'സിപിഎം നേതാക്കളെ ബിജെപി ചാക്കിലാക്കിയതിനെ കുറിച്ച് എന്താ അഭിപ്രായം?'
തിരുവനന്തപുരം; പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപോകുന്ന ആട്ടിന്‍ കുട്ടിയെ പോലെയാണ് കോണ്‍ഗ്രസുകാരെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി വിഡി സതീശന്‍ എംഎല്‍എ. ബംഗാളിലെ സിപിഎം നേതാക്കളെ ബിജെപി ചാക്കിലാക്കിയതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന് വിഡി സതീശന്‍ ചോദിച്ചു.

ബിജെപിയുടെ കുതിരക്കച്ചവടത്തെ ഒറ്റക്കെട്ടായി എതിര്‍ക്കുന്നതിന് പകരം കോണ്‍ഗ്രസിനെ പരിഹസിക്കുന്നത് ശരിയല്ല. സ്വന്തം കണ്ണിലെ തടിയെടുത്ത് മതി മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
കര്‍ണാടകയിലേയും ഗോവയിലേയും സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിഹാസം. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് പണ്ട് മുതല്‍ക്കേ സിപിഎം പറയുന്നതാണ്. അതിനുളള തെളിവാണ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസുകാരന്‍ എപ്പോഴാണ് പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ല.
ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കും ഇല്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെ പോലെയാണ് കോണ്‍ഗ്രസുകാര്‍. ഇവരെ പറയാന്‍ വേറെ വാക്കുണ്ട്. പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നാറിയവനെ പേറിയാല്‍ പേറിയവനും നാറും എന്നതാണ് കര്‍ണാടകത്തിലെ അവസ്ഥയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications