പാരമ്പര്യസ്വത്ത് മാത്രമല്ല, സ്വന്തമായി വാങ്ങിയ ആസ്തികളും; വിഡി സതീശന്റെ ആസ്തി അറിയാമോ?
പത്ത് ദിവസത്തിലേറെയായി നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ കേരളത്തിലെ മുഖ്യമന്ത്രിയായി വിഡി സതീശനെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. എ ഐ സി സി ജനറല്‍ സെക്രട്ടറി വി ഡി സതീശന്‍, പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവരുടെ വെല്ലുവിളി അതിജീവിച്ചാണ് വി ഡി സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുള്ളിലെ ഒരു വിഭാഗവും കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എമാരില്‍ ഭൂരിഭാഗവും കെ സി വേണുഗോപാലിനായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ഘടകകക്ഷി നേതാക്കള്‍ക്കിടയിലും വി ഡി സതീശനായിരുന്നു പിന്തുണ. ഇത് പരിഗണിച്ചാണ് വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്റ് തിരഞ്ഞെടുത്തത്.

ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോടീശ്വരന്‍മാരില്‍ ഒരാള്‍ കൂടിയാണ് വിഡി സതീശന്‍. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍, ജംഗമ, സ്ഥാവര സ്വത്തുക്കള്‍ ഉള്‍പ്പെടെ 6 കോടിയിലധികം രൂപയുടെ ആസ്തിയാണ് സതീശന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സത്യവാങ്മൂലം പ്രകാരം, സതീശനും ഭാര്യ ലക്ഷ്മിപ്രിയയും ചേര്‍ന്ന് ഏകദേശം 6.69 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ കൈവശം വച്ചിട്ടുണ്ട്.
തനിക്ക് 53.82 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കളും ഭാര്യയുടെ ജംഗമ സ്വത്തുക്കളുടെ മൂല്യം 68.45 ലക്ഷം രൂപയുമാണെന്ന് സതീശന്‍ പ്രഖ്യാപിച്ചു. ദമ്പതികളുടെ ആസ്തികളില്‍ പണം, ബാങ്ക് നിക്ഷേപങ്ങള്‍, സ്വര്‍ണം, ഓഹരികള്‍ എന്നിവ ഉള്‍പ്പെടുന്നു. സത്യവാങ്മൂലം സമര്‍പ്പിക്കുമ്പോള്‍ 64,000 രൂപ പണവും 25,000 രൂപയുടെ ബാങ്ക് ഓഹരികളും 35 ഗ്രാം സ്വര്‍ണ്ണവും ഉണ്ടെന്ന് സതീശന്‍ വ്യക്തമാക്കിയിരിക്കുന്നു.
ഭാര്യയുടെ കൈവശം 1,128 ഗ്രാം സ്വര്‍ണവും ഉണ്ട്. സതീശന്റെ ഭൂമിയും പാര്‍പ്പിട സ്വത്തും ഉള്‍പ്പെടെ 2.42 കോടി രൂപയുടെ സ്ഥാവര ആസ്തികളാണ് കണക്കാക്കുന്നത്. പറവൂരിലും നെട്ടൂരിലുമുള്ള പാരമ്പര്യമായി ലഭിച്ചതും സ്വന്തമായി വാങ്ങിയതുമായ സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു. ഭാര്യയ്ക്ക് ഏകദേശം 1.85 കോടി രൂപയുടെ ഭൂമി പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. മകളുടെ പേരില്‍ കുടുംബത്തിന് 9.61 ലക്ഷം രൂപയുടെ കാര്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ബാധ്യതകളുടെ കാര്യത്തില്‍, ഭവന, വാഹന വായ്പകള്‍ ഉള്‍പ്പെടെ ഏകദേശം 24 ലക്ഷം രൂപയുടെ വായ്പകളും ബാധ്യതകളും സതീശന്‍ പ്രഖ്യാപിച്ചു. ഭാര്യയുടെ ബാധ്യത 17.45 ലക്ഷം രൂപയാണ്. മേയ് നാലിന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഫലത്തില്‍ 140 നിയമസഭാ സീറ്റുകളില്‍ 102 എണം നേടിയാണ് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് അധികാരം നേടിയത്. 10 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്.
മറുവശത്ത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വെറും 35 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ. എന്‍ഡിഎ മൂന്ന് സീറ്റ് നേടി.















Click it and Unblock the Notifications