കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തോറ്റു പിന്മാറുന്ന നേതാവല്ല പ്രിയങ്ക', പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ച് വിഡി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം: ആഗ്രയില്‍ കസ്റ്റഡിയില്‍ മരിച്ച തൊഴിലാളിയുടെ കുടുംബത്തെ കാണാന്‍ പോയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രിയങ്ക ഗാന്ധിയെ അന്യായമായി തടയുന്നത് നീതീകരിക്കാനാവില്ലെന്ന് വിഡി സതീശന്‍ പ്രതികരിച്ചു. എന്നാല്‍ ഏറ്റെടുത്ത ഉത്തരവാദിത്തത്തില്‍ നിന്ന് തോറ്റ് പിന്മാറുന്ന നേതാവല്ല പ്രിയങ്ക ഗാന്ധിയെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

'ഇതുവരെ നേരം വെളുത്തില്ലേ'? 'പ്രിയങ്ക ഗാന്ധിയുടേത് പ്രഹസനം', പത്മജ വേണുഗോപാലിന് പൊങ്കാല'ഇതുവരെ നേരം വെളുത്തില്ലേ'? 'പ്രിയങ്ക ഗാന്ധിയുടേത് പ്രഹസനം', പത്മജ വേണുഗോപാലിന് പൊങ്കാല

വിഡി സതീശന്റെ പ്രതികരണം: ' ഉത്തർ പ്രദേശ് സർക്കാർ സത്യത്തെ ഭയക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ മരിച്ച അരുൺ വാത്മീകിയുടെ ബന്ധുക്കളെ കാണാൻ യാത്ര തിരിച്ച പ്രിയങ്ക ഗാന്ധിയെ ആഗ്രയിൽ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്ത നടപടി. ഭരണകൂട ഭീകരതയുണ്ടാവുമ്പോൾ അതിനു ഇരയായവരെ കണ്ട് അവരുടെ ശബ്ദം പുറംലോകത്ത് എത്തിക്കുക എന്നത് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ അവകാശമാണ്. പാതിരാത്രി വീട്ടുകാരെ പൂട്ടിയിട്ട് മൃതദേഹം ദഹിപ്പിച്ചു കുപ്രസിദ്ധി നേടിയ ഉത്തർ പ്രദേശിൽ ഇരകളുടെ ശബ്ദം അടിച്ചമർത്തപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്.

ഇത് മീനൂട്ടിയുടെ മാമാട്ടിക്കുട്ടിയമ്മ, അനിയത്തിക്കുട്ടിയുടെ പിറന്നാൾ ചിത്രവുമായി മീനാക്ഷി ദിലീപ്

55

അവരുടെ നീതിക്കു വേണ്ടിയുള്ള ശബ്ദം ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചിട്ടുള്ളത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെയും ഇടപെടലുകളാണ്. പക്ഷെ ആ പ്രതിപക്ഷ ധർമ്മവും പൗരധർമ്മവും നിർവഹിക്കാൻ പോലും അനുവദിക്കാതെ പ്രിയങ്ക ഗാന്ധിയെ അന്യായമായി തടവിൽ വയ്ക്കുന്നതും മാർഗ്ഗതടസം ഉണ്ടാക്കുന്നതും നീതീകരിക്കാനാവില്ല. പക്ഷെ ഏറ്റെടുത്ത ഉത്തരവാദിത്വത്തിൽ നിന്ന് തോറ്റു പിന്മാറുന്ന നേതാവല്ല പ്രിയങ്ക. അടിച്ചമർത്താൻ ശ്രമിക്കും തോറും കൂടുതൽ ശബ്ദത്തിൽ ഇരകളുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ പ്രിയങ്കയും കോൺഗ്രസും മുന്നിലുണ്ടാവും. ആ പോരാട്ടം ഭരണഘടനയിൽ വിശ്വസിക്കുന്നവരുടെ ചുമതലയാണ്. അഭിവാദ്യങ്ങൾ!''

'കഴുത്തില്‍ ആരോ ഞെരിക്കുന്നത് പോലെ, ദേഹത്ത് മാന്തും', നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ചത് എന്തിന്?'കഴുത്തില്‍ ആരോ ഞെരിക്കുന്നത് പോലെ, ദേഹത്ത് മാന്തും', നടി മോഹിനി ക്രിസ്തുമതം സ്വീകരിച്ചത് എന്തിന്?

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

ആഗ്രയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച അരുണിന്റെ കുടുംബത്തെ കാണാനുളള യാത്രയ്ക്കിടെയാണ് പ്രിയങ്കയെ പോലീസ് തടഞ്ഞ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കുടുംബത്തെ കാണാതെ മടങ്ങി പോകില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയതോടെയാണ് പോലീസ് വിട്ടയച്ചത്. താന്‍ എവിടെ പോകാന്‍ ഇറങ്ങിയാലും തടയുന്നത് യുപി പോലീസ് പതിവാക്കിയിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

English summary
VD Satheesan reacts against UP police blocking Priyanka Gandhi's way to Agra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X