വിഡി സതീശന്‍ ബിജെപിയിലേക്ക്..? മകള്‍ എസ്എഫ്‌ഐയിൽ..? സത്യം ഇതാണ്
തിരുവനന്തപുരം: കേരളത്തിലെ രണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നതായി ഉടന്‍ തന്നെ ഇവര്‍ ബിജെപിയില്‍ ചേരും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ പരക്കുന്നുണ്ട്. ആ നേതാക്കളിലൊരാള്‍ വിഡി സതീശന്‍ ആണെന്നും പ്രചാരണമുണ്ട്. മാത്രമല്ല വിഡി സതീശന്റെ മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നുവെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം കൊഴുക്കുന്നു. ഇത്തരം പ്രചാരണങ്ങളെല്ലാം തള്ളിക്കളഞ്ഞ് ഒടുവില്‍ വിഡി സതീശന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇത്തരം വാര്‍ത്തകള്‍ ശുദ്ധ അസംബന്ധം ആണെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വിഡി സതീശന്‍ പ്രതികരിച്ചിരിക്കുന്നത്.

താന്‍ ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന് പ്രചരിപ്പിക്കുന്നവര്‍ തന്റെ വീട്ടിലേക്ക് ഹിന്ദു ഐക്യവേദിക്കാര്‍ മാര്‍ച്ച് നടത്തുന്ന വിവരം കൂടി അറിയണമെന്ന് വിഡി സതീശന്‍ പറയുന്നു. തന്റെ മകള്‍ കോളേജിലെ കെഎസ്യു പ്രവര്‍ത്തക ആണെന്നും വിഡി സതീശന്‍ പറയുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് തന്റെ മകളെ ഇത്തരം വ്യാജപ്രചരണങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.












Click it and Unblock the Notifications