Get Updates
Get notified of breaking news, exclusive insights, and must-see stories!

'അര്‍ത്ഥവും ലക്ഷ്യവും അറിയാത്ത ആളിന് എന്ത് മറുപടി പറയാനാണ്'; കെവി തോമസിനെ പരിഹസിച്ച് വിഡി സതീശന്‍

കൊച്ചി: പ്രതിപക്ഷ നേതാവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച സംഭവം വിവാദമാക്കിയ കെ വി തോമസിന് മറുപടിയുമായി വി ഡി സതീശന്‍ രംഗത്ത്. ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്ത ആളോട് എന്ത് മറുപടി പറയാന്‍ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. വാര്‍ത്താ സമ്മേളനത്തിലാണ് കെ വി തോമസിന്റെ ആരോപണങ്ങളെ വി ഡി സതീശന്‍ പരിഹസിച്ചത്. ഇഫ്താര്‍ വിരുന്നു നടത്തരുതെന്ന് തനിക്ക് പാര്‍ട്ടിയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

ഇഫ്താറിന്റെ അര്‍ത്ഥവും ലക്ഷ്യവും അറിയാത്ത ആളിന് എന്ത് മറുപടി പറയാനാണ്. കെ കരുണാകരന്‍ പ്രതിപക്ഷം നേതാവായ സമയത്ത് തുടങ്ങിവച്ച കീഴ്വഴക്കം തുടരുകയാണ് ചെയ്തത്. തനിക്ക് മുമ്പുള്ള പ്രതിപക്ഷ നേതാക്കളും ഇഫ്താര്‍ വിരുന്ന് നടത്തിയിരുന്നു. പാര്‍ട്ടി വിലക്കുണ്ടായിരുന്നെങ്കില്‍ ഇഫ്താര്‍ വിരുന്ന് നടത്തില്ലായിരുന്നെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

kv thomas

ഇപ്പോള്‍ വലിയ പ്രസക്തിയാണ് ഇഫ്താര്‍ സംഗമത്തിനുള്ളത്. സംഘര്‍ഷങ്ങളും വിദ്വേഷവും വര്‍ദ്ധിക്കുന്ന കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ അര്‍ത്ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍, താനെന്ത് മറുപടി പറയണമെന്നും വി ഡി സതീശന്‍ ചോദിക്കുന്നു.

ഇഫ്താര്‍ വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് അടുത്ത് ഇടപഴകിയതും എ ഐ എസ് എഫ് സെമിനാറില്‍ പി സി വിഷ്ണുനാഥ് പങ്കെടുത്തതും ചൂണ്ടിക്കാട്ടിയാണ് കെ വി തോമസ് വിമര്‍ശനം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ വി തോമസ് അച്ചടക്ക സമിതിക്ക് കെ വി തോമസ് കത്തയച്ചിരുന്നു. വ്യക്തിപരമായ ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ച് മുഖ്യമന്ത്രിയെ ചിരിച്ചുകൊണ്ട് സത്കരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ നടപടിയെ പാര്‍ട്ടി ഏത് നിലയിലാണ് കാണുന്നതെന്ന് ചോദിച്ച് കൊണ്ടായിരുന്നു കത്ത്.

എ ഐ എസ് എഫിന്റെ സമ്മേളനത്തിലെ കേന്ദ്ര വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട സെമിനാറിലായിരുന്നു പി സി വിഷ്ണുനാഥ് പങ്കെടുത്തത്. സി പി എം സെമിനാറില്‍ പങ്കെടുത്തതിനാണ് തനിക്കെതിരെ അച്ചടക്ക നടപടിക്ക് കെ പി സി സി ശുപാര്‍ശ സമര്‍പ്പിച്ചത്. താന്‍ ചെയ്ത ആതേ തെറ്റല്ലേ വിഷ്ണുനാഥും ചെയ്തതെന്ന് കത്തില്‍ കെ വി തോമസ് ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതോടെ കെ വി തോമസും തമ്മില്‍ ഇടഞ്ഞുനില്‍ക്കുകയാണ്. കൂടാതെ തന്നെ പാര്‍ട്ടിയില്‍ പുറത്താക്കാന്‍ കെ സുധാകരന് അജണ്ടയുണ്ടെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കെ സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് അജണ്ടയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു. ഹൈക്കമാന്‍ഡുമായി സംസാരിച്ച ശേഷം സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായിരുന്നു. എന്നിട്ടും സുധാകരന്‍ കെ സുധാകരന്‍ മാധ്യമങ്ങളോട് താന്‍ പുറത്താണെന്ന് പറഞ്ഞ് നടന്നുവെന്നും തോമസ് പറഞ്ഞിരുന്നു.

താരിഖ് അന്‍വറുമായും കെ സി വേണുഗോപാലിനോടും സംസാരിച്ച ശേഷം കണ്ണൂരില്‍ നടന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതാണ്. എന്നാല്‍ പിറ്റേ ദിവസം മുതല്‍ തുടങ്ങി. എന്നെ പുറത്താക്കണമെന്ന അജണ്ട ഇവിടെയുള്ളവര്‍ക്കുണ്ട്. അതിപ്പോള്‍ തുടങ്ങിയതല്ല. ഇതില്‍ എന്ത് രാഷ്ട്രീയ മര്യാദയാണുള്ളതെന്ന് കെ വി തോമസ് ചോദിച്ചിരുന്നു.

അതേസമയം, ശശി തൂരിനും പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ഉണ്ടെങ്കിലും അദ്ദേഹം പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. എ ഐ സി സി നേതൃത്വവുമായി ആലോചിച്ച ശേഷം ശശി തരൂര്‍ പരിപാടിയില്‍ നിന്ന് പിന്മാറി. വിവാദമാക്കാതെ വിഷയത്തെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും പ്രസ്താവനയില്‍ ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+