ആദ്യം അന്‍വര്‍ നിലപാട് വ്യക്തമാക്കട്ടെയെന്ന് വിഡി സതീശന്‍: തീരുമാനം വൈകാതെയെന്ന് പിവി അന്‍വര്‍
നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് പിവി അന്‍വര്‍ തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഭിപ്രായ വ്യത്യാസം ഉയര്‍ത്തിയ സാഹചര്യത്തില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായും യുഡിഎഫുമായും സഹകരിക്കണമോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത് ഇക്കാര്യത്തില്‍ പിവി അന്‍വറിനോട് അനുനയത്തിനില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ യുഡിഎഫ് കടുത്ത നിലപാടിലാണെന്ന സൂചനകളാണ് വിഡി സതീശന്റെ വാക്കുകളിലൂടെ പുറത്തുവരുന്നത്. അന്‍വര്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ യുഡിഎഫ് തീരുമാനമെടുക്കും എന്നാണ് വിഡി സതീശന്‍ വ്യക്തമാക്കിയത്. ലീഗ് നേതാക്കള്‍ വഴി സമ്മര്‍ദം ശക്തമാക്കി മുന്നണി പ്രവേശനം സാധ്യമാക്കാനാണ് അന്‍വറിന്റെ ശ്രമം.

സതീശന് മറുപടിയായി, പാര്‍ട്ടി തീരുമാനം മറ്റന്നാള്‍ സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനിക്കുമെന്ന് പിവി അന്‍വര്‍ പ്രതികരിച്ചു. തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം തീര്‍ന്നില്ലേ, ഇതിനും പരിഹാരമുണ്ടാകും. വിഡി സതീശന്റെ പ്രതികരണം പോസിറ്റീവായാണ് കാണുന്നത്. താന്‍ ഹാപ്പിയാണെന്നും അന്‍വര്‍ പറഞ്ഞു.
മുസ്ലിം ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു വിഡി സതീശനോടുള്ള അന്‍വറിന്റെ മറുപടി. അബ്ദുള്‍ വഹാബ് എംപിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച്ച. പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം എന്നിവരുമായാണ് അന്‍വര്‍ കൂടിക്കാഴ്ച നടത്തിയത്.
വ്യക്തിപരമായ ഒരു തീരുമാനവും എടുത്തിട്ടില്ല. ആര്യാടന്‍ ഷൗക്കത്തിനെ കുറിച്ച് വസ്തുതകളാണ് പറഞ്ഞത്. യുഡിഎഫിന്റെ ഭാഗമല്ലാത്തതു കൊണ്ടാണ് സ്ഥാനാര്‍ത്ഥിക്കെതിരെ പരസ്യ പ്രതികരണം നടത്തിയത്. മുന്നണി പ്രവേശനം സംബന്ധിച്ച് നേതാക്കളുമായി ചര്‍ച്ച തുടരുമെന്നും പിവി അന്‍വര്‍ പറഞ്ഞു.












Click it and Unblock the Notifications