിലുള്ള വ്യത്യാസം..; പരിഹാസവുമായി അഖില്‍ മാരാര്‍: മമ്മൂട്ടിക്കും വിമര്‍ശനം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..? മാധ്യമസര്‍വേകൾ പറയുന്നത്... -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, എല്‍പിജി വില കൂടും; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി -
'പരനാറിയെന്നും നികൃഷ്ട ജീവിയെന്നും വിളിച്ചത് ഇതേ മുഖ്യൻ; അദ്ദേഹത്തിൻ്റെ തനിനിറം പുറത്തായി'












Click it and Unblock the Notifications