Get Updates
Get notified of breaking news, exclusive insights, and must-see stories!

3500 സ്‌ക്വയര്‍ ഫീറ്റിലെ ആഢംബര വീട്? സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി വിഡി സതീശന്റെ ആലുവയിലെ വീട്

പത്ത് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കേരളത്തിന് മുഖ്യമന്ത്രിയെ കിട്ടിയിരിക്കുകയാണ്. കെസി വേണുഗോപാലിനേയും രമേശ് ചെന്നിത്തലയേയും വീഴ്ത്തി മുഖ്യമന്ത്രിക്കസേര ഒടുവില്‍ വിഡി സതീശന്‍ തന്നെ സ്വന്തമാക്കി. പലതവണ എംഎല്‍എ ആയിട്ടുണ്ടെങ്കിലും ഇതുവരെ ഒരു മന്ത്രിസ്ഥാനം പോലും ലഭിച്ചിട്ടില്ലാത്ത കോണ്‍ഗ്രസ് നേതാവ് കൂടിയാണ് വിഡി സതീശന്‍. അതുകൊണ്ട് തന്നെ ഈ മുഖ്യമന്ത്രി സ്ഥാനം സതീശന് ഇരട്ടി മധുരമാണ്.

ഹൈക്കമാന്‍ഡ് പ്രഖ്യാപനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വിഡി സതീശന്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ വിഡി സതീശന്‍ മാത്രമല്ല ഇന്ന് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. നിയുക്തി മുഖ്യമന്ത്രിയുടെ വീടുകളും കൂടിയാണ്.

ഈ രാശിക്കാരന് ശത്രുദോഷം ഉണ്ടാവാം, വെല്ലുവിളികളുണ്ടാകും, കണ്ടകശനിയുടെ അവസാനം ലഭിക്കുന്ന ഭാഗ്യം?
ഈ രാശിക്കാരന് ശത്രുദോഷം ഉണ്ടാവാം, വെല്ലുവിളികളുണ്ടാകും, കണ്ടകശനിയുടെ അവസാനം ലഭിക്കുന്ന ഭാഗ്യം?

ആലുവയിലും പറവൂരിലുമുളള രണ്ട് കൂറ്റന്‍ വീടുകളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഇടതുപക്ഷ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പിന്തുണ അറിയിക്കാന്‍ ആലുവയിലെ വിഡി സതീശന്റെ വീട്ടിലേക്ക് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഈ വീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായത്.

VD Satheesan

മറ്റ് ജോലിയോ വരുമാനങ്ങളോ ഇല്ലാത്ത, ഇത്രയും വര്‍ഷം എംഎല്‍എ മാത്രമായിരുന്ന വിഡി സതീശന് ഇത്ര വലിയ വീട് വെയ്ക്കാനുളള സാമ്പത്തിക സ്രോതസ്സ് എന്താണ് എന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം. പുനര്‍ജനി പദ്ധതി ഫണ്ടും വയനാട് ഫണ്ടും അടക്കം ഉപയോഗിച്ചത് വിഡി സതീശന് വീട് നിര്‍മ്മിക്കാനായിരുന്നോ എന്നുളള പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. എന്തുകൊണ്ട് ഇക്കാര്യത്തില്‍ വിഡി സതീശന്‍ ഓഡിറ്റ് ചെയ്യപ്പെടുന്നില്ലെന്നും ഈ സ്ഥാനത്ത് ഇടതുപക്ഷത്തുളള ഏതെങ്കിലും നേതാവ് ആയിരുന്നുവെങ്കില്‍ ഓഡിറ്റ് ചെയ്യപ്പെടുമായിരുന്നില്ലേ എന്നും ഇടത് അനുകൂലികള്‍ ചോദിക്കുന്നു.

ഹെലൻ ഓഫ് സ്പാർട്ട, ശാലു കുര്യൻ, തൊപ്പി, ജാസി.. ബിഗ് ബോസ് മലയാളം സീസണ്‍ 8ൽ ആരൊക്കെ? മുൻതാരങ്ങളുടെ പ്രവചനം
ഹെലൻ ഓഫ് സ്പാർട്ട, ശാലു കുര്യൻ, തൊപ്പി, ജാസി.. ബിഗ് ബോസ് മലയാളം സീസണ്‍ 8ൽ ആരൊക്കെ? മുൻതാരങ്ങളുടെ പ്രവചനം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില്‍ കൊട്ടാരം പോലുളള വീട് ഉണ്ടെന്നും ഓട്ടോമാറ്റിക് ഗേറ്റും കാവലും ഉണ്ടെന്നും അടക്കമുളള പ്രചാരണങ്ങള്‍ നേരത്തെ നടന്നതും ഇടത് ഹാന്‍ഡിലുകള്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ പിണറായി താമസിക്കുന്ന വാടക വീട് അന്വേഷിച്ച് പോയവര്‍ എന്തുകൊണ്ട് വിഡി സതീശന്റെ കൊട്ടാരം പോലുളള വീട് കാണാത്തത് എന്നും വിമര്‍ശനം ഉയരുന്നുണ്ട്.

വിഡി സതീശന് പാരമ്പര്യമായി കിട്ടിയ സ്വത്തുണ്ടെന്നും അത് കൊണ്ട് നിര്‍മ്മിച്ച വീടാണെന്നും അദ്ദേഹം വക്കീലായ സമയത്തെ സമ്പാദ്യം കൊണ്ട് നിര്‍മ്മിച്ചതാണെന്നുമുളള നിരവധി ന്യായങ്ങളാണ് കോണ്‍ഗ്രസ് അണികള്‍ സോഷ്യല്‍ മീഡിയയില്‍ നിരത്തുന്നത്. വൈറലാകുന്ന ആലുവയിലെ വീട് വിഡി സതീശന്റെ ഭാര്യയ്ക്ക് അവരുടെ അച്ഛന്‍ കൊടുത്തിട്ടുളളതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 40 സെന്റ് സ്ഥലത്ത് 3500 സ്‌ക്വയര്‍ ഫീറ്റില്‍ ഉളള വീടാണ് ഇതെന്നും പറയപ്പെടുന്നു.

എന്തായാലും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഡി സതീശന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിന്റെ പേരിലുളളത് 2.42 കോടി മൂല്യമുളള വീടും സ്ഥലവും വസ്തുവകകളുമാണ്. വിഡി സതീശനും ഭാര്യയ്ക്കുമായി 1.22 കോടിയുടെ നിക്ഷേപവും ഉണ്ട്. പറവൂരില്‍ വിഡി സതീശനുളളത് 30 സെന്റ് സ്ഥലവും വീടുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+