മുജാഹിദീന്‍ തീവ്രവാദ വിരുദ്ധം, ശശികലയുടേത് വിദ്വേഷപ്രചാരണമെന്ന് വിഡി സതീശന്‍
കൊച്ചി: പറവൂരിലെ പരിപാടിയില്‍ ഹിന്ദുഐക്യ വേദി നേതാവ് ശശികല നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍ പരാതിപ്പെട്ടിരുന്നു. പറവൂരിലെ മുജാഹിദീന്‍ മതപ്രചാരണവും ശശികലയുടെ പ്രസംഗവും രണ്ടാണെന്ന് വ്യക്തമാക്കി വിഡി സതീശന്‍ രംഗത്ത്. മുജാഹിദീന്‍ നടത്തിയത് തീവ്രവാദ വിരുദ്ധ പ്രചാരണം ആണെന്നും എന്നാല്‍ ഹിന്ദു ഐക്യവേദി പരിപാടിയില്‍ ശശികല നടത്തിയത് വിദ്വേഷ പ്രസംഗം ആണെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. മുജാഹിദീന്‍ ലഘുലേഖാ പ്രചാരണത്തിനെതിരെ ആര്‍എസ്എസ് രംഗത്ത് വരികയും തുടര്‍ന്ന് അറസ്റ്റ് നടക്കുകയും ചെയ്തിരുന്നു

മുജാഹിദീന്‍ ലഘുലേഖ താന്‍ വായിച്ചിരുന്നതായും അതില്‍ അതില്‍ മതസ്പര്‍ധ വളര്‍ത്തുന്നതൊന്നും ഇല്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കുന്നു. ഇക്കാര്യം തുറന്ന് പറഞ്ഞതിനാണ് തനിക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതെന്നും വിഡി സതീശന്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നു. നേരത്തെ കേസെടുക്കേണ്ടതായിരുന്നുവെന്നും വിഡി സതീശന്‍ വ്യക്തമാക്കി. ശശികലയ്‌ക്കെതിരെ പോലീസ് കേസെടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.












Click it and Unblock the Notifications