കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎ യൂസഫലിക്ക് മറുപടിയുമായി വിഡി സതീശന്‍: എതിർത്തത് പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനേയല്ല

Google Oneindia Malayalam News

തിരുവനന്തപുരം: ലോക കേരള സഭയില്‍ ലുലു ഗ്രൂപ്പ് ചെയർമാന്‍ എംഎ യൂസഫലി നടത്തിയ വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പതിനാറ് കോടി ചെലവാക്കി ലോക കേരള സഭ സംഘടിപ്പിച്ചതിനെയാണ് ധൂർത്തെന്ന് വിളിച്ചതെന്നാണ് വിഡി സതീശന്‍ വിശദീകരിക്കുന്നത്. പ്രവാസികള്‍ക്ക് ഭക്ഷണവും താമസവും കൊടുക്കുന്നതിനേയല്ല യു ഡി എഫ് എതിർത്തത്. എല്ലാത്തിനും പ്രോ​ഗ്രസ് റിപ്പോർട്ടുളള മുഖ്യമന്ത്രിക്ക് ഇതിൽ മാത്രം പ്രോ​ഗ്രസ് റിപ്പോർട്ട് ഇല്ലാത്തതിനെയാണ് എതിർത്തതെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.

ഇതല്‍പ്പം വെറൈറ്റി ലുക്ക്; സാരിയില്‍ തിളങ്ങി അനുശ്രീ, പുതിയ ചിത്രങ്ങള്‍ വൈറല്‍

ലോക കേരള സഭ ബഹിഷകരണം എല്‍ ഡി എഫ് കൂട്ടായി എടുത്ത തീരുമാനമാണെന്നും ഞങ്ങളുടെ നൂറിലേറെ പ്രവര്‍ത്തകര്‍ ആശുപത്രിയിലാണ്. ഈ സമയത്ത് ലോക കേരള സഭയില്‍ പോകാന്‍ മാത്രം വിശാലമല്ല ഞങ്ങളുടെ മനസ്. ഭീഷണി കൊണ്ട് സമരം നിര്‍ത്തില്ല. വിമാനത്തിലെ പ്രതിഷേധത്തില്‍ വധശ്രമ കേസെടുത്തതിന് പിന്നിൽ ഗൂഢാലോചനയാണെന്നും സതീശൻ ആരോപിച്ചു. സമ്മര്‍ദ്ദം മൂലമാണ് ഇന്‍ഡിഗോ അധികൃതർ തെറ്റായ റിപ്പോര്‍ട്ട് സമർപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ssd

സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ എത്തിയത്. താമസ സൗകര്യം നല്‍കിയതാണോ ധൂര്‍ത്തെന്നുമായിരുന്നു കഴിഞ്ഞ എംഎ യൂസഫലി ചോദിച്ചത്. നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ. പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുത്. ലോക കേരള സഭ സംഘടിപ്പിക്കുന്നതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും നന്ദിയെന്നും യൂസഫലി പറഞ്ഞു.

അത്തരമൊരു കാര്യം ദിലീപിന് അല്ലാതെ മറ്റാർക്കാണ് ഗുണം ചെയ്യുന്നുത്: ചോദ്യങ്ങളുമായി ബൈജു കൊട്ടാരക്കരഅത്തരമൊരു കാര്യം ദിലീപിന് അല്ലാതെ മറ്റാർക്കാണ് ഗുണം ചെയ്യുന്നുത്: ചോദ്യങ്ങളുമായി ബൈജു കൊട്ടാരക്കര

പ്രവാസികളുടെ കാര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. അഞ്ച് മുഖ്യമന്ത്രിമാർക്കൊപ്പം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോർഡിലിരുന്നയാളാണ് ഞാന്‍. കെ കരുണാകരനാണ് കൊച്ചി വിമാനത്താവളത്തിന്റെ തറക്കല്ലിട്ട് പണിയാരംഭിച്ചത്. വിമാനത്താവളത്തിന്റെ ഉദ്ഘാടന സമയത്ത് മുഖ്യമന്ത്രി പ്രഗല്‍ഭനായ ഇകെ നായനായിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്രത്തില്‍ നിന്നും വന്ന സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ബി ജെ പിക്കാരനായിരുന്നു അതുപോലെ എല്ലാ വികസന കാര്യത്തിലും പ്രവാസികളുടെ കാര്യത്തിലും ഒന്നിച്ച് നില്‍ക്കണമെന്നും എംഎ യൂസഫലി കൂട്ടിച്ചേർത്തു.

അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുന്നതിനിടെയാണ് കോടികള്‍ ചിലവഴിച്ച് പരിപാടി സംഘടിപ്പിക്കുന്നത് അതേസമയം, യു ഡി എഫ് ആഭിമുഖ്യമുള്ള പ്രവാസി സംഘടനകൾക്ക് പരിപാടിയിൽ പങ്കെടുക്കാമെന്നും അവരെ വിലക്കില്ലെന്നുമാണ് യു ഡി എഫ് നേതൃത്വത്തിന്റെ നിലപാട്.

Recommended Video

cmsvideo
P Sreeramakrishnan | സ്വപ്‌ന പറയുന്നതെല്ലാം കല്ലുവെച്ച നുണ

English summary
VD Satheesan responds to ma yusuff ali: Opposition is not against feeding expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X